scorecardresearch

Vignesh Puthur IPL: വിഘ്നേഷിനെ പിൻവലിച്ചത് ഞങ്ങളെ സഹായിച്ചു; ഹർദിക്കിന്റെ പിഴവ് ചൂണ്ടി കോഹ്ലി

Vignesh Puthur Mumbai Indians IPL 2025: വിഘ്നേഷ് പുത്തൂരിനെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ 16ാമത്തെ ഓവറിൽ പിൻവലിച്ച് പകരം രോഹിത് ശർമയെ ഇംപാക്ട് പ്ലേയറായി ഇറക്കുകയായിരുന്നു മുംബൈ ഇന്ത്യൻസ്

Vignesh Puthur Mumbai Indians IPL 2025: വിഘ്നേഷ് പുത്തൂരിനെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ 16ാമത്തെ ഓവറിൽ പിൻവലിച്ച് പകരം രോഹിത് ശർമയെ ഇംപാക്ട് പ്ലേയറായി ഇറക്കുകയായിരുന്നു മുംബൈ ഇന്ത്യൻസ്

author-image
Sports Desk
New Update
Vignesh Puthur Virat Kohli

Vignesh Puthur Virat Kohli Photograph: (IPL, Instagram)

Vignesh Puthur Mumbai Indians IPL 2025: വിരാട് കോഹ്ലിയും ദേവ്ദത്ത് പടിക്കലും ചേർന്നുള്ള 91 റൺസ് കൂട്ടുകെട്ട് തകർത്താണ് മലയാളി താരം വിഘ്നേഷ് പുത്തൂർ മുംബൈ ഇന്ത്യൻസിന് ബ്രേക്ക് നൽകിയത്. ഏഴ് ബോളർമാരെ മുംബൈ ഇന്ത്യൻസ് പരീക്ഷിച്ചപ്പോൾ ആർസിബി ഇന്നിങ്സിന്റെ ഒൻപതാമത്തെ ഓവറിലാണ് വിഘ്നേഷ് പുത്തുരിന്റെ കൈകളിലേക്ക് ഹർദിക് പാണ്ഡ്യ പന്ത് നൽകിയത്. ഓവറിലെ അവസാന പന്തിൽ ദേവ്ദത്ത് പടിക്കലിനെ വിഘ്നേഷ് മടക്കി. 

Advertisment

എന്നാൽ നിർണായക വിക്കറ്റ് വീഴ്ത്തിയ വിഘ്നേഷിന്റെ കൈകളിലേക്ക് പിന്നെ ഹർദിക് പാണ്ഡ്യ പന്ത് നൽകിയില്ല. ട്രെന്റ് ബോൾട്ട്, ബുമ്ര, മിച്ചൽ സാന്റ്നർ, ഹർദിക് പാണ്ഡ്യ എന്നിവരാണ് മുംബൈ ഇന്ത്യൻസിനായി നാല് ഓവറും എറിഞ്ഞത്. ഇതിൽ ബുമ്ര മാത്രമാണ് മികച്ച ഇക്കണോമിയിൽ പന്തെറിഞ്ഞത്. ബാക്കി മുംബൈ ബോളർമാരെല്ലാം തല്ലുവാങ്ങിക്കൂട്ടി. നാല് ഓവറിൽ 57 റൺസ് ആണ് ട്രെന്റ് ബോൾ വഴങ്ങിയത്. മിച്ചൽ സാന്റ്നർ നാല് ഓവറിൽ 40 റൺസ് വിട്ടുകൊടുത്തപ്പോൾ ഹർദിക് പാണ്ഡ്യ വഴങ്ങിയത് 45 റൺസ്. 

16ാം ഓവറിൽ മുംബൈ ഇന്ത്യൻസ് വിഘ്നേഷ് പുത്തൂരിനെ പിൻവലിക്കുകയായിരുന്നു. പകരം ഇംപാക്ട് പ്ലേയറായി രോഹിത് ശർമയെ ഇറക്കി. ആദ്യ ഓവറിൽ വിക്കറ്റ് വീഴ്ത്തിയിട്ടും വിഘ്നേഷിന് എന്തുകൊണ്ട് മറ്റൊരു ഓവർ കൂടി നൽകിയില്ല എന്ന ആരാധകരുടെ ചോദ്യം ശക്തമായി. വിഘ്നേഷ് പുത്തൂരിനെ പിൻവലിച്ച നീക്കം തങ്ങളെ സഹായിച്ചതായി മത്സരത്തിന് ശേഷം വിരാട് കോഹ്ലി പറയുകയും ചെയ്തു. 

"അവരുടെ ഒരു സ്പിന്നറെ പിൻവലിച്ചിരുന്നു. ചൈനമാൻ ബോളർക്ക് ബോളിങ് കുറച്ച് പ്രയാസമായിരുന്നു. ഇത് ഞങ്ങൾക്ക് 20-25 റൺസ് നൽകി," വിഘ്നേഷിനെ പിൻവലിച്ച മുംബൈ ഇന്ത്യൻസിന്റെ തീരുമാനം തെറ്റായിരുന്നു എന്ന് ചൂണ്ടിക്കാണിച്ച് വിരാട് കോഹ്ലി പറഞ്ഞു. മുംബൈ ഇന്ത്യൻസിന് എതിരെ 42 പന്തിൽ നിന്ന് 67 റൺസ് ആണ് വിരാട് കോഹ്ലി കണ്ടെത്തിയത്. 

Advertisment

"അവരുടെ സ്പിന്നർ പുറത്ത് പോയത് നിർണായകമായി. സ്പിന്നറെ പിൻവലിച്ചതോടെ ഷോർട്ടർ ബൗണ്ടറികൾ ഉള്ള ഗ്രൗണ്ടിൽ ഫാസ്റ്റ് ബോളർമാർക്ക് റൺ ഒഴുക്ക് തടയുക പ്രയാസമായിരിക്കും എന്ന് ഞങ്ങൾക്ക് മനസിലായി," കോഹ്ലി പറഞ്ഞു. 

എതിർ ടീമിന്റെ നിർണായക കൂട്ടുകെട്ടുകൾ തകർക്കുന്ന ബോളർ എന്ന വിശേഷണം ആണ് ഐപിഎൽ സീസണിലെ ആദ്യ മത്സരങ്ങൾ പിന്നിടുമ്പോൾ വിഘ്നേഷ് പുത്തൂരിലേക്ക് വരുന്നത്. ലക്നൗ സൂപ്പർ ജയന്റ്സിന് എതിരായ മത്സരത്തിൽ അവരുടെ ഓപ്പണിങ് സഖ്യത്തെ തകർത്തതും വിഘ്നേഷ് ആയിരുന്നു. തന്റെ ആദ്യ ഓവറിൽ ആണ് ഇവിടേയും വിഘ്നേഷ് വിക്കറ്റ് വീഴ്ത്തിയത്. 

സീസണിൽ മുംബൈ ഇന്ത്യൻസിനായി നാല് മത്സരങ്ങളാണ് വിഘ്നേഷ് പുത്തൂർ ഇതുവരെ കളിച്ചത്. വീഴ്ത്തിയത് ആറ് വിക്കറ്റ്. ചെന്നൈ സൂപ്പർ കിങ്സിന് എതിരെ ഇംപാക്ട് പ്ലേയറായി ഇറങ്ങി മൂന്ന് വിക്കറ്റ് പിഴുത് ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധയൊന്നാകെ തന്നിലേക്ക് എത്തിച്ച വിഘ്നേഷിൽ നിന്ന് സീസൺ മുൻപോട്ട് പോകുംതോറും അത്ഭുതപ്പെടുത്തുന്ന പ്രകടനങ്ങൾ വരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. 

Read More

Hardik Pandya Royal Challengers Bangalore Virat Kohli IPL 2025 Mumbai Indians Vignesh Shivan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: