/indian-express-malayalam/media/media_files/2025/04/20/9cNM6sHgFtjQ8f8G2ycO.jpg)
MS Dhoni, Rohit Sharma Photograph: (ISL, Instagram)
MI vs CSK IPL 2025 Match Result: ചെന്നൈ സൂപ്പർ കിങ്സിനെ ആറാം തോൽവിയിലേക്ക് തള്ളിയിട്ട് എൽ ക്ലാസിക്കോ ജയം ആഘോഷിച്ച് മുംബൈ ഇന്ത്യൻസ്. രോഹിത് ശർമയും സൂര്യകുമാർ യാദവും തകർത്തടിച്ച് നൂറ് റൺസിന് മുകളിൽ കൂട്ടുകെട്ട് കണ്ടെത്തിയാണ് മുംബൈയെ അനായാസ ജയത്തിലേക്ക് എത്തിച്ചത്. ചെന്നൈ മുൻപിൽ വെച്ച 177 റൺസ് ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ 26 പന്തുകൾ ശേഷിക്കെ മുംബൈ ഇന്ത്യൻസ് മറികടന്നു.
16ാം ഓവറിൽ മതീഷ പതിരാനയെ തുടരെ രണ്ട് വട്ടം സിക്സ് പറത്തി സൂര്യകുമാർ യാദവിന്റെ സൂപ്പർ ഫിനിഷ്. നിലവിൽ പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്താണ് മുംബൈ. എന്നാൽ നെറ്റ് ഉയർത്താൻ ചെന്നൈക്കെതിരായ തകർപ്പൻ ജയത്തോടെ മുംബൈക്ക് സാധിച്ചു. നിലവിൽ സീസണിലെ നാലാമത്തെ ബെസ്റ്റ് നെറ്റ്റൺറേറ്റ് മുംബൈയുടേതാണ്.
View this post on InstagramA post shared by Star Sports india (@starsportsindia)
പുൾ ഷോട്ടുകൾക്കൊപ്പം ഡ്രൈവുകളും കട്ട് ഷോട്ടുകളുമായി നിറഞ്ഞുകളിക്കുന്ന രോഹിത്തിനെയാണ് വാങ്കഡെയിൽ ചെന്നൈക്കെതിരെ കണ്ടത്. 45 പന്തിൽ നിന്ന് നാല് ഫോറും ആറ് സിക്സും പറത്തിയാണ് രോഹിത് ശർമ 76 റൺസ് എടുത്തത്. ഈ ഇന്നിങ്സോടെ വിമർശകരുടെ വായടപ്പിക്കാൻ ഇന്ത്യൻ ക്യാപ്റ്റനായി. 30 പന്തിൽ നിന്ന് ആറ് ഫോറും അഞ്ച് സിക്സും സഹിതമാണ് സൂര്യകുമാർ യാദവ് 68 റൺസ് കണ്ടെത്തിയത്.
ആറാമത്തെ തോൽവിയിലേക്ക് വീണ ചെന്നൈ സൂപ്പർ കിങ്സിന്റെ പ്ലേഓഫ് പ്രതീക്ഷകൾ അസ്തമിച്ചുകഴിഞ്ഞു. ഇനി ധോണിയും സംഘത്തിൽ നിന്നും അത്ഭുതങ്ങളൊന്നും ആരാധകർ പ്രതീക്ഷിക്കുന്നില്ല. ആദ്യം ബാറ്റ് ചെയ്ത ചെന്നൈക്കായി രവീന്ദ്ര ജഡേജയും ശിവം ദുബെയും അർധ ശതം കണ്ടെത്തിയതോടെയാണ് അവർ ഭേദപ്പെട്ട സ്കോറിലേക്ക് എത്തിയത്.
Read More
- RR vs LSG: വീണ്ടും പടിക്കൽ കലമുടച്ച് രാജസ്ഥാൻ; ലക്നൗവിന് രണ്ട് റൺസ് ജയം
- Vaibhav Suryavanshi: 14കാരൻ ചില്ലറക്കാരനല്ല; നേരിട്ട ആദ്യ പന്ത് തന്നെ സിക്സ്; വരവ് പ്രഖ്യാപിച്ച് വൈഭവ്
- ഇത് ചതിയായി പോയി; ബട്ട്ലറിന് സെഞ്ചുറി നിഷേധിച്ച് സഹതാരം തെവാട്ടിയ
- ആരാധകരെ ഭയന്ന് അശ്വിൻ; ധോണിയുടെ പേര് പറഞ്ഞ പാനലിസ്റ്റിനെ നിശബ്ദനാക്കി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.