/indian-express-malayalam/media/media_files/2025/04/17/KLdqQoLe9r7mvFHdBRSP.jpg)
MS Dhoni Photograph: (Screengrab)
വിമാനത്താവളത്തിൽ വെച്ച് സുരക്ഷാ ഉദ്യോഗസ്ഥരെ മറികടന്ന് വീൽച്ചെയറിൽ കാത്തിരുന്ന ആരാധികയുടെ അടുത്തേക്ക് എത്തി ചെന്നൈ സൂപ്പർ കിങ്സ് ക്യാപ്റ്റൻ എല്ലാവരുടേയും മനം കവർന്നിരുന്നു. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു. ഇപ്പോൾ ധോണിയുടെ മറ്റൊരു വിഡിയോയും പുറത്തുവരുന്നു. ആരാധകന് നേരെ രസകരമായ രീതിയിൽ കലിപ്പിക്കുകയാണ് ഇവിടെ ധോണി.
ഗ്യാലറിയിലിരുന്ന ആരാധകർക്ക് ഓട്ടോഗ്രാഫ് നൽകുന്ന ധോണിയുടെ വിഡിയോയാണ് പുറത്തുവന്നത്. ഈ സമയം ഒരു വശത്ത് നിന്ന് ആരാധകരിൽ ഒരാൾ ഓട്ടോഗ്രാഫിനായി നിരന്തരം ആവശ്യപ്പെട്ടു. ഈ സമയം ക്യാപ്റ്റൻ കൂളിന്റെ മറുപടി ഇങ്ങനെ, "ഞാൻ ആ സൈഡിലേക്ക് വരുന്നുണ്ട്. ഇത് നിന്റെ രണ്ടാമത്തെ ഓട്ടോഗ്രാഫ് ആണ്."
Dhoni : " That's ur second autograph" 😭 pic.twitter.com/m99FFQdciW
— Mr. Villaaww' (@OkayAchaa) April 16, 2025
ആരാധകരോടുള്ള ധോണിയുടെ സമീപനം വിമാനത്താവളത്തിലെ വിഡിയോയിലൂടേയും ഗ്യാലറിയിലെ ആരാധകർക്ക് ഓട്ടോഗ്രാഫ് നൽകുന്ന വിഡിയോയിലൂടേയും വ്യക്തമാകുന്നതായാണ് സമൂഹമാധ്യമങ്ങളിൽ കമന്റുകൾ ഉയരുന്നത്.
Woman sitting on a wheelchair requested MS Dhoni for a selfie and he himself took a selfie with her. ❤ pic.twitter.com/fPbl2WsCAq
— ` (@WorshipDhoni) April 16, 2025
മത്സരത്തിലേക്ക് വരുമ്പോൾ ചെന്നൈ സൂപ്പർ കിങ്സ് ക്യാപ്റ്റനായിരുന്ന ഋതുരാജ് ഗയ്ക്വാദിന് പരുക്കേറ്റതോടെയാണ് ധോണിയുടെ കൈകളിലേക്ക് ക്യാപ്റ്റൻസി വീണ്ടും എത്തിയത്. സീസണിൽ അഞ്ച് മത്സരങ്ങളാണ് ചെന്നൈ സൂപ്പർ കിങ്സ് തുടരെ തോറ്റത്. ലക്നൗവിന് എതിരെ ജയം പിടിച്ചാണ് ഒടുവിൽ വിജയ വഴിയിലേക്ക് ചെന്നൈ തിരിച്ചെത്തിയത്. ഈ ജയത്തിലേക്ക് ചെന്നൈയെ നയിച്ചത് അവസാന ഓവറുകളിലെ ധോണിയുടെ ബാറ്റിങ് ആയിരുന്നു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.