/indian-express-malayalam/media/media_files/2025/04/20/IgWeqnPp0YHPMd5BoI9j.jpg)
Ayush Mhatre, MS Dhoni Photograph: (IPL, Instagram, Screengrab)
MI vs CSK IPL 2025: ഇന്നലെ വൈഭവ് സൂര്യവൻഷിയുടെ ഐപിഎൽ ചരിത്രം തിരുത്തി കുറിച്ച അരങ്ങേറ്റം. അതിന്റെ അലയൊലിയിൽ ക്രിക്കറ്റ് ലോകം നിൽക്കുമ്പോഴാണ് ആയുഷ് മാത്രെ എന്ന പതിനേഴുകാരന്റെ തകർപ്പൻ അരങ്ങേറ്റം വരുന്നത്. കളിക്കുന്നത് മുംബൈയിലാണെന്നോ മുംബൈയുടെ കോട്ടയായ വാങ്കഡെയിലാണെന്നോ എന്നതൊന്നും ആയുഷിനെ അലട്ടിയില്ല.
15 പന്തിൽ നിന്ന് നാല് ഫോറും രണ്ട് സിക്സും സഹിതം 32 റൺസ് ആണ് ആയുഷ് മാത്രെ കണ്ടെത്തിയത്. സ്ട്രൈക്ക്റേറ്റ് 213. ആയുഷിന്റെ കാമിയോ കണ്ട് ഡ്രസ്സിങ് റൂമിലിരിക്കുന്ന ധോണിയുടെ മുഖത്ത് വിടർന്ന ചിരിയും വൈറലായി കഴിഞ്ഞു. ആയുഷ് മാത്രെ എന്ന പേര് ഇന്ത്യൻ ക്രിക്കറ്റ് ലോകത്തിന് പരിചിതമാകാൻ പോവുന്ന ഒന്നാണെന്നാണ് മുംബൈക്കെതിരായ ബാറ്റിങ് കണ്ട് ആരാധകർ പറയുന്നത്.
Thala Dhoni smiling while Ayush Mhatre hitting 💛 pic.twitter.com/IDlCGSZHgD
— 🎰 (@StanMSD) April 20, 2025
നാലാമത്തെ ഓവറിലെ ആദ്യ പന്തിൽ രചിൻ രവീന്ദ്രയുടെ വിക്കറ്റ് വീണപ്പോഴാണ് ആയുഷിനെ ധോണി ക്രീസിലേക്ക് വിട്ടത്. ആ സമയം 16 റൺസ് ആയിരുന്നു ചെന്നൈയുടെ സ്കോർ. ആയുഷ് മടങ്ങിയത് ഏഴാമത്തെ ഓവറിലെ അഞ്ചാമത്തെ പന്തിൽ. ഈ സമയം ചെന്നൈയുടെ സ്കോർ 57.
GGWP AYUSH! 👏🏻💛#MIvCSK#WhistlePodu 🦁💛
— Chennai Super Kings (@ChennaiIPL) April 20, 2025
pic.twitter.com/RhBoW6Ikjo
ചെന്നൈ സൂപ്പർ കിങ്സ് ക്യാപ്റ്റൻ ഋതുരാജ് ഗയ്ക്വാദിന് പകരമാണ് ആയുഷ് മാത്രേയെ ചെന്നൈ ടീമിൽ ഉൾപ്പെടുത്തിയത്. ഒൻപത് ഫസ്റ്റ് ക്ലാസ് മത്സരങ്ങളാണ് ടോപ് ഓർഡർ ബാറ്ററായ ആയുഷ് കളിച്ചിട്ടുള്ളത്. ഏഴ് ലിസ്റ്റ് എ മത്സരങ്ങളും മുംബൈക്കായി കളിച്ചിട്ടുണ്ട്. ലിസ്റ്റ് എ മത്സരത്തിൽ 150ന് മുകളിൽ സ്കോർ ചെയ്യുന്ന പ്രായം കുറഞ്ഞ താരമായി ആയുഷ് മാറിയിരുന്നു. ധോണിക്ക് കീഴിൽ അവസരം ലഭിക്കുന്നത് ആയുഷിന്റെ കരിയറിലെ വളർച്ചയ്ക്കും അത് ഗുണം ചെയ്യും എന്നുറപ്പ്.
ചെന്നൈ സൂപ്പർ കിങ്സിന്റെ ട്രയലിൽ നേരത്തെ ആയുഷ് പങ്കെടുത്തിരുന്നെങ്കിലും സ്ക്വാഡിൽ ഇടം നേടാനായില്ല. ഐപിഎൽ താര ലേലത്തിൽ ആയുഷിനെ സ്വന്തമാക്കാൻ ഫ്രാഞ്ചൈസികളൊന്നും തയ്യാറായില്ല. എന്നാൽ ഋതുരാജിന് പരുക്കേറ്റതോടെ ആയുഷിന് മുൻപിലെ വഴി തെളിയുകയായിരുന്നു.
Read More
- RR vs LSG: വീണ്ടും പടിക്കൽ കലമുടച്ച് രാജസ്ഥാൻ; ലക്നൗവിന് രണ്ട് റൺസ് ജയം
- Vaibhav Suryavanshi: 14കാരൻ ചില്ലറക്കാരനല്ല; നേരിട്ട ആദ്യ പന്ത് തന്നെ സിക്സ്; വരവ് പ്രഖ്യാപിച്ച് വൈഭവ്
- ഇത് ചതിയായി പോയി; ബട്ട്ലറിന് സെഞ്ചുറി നിഷേധിച്ച് സഹതാരം തെവാട്ടിയ
- ആരാധകരെ ഭയന്ന് അശ്വിൻ; ധോണിയുടെ പേര് പറഞ്ഞ പാനലിസ്റ്റിനെ നിശബ്ദനാക്കി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.