scorecardresearch

MS Dhoni: ഗെയ്ക്ക്‌വാദ് പുറത്ത്; ചെന്നൈ സൂപ്പർ കിങ്സിനെ ഇനി ധോണി നയിക്കും

കൈമുട്ടിനേറ്റ പരിക്കിനെ തുടർന്ന് നായകൻ റുതുരാജ് ഗെയ്‌ക്‌വാദ് ഐപി‌എല്ലിൽ നിന്ന് വിട്ടുനിൽക്കുമെന്ന് പരിശീലകൻ സ്റ്റീഫൻ ഫ്ലെമിങ് അറിയിച്ചു

കൈമുട്ടിനേറ്റ പരിക്കിനെ തുടർന്ന് നായകൻ റുതുരാജ് ഗെയ്‌ക്‌വാദ് ഐപി‌എല്ലിൽ നിന്ന് വിട്ടുനിൽക്കുമെന്ന് പരിശീലകൻ സ്റ്റീഫൻ ഫ്ലെമിങ് അറിയിച്ചു

author-image
Sports Desk
New Update
MSD, Ms Dhoni

ചിത്രം: എക്സ്

ഐപിഎൽ 2025 സീസണിൽ അഞ്ചു മത്സരങ്ങൾ പിന്നിടുമ്പോൾ ചെന്നൈ സൂപ്പർ കിങ്സിന് കനത്ത തിരിച്ചടി. കൈമുട്ടിനേറ്റ പരിക്കിനെ തുടർന്ന് നായകൻ റുതുരാജ് ഗെയ്‌ക്‌വാദ് ഐപി‌എല്ലിൽ നിന്ന് വിട്ടുനിൽക്കുമെന്ന് പരിശീലകൻ സ്റ്റീഫൻ ഫ്ലെമിങ് അറിയിച്ചു. 

Advertisment

ഗെയ്‌ക്‌വാദിന് പകരം, സീസണിലെ ശേഷിക്കുന്ന മത്സരങ്ങളിൽ എം‌.എസ് ധോണി ടീമിനെ നയിക്കും. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ നാളെ നടക്കാനിരിക്കുന്ന മത്സരം മുതൽ ധോണി നായകസ്ഥാനം ഏറ്റെടുക്കുമെന്ന്, ഫ്ലെമിങ് പത്രസമ്മേളനത്തിൽ പറഞ്ഞു.

രാജസ്ഥാൻ റോയൽസിനെതിരെ മാർച്ച് 30ന് നടന്ന മത്സരത്തിയാലിരുന്നു ഗെയ്ക്‌വാദിന്റെ വലതു കൈയ്ക്ക് പരിക്കേറ്റത്. ഏപ്രിൽ 5ന് ഡൽഹി ക്യാപിറ്റൽസിനെതിരെ താരം കളിക്കുമോ എന്ന് ആശങ്കയുണ്ടായിരുന്നു. ചൊവ്വാഴ്ച പഞ്ചാബ് കിംഗ്സിനെതിരായ അവസാന മത്സരത്തിലും താരം കളിച്ചിരുന്നു.

Advertisment

നായകനെന്നതിൽ ഉപരിയായി, ഗെയ്ക്ക്‌വാദിന്റെ അഭാവം സി‌എസ്‌കെയുടെ ബാറ്റിംഗിനെയാകും ദുർബലപ്പെടുത്തുക. പ്ലേയിങ് ഇലവനെയും വിദേശ കോമ്പിനേഷനെയും മാറ്റാൻ ടീം നിലവിലെ സാഹചര്യത്തിൽ നിർബന്ധിതരാകും.

അതേസമയം, 43 കാരനായ ധോണി 2023ലാണ് അവസാനമായി ചെന്നൈയെ നയിച്ചത്. ഐപിഎൽ ചരിത്രത്തിലെ എക്കാലത്തെയും വിജയകരമായ ക്യാപ്റ്റനാണ് ധോണി. 220 ലധികം മത്സരങ്ങളിൽ സിഎസ്‌കെയെ നയിച്ച ധോണിക്ക് 58.84 വിജയ ശതമാനമുണ്ട്. ധോണിക്ക് പുറമെ സുരേഷ് റെയ്‌ന, രവീന്ദ്ര ജഡേജ, ഗെയ്‌ക്‌വാദ് തുടങ്ങിയ താരങ്ങൾ ടീമിനെ നയിച്ചിട്ടുണ്ട്.

Read More

Ipl Chennai Super Kings Ms Dhoni

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: