/indian-express-malayalam/media/media_files/2025/04/17/O89uLSoTzPcdiY8auvuv.jpg)
Sanju Samson, Rajasthan Royals Players Photograph: (Screengrab)
Sanju Samson IPL 2025 Rajasthan Royals: സൂപ്പർ ഓവറിൽ രാജസ്ഥാൻ റോയൽസിന് സംഭവിച്ച അബദ്ധങ്ങൾക്ക് പിന്നാലെ ക്യാപ്റ്റൻ സഞ്ജു സാംസണും പരിശീലകൻ രാഹുൽ ദ്രാവിഡും തമ്മിൽ ഭിന്നതയുണ്ടെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഡൽഹിക്കെതിരായ മത്സരത്തിലെ സൂപ്പർ ഓവറിന്റെ സമയം ഡഗൗട്ടിലെ ചർച്ചകളിൽ നിന്ന് സഞ്ജു മാറി നിൽക്കുന്നത് ദ്രാവിഡുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്നാണ് എന്ന റിപ്പോർട്ടുകളാണ് വരുന്നത്.
സൂപ്പർ ഓവറിന് മുൻപായി ഡഗൗട്ടിൽ രാഹുൽ ദ്രാവിഡ് ടീം അംഗങ്ങളുമായി ചർച്ച ചെയ്യുന്ന വിഡിയോയാണ് പുറത്തുവരുന്നത്. എല്ലാവരും ദ്രാവിഡ് പറയുന്നത് കേട്ട് വട്ടം കൂടി നിൽക്കുമ്പോൾ സഞ്ജു ഇതൊന്നും ശ്രദ്ധിക്കാതെ മാറി നടക്കുതയാണ്. ഈ സമയം സഹതാരങ്ങളിൽ ഒരാൾ സഞ്ജുവിനോട് ആംഗ്യം കാണിക്കുന്നുണ്ട് എങ്കിലും നോ പറഞ്ഞ് സഞ്ജു മാറി നിൽക്കുന്നു.
I knew there was definitely a rift within the setup when there were absolutely no discussions or chat in the dugout before the super over.Everyone was standing quite in a circle in the dugout.Look at Sanju's hand signal in the first video,he is deliberately ignoring everyone. https://t.co/DfxmlwGgBGpic.twitter.com/688ji3MXrS
— Delhi Capitals Fan (@pantiyerfc) April 17, 2025
സൂപ്പർ ഓവറിലേക്ക് കളി എത്തുമ്പോൾ ക്യാപ്റ്റനും കോച്ചും ഒരുമിച്ച് കാര്യങ്ങൾ തീരുമാനിക്കുന്നതിന് പകരം സഞ്ജു ഇതിൽ നിന്നെല്ലാം വിട്ടുനിന്നതാണ് ആരാധകരിൽ ആശങ്ക സൃഷ്ടിക്കുന്നത്. ഡൽഹിക്കെതിരെ നന്നായി കളിച്ച യശസ്വിയേയും നിതീഷ് റാണയേയും മാറ്റി നിർത്തി റിയാൻ പരാഗിനേയും ഹെറ്റ്മയറിനേയുമാണ് രാജസ്ഥാൻ സൂപ്പർ ഓവറിൽ ഇറക്കിയത്. രാജസ്ഥാന്റെ ഈ നീക്കത്തിന് എതിരെ വലിയ വിമർശനമാണ് ഉയരുന്നത്.
റിയാൻ പരാഗിനേയും ഹെറ്റ്മയറേയും സൂപ്പർ ഓവറിൽ ബാറ്റ് ചെയ്യാൻ അയച്ചതിൽ സഞ്ജുവിന്റെ പങ്കില്ലെന്നാണ് വിഡിയോകളിൽ നിന്ന് വ്യക്തമാകുന്നത്. അതിനിടയിൽ രാഹുൽ ദ്രാവിഡിനെ പരിശീലക സ്ഥാനത്ത് നിന്ന് മാറ്റണം എന്ന ആരാധകരുടെ മുറവിളികൾ ശക്തമായിട്ടുമുണ്ട്. രാഹുൽ ദ്രാവിഡുമായുള്ള ഭിന്നതകളെ തുടർന്ന് സഞ്ജു സാംസൺ ഈ സീസൺ അവസാനത്തോടെ ഫ്രാഞ്ചൈസി വിട്ടേക്കുമോ എന്നാണ് ആരാധകർ ഇപ്പോൾ ചോദിക്കുന്നത്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.