scorecardresearch

ഇത് ചതിയായി പോയി; ബട്ട്ലറിന് സെഞ്ചുറി നിഷേധിച്ച് സഹതാരം തെവാട്ടിയ

Jos Butler IPL 2025 Gujarat Titans: അവസാന ഓവറിൽ ഗുജറാത്ത് ടൈറ്റൻസിന് ജയിക്കാൻ 10 റൺസ് ആണ് വേണ്ടിയിരുന്നത്. ഈ സമയം 97 റൺസോടെ ക്രീസിൽ നിൽക്കുകയായിരുന്നു ബട്ട്ലർ

Jos Butler IPL 2025 Gujarat Titans: അവസാന ഓവറിൽ ഗുജറാത്ത് ടൈറ്റൻസിന് ജയിക്കാൻ 10 റൺസ് ആണ് വേണ്ടിയിരുന്നത്. ഈ സമയം 97 റൺസോടെ ക്രീസിൽ നിൽക്കുകയായിരുന്നു ബട്ട്ലർ

author-image
Sports Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Jos Buttler Gujarat Titans

Jos Buttler Photograph: (Gujarat Titans, Instagram)

ഡൽഹി ക്യാപിറ്റൽസ് 200ന് മുകളിൽ വിജയ ലക്ഷ്യം ഉയർത്തിയിട്ടും ഗുജറാത്ത് ടൈറ്റൻസ് കുലുങ്ങിയില്ല. 204 റൺസ് വിജയ ലക്ഷ്യം മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തിൽ നാല് പന്തുകൾ ബാക്കി നിൽക്കെ ഗുജറാത്ത് മറികടന്നു. പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനവും പിടിച്ചു. ജോസ് ബട്ട്ലറുടെ തോളിലേറിയാണ് ഗുജറാത്ത് തകർപ്പൻ ചെയ്സിങ് ജയത്തിലേക്ക് എത്തിയത്. എന്നാൽ ബട്ട്ലറിന് അർഹിച്ച സെഞ്ചുറി നിഷേധിച്ച രാഹുൽ തെവാട്ടിയക്കെതിരെ തിരിയുകയാണ് ആരാധകർ ഇപ്പോൾ. 

Advertisment

അവസാന ഓവറിൽ ഗുജറാത്ത് ടൈറ്റൻസിന് ജയിക്കാൻ 10 റൺസ് ആണ് വേണ്ടിയിരുന്നത്. ഈ സമയം 97 റൺസോടെ ക്രീസിൽ നിൽക്കുകയായിരുന്നു ബട്ട്ലർ. എന്നാൽ മിച്ചൽ സ്റ്റാർക്കിനെ ആദ്യ പന്തിൽ സിക്സും രണ്ടാമത്തെ പന്തിൽ ഫോറും പറത്തി രാഹുൽ തെവാട്ടിയ ഗുജറാത്തിനെ ജയിപ്പിച്ചു. ഇവിടെ ഐപിഎല്ലിലെ റെക്കോർഡ് എട്ടാം സെഞ്ചുറി എന്ന നേട്ടം ആണ് മൂന്ന് റൺസ് അകലെ ബട്ട്ലറുടെ കൈകളിൽ നിന്ന് പോയത്. 

54 പന്തിൽ നിന്ന് 11 ഫോറും നാല് സിക്സും പറത്തിയാണ് ബട്ട്ലർ 97 റൺസ് എടുത്തത്. ചെയ്സിങ്ങിൽ റുതർഫോർഡ് ഗുജറാത്തിനായി 43 റൺസും സായ് സുദർശൻ 36 റൺസും നേടി. ശുഭ്മാൻ ഗില്ലിനെ തുടക്കത്തിൽ തന്നെ റൺഔട്ടിലൂടെ നഷ്ടമാവുകയായിരുന്നു. എന്നാൽ പവർപ്ലേയിൽ ബട്ട്ലറിന് സായ് സുദർശൻ കൂട്ടുനിന്നു. ഡെത്ത് ഓവറിൽ റുതർഫോർഡിന്റെ വിക്കറ്റ് വീണതോടെ ഗുജറാത്ത് സ്കോറിങ്ങിന്റെ വേഗം കുറഞ്ഞെങ്കിലും രാഹുൽ തെവാട്ടിയ വേഗത്തിൽ കളി ഫിനിഷ് ചെയ്തു. 

Advertisment

ആദ്യം ബാറ്റ് ചെയ്ത ഡൽഹിക്കായി ഒരു ബാറ്ററും 40ന് മുകളിൽ സ്കോർ കണ്ടെത്തിയില്ലെങ്കിലും 200ന് മുകളിൽ സ്കോർ എത്തിക്കാൻ അവർക്കായി. കരുൺ നായർ 18 പന്തിൽ നിന്ന് 31 റൺസും രാഹുൽ 14 പന്തിൽ നിന്ന് 28 റൺസും അക്ഷർ പട്ടേൽ39 റൺസും സ്റ്റബ്സ് 31 റൺസും അശുതോഷ് ശർമ 19 പന്തിൽ നിന്ന് 37 റൺസും നേടി. 

Read More

Jos Buttler Gujarat Titans

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: