scorecardresearch

55 പന്തിൽ 141; റെക്കോർഡുകൾ കടപുഴക്കി അഭിഷേക്; ഉദിച്ചുയർന്ന് ഹൈദരാബാദ്

PBKS vs SRH IPL 2025: സൺറൈസേഴ്സ് ഹൈദരാബാദിനായി ഐപിഎല്ലിൽ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ നേടുന്ന താരം, ഐപിഎല്ലിലെ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും ഉയർന്ന സ്കോർ എന്നീ നേട്ടങ്ങൾ അഭിഷേക് തന്റെ പേരിലാക്കി

PBKS vs SRH IPL 2025: സൺറൈസേഴ്സ് ഹൈദരാബാദിനായി ഐപിഎല്ലിൽ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ നേടുന്ന താരം, ഐപിഎല്ലിലെ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും ഉയർന്ന സ്കോർ എന്നീ നേട്ടങ്ങൾ അഭിഷേക് തന്റെ പേരിലാക്കി

author-image
Sports Desk
New Update
Abhishek Sharma Against Punjab Kings

Abhishek Sharma Against Punjab Kings Photograph: (IPL, Instagram)

പഞ്ചാബ് കിങ്സ് ഉയർത്തിയ കൂറ്റൻ സ്കോർ അഭിഷേക് ശർമയുടെ വെടിക്കെട്ട് സെഞ്ചുറിയുടെ ബലത്തിൽ മറികടന്ന് വിജയ വഴിയിലേക്ക് തിരികെ എത്തി സൺറൈസേഴ്സ് ഹൈദരാബാദ്. 246 റൺസ് ചെയ്സ് ചെയ്ത് ഇറങ്ങിയ ഹൈദരാബാദ് രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തിൽ ഒൻപത് പന്തുകൾ ശേഷിക്കെ ജയം പിടിച്ചു. 55 പന്തിൽ നിന്ന് 141 റൺസ് അടിച്ചെടുത്താണ് അഭിഷേക് ശർമ നിറഞ്ഞാടിയത്. ഐപിഎൽ ചരിത്രത്തിലെ രണ്ടാമത്തെ ഉയർന്ന ചെയ്സിങ് ജയമാണ് ഹൈദരാബാദ് സ്വന്തമാക്കിയത്. 

Advertisment

ഓപ്പണിങ്ങിൽ ട്രാവിസ് ഹെഡ്ഡും അഭിഷേക് ശർമയും ചേർന്ന് പടുത്തുയർത്തിയത് 171 റൺസ്. 13ാം ഓവറിലാണ് ഈ ഓപ്പണിങ് സഖ്യത്തെ പിരിക്കാൻ പഞ്ചാബിനായത്. 14 ഫോറഉം 10 സിക്സുമാണ് അഭിഷേകിന്റെ ബാറ്റിൽ നിന്ന് പറന്നത്. അഭിഷേകിനെ പുറത്താക്കാനുള്ള അവസരം യഷ് താക്കൂറിന്റെ ഓവർ സ്റ്റെപ്പിലൂടെ നഷ്ടമായതിന് പഞ്ചാബിന് വലിയ വില കൊടുക്കേണ്ടി വന്നു. 

19 പന്തിലാണ് അഭിഷേക് അർധ ശതകം പിന്നിട്ടത്. സൺറൈസേഴ്സ് ഹൈദരാബാദിനായി ഐപിഎല്ലിൽ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ നേടുന്ന താരം, ഐപിഎല്ലിലെ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും ഉയർന്ന സ്കോർ എന്നീ നേട്ടങ്ങൾ അഭിഷേക് തന്റെ പേരിലാക്കി. 132 റൺസ് നേടിയ കെ എൽ രാഹുലിന്റെ റെക്കോർഡ് ആണ് അഭിഷേക് മറികടന്നത്. ഹൈദരാബാദിനായി  ട്രാവിസ് ഹെഡ് 37 പന്തിൽ നിന്ന് അടിച്ചെടുത്തത് 66 റൺസ്. 

പഞ്ചാബ് ബോളർമാരെ തലങ്ങും വിലങ്ങും പറത്തി 83 റൺസ് ആണ് ഹൈദരാബാദ് പവർപ്ലേയിൽ കണ്ടെത്തിയത്. 89-1 എന്നതായിരുന്നു പഞ്ചാബിന്റെ പവർപ്ലേയിലെ സ്കോർ. ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ 36 പന്തിലെ 82 റൺസ് പ്രകടനവും പ്രിയാൻഷ് ആര്യ, പ്രഭ്സിമ്രാൻ, സ്റ്റോയ്നിസ് എന്നിവരുടെ ഇന്നിങ്സുമാണ് പഞ്ചാബിനെ 200ന് മുകളിൽ സ്കോർ ഉയർത്താൻ സഹായിച്ചത്. എന്നാൽ ഹൈദരാബാദ് ബാറ്റിങ്ങിന് ചൂടറിഞ്ഞ പഞ്ചാബ് ബോളർമാർക്ക് നിസഹായരായി നോക്കിനിൽക്കേണ്ടി വന്നു. 

Advertisment

Read More

Punjab Kings Sunrisers Hyderabad IPL 2025 Abhishek Sharma

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: