/indian-express-malayalam/media/media_files/2025/04/19/b8jNEJy4kst2EFUYixSj.jpg)
MS Dhoni, R Ashwin Photograph: (Chennai Super Kings, Instagram, Screengrab)
ആരാധകരെ ഭയന്ന് ചെന്നൈ സൂപ്പർ കിങ്സ് ക്യാപ്റ്റൻ എം എസ് ധോണിയെ കുറിച്ച് ചർച്ച ചെയ്യുന്നതിൽ നിന്ന് പാനലിസ്റ്റുകളെ വിലക്കി സ്പിന്നർ ആർ അശ്വിൻ. ഏറ്റവും ഒടുവിൽ പങ്കുവെച്ച യുട്യൂബ് വിഡിയോയിലാണ് എം എസ് ധോണിയെ കുറിച്ചും ചെന്നൈ സൂപ്പർ കിങ്സിനെ കുറിച്ചും സംസാരിക്കുന്നതിൽ നിന്നും പാനലിസ്റ്റിനെ അശ്വിൻ വിലക്കിയത്.
"നായകത്വം എന്നത് ഏറെ പ്രധാനപ്പെട്ട കാര്യമാണ്. ലീഡർ എന്ന് പറഞ്ഞാൽ സഞ്ജുവിനെ പോലെ ശ്രേയസ് അയ്യരെ പോലെ ധോണിയെ പോലെ ഒരാളായിരിക്കണം," ഇങ്ങനെ പാനലിസ്റ്റ് പറഞ്ഞപ്പോഴാണ് അശ്വിൻ വേഗത്തിൽ ഇടയിൽ കയറിയത്. നിർത്താൻ അശ്വിൻ ആവശ്യപ്പെട്ടു.
എന്നാൽ അശ്വിൻ ആണ് ചെന്നൈ സൂപ്പർ കിങ്സിനെ കുറിച്ച് സംസാരിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കേണ്ടത് എന്നും താൻ കാഴ്ചക്കാരനാണ് തനിക്ക് സംസാരിക്കാം എന്നും പാനലിസ്റ്റ് നിലപാടെടുത്തു. എന്നാൽ ഇതം അംഗീകരിക്കാനും അശ്വിൻ തയ്യാറായില്ല.
It's really sad to see Ashwin like this.
— Hari (@Harii33) April 18, 2025
pic.twitter.com/sEf9dJ0j7o
നൂർ അഹ്മദിനെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തുന്നതിനെ ചൊല്ലി നേരത്തെ അശ്വിന്റെ യുട്യൂബ് ചാനലിലെ ഒരു ചർച്ചയിൽ പാനലിസ്റ്റ് പറഞ്ഞ വാക്കുകൾ ആരാധകരെ പ്രകോപിപ്പിച്ചിരുന്നു. അശ്വിന്റെ ചോറ് ഇവിടേയും കുറ് അവിടെയുമാണ് എന്നെല്ലാമാണ് ആരാധകർ വിമർശിച്ചത്. ഇതോടെ അശ്വിന്റെ യുട്യൂബ് ചാനലിലെ ചർച്ചയിൽ ചെന്നൈ സൂപ്പർ കിങ്സുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കില്ല എന്ന് പ്രഖ്യാപിച്ചിരുന്നു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.