scorecardresearch

Venkatesh Iyer IPL: '23 കോടി രൂപയുടെ ഫ്രോഡ്'; ലോക തോൽവിയായി വെങ്കടേഷ് അയ്യർ

Venkatesh Iyer Kolkata Knight Riders IPL 2025: സ്ട്രൈക്ക്റേറ്റ് ഉയർത്തി കളിക്കാൻ വെങ്കടേഷിന് സാധിക്കാതിരുന്നത് പിന്നാലെ വന്ന കളിക്കാരുടെ മേലുള്ള സമ്മർദം കൂട്ടി

Venkatesh Iyer Kolkata Knight Riders IPL 2025: സ്ട്രൈക്ക്റേറ്റ് ഉയർത്തി കളിക്കാൻ വെങ്കടേഷിന് സാധിക്കാതിരുന്നത് പിന്നാലെ വന്ന കളിക്കാരുടെ മേലുള്ള സമ്മർദം കൂട്ടി

author-image
Sports Desk
New Update
Venkatesh Iyer IPL

Venkatesh Iyer, Kolkata Knight Riders IPL 2025 Photograph: (Venkatesh Iyer, Instagram)

Venkatesh Iyer IPL 2025 Kolkata Knight Riders: ഗുജറാത്ത് ടൈറ്റൻസ് മുൻപിൽ വെച്ച 199 റൺസ് കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് ചെയ്സ് ചെയ്യുമ്പോൾ 19 പന്തിൽ നിന്ന് 14 റൺസ് ആണ് കൊൽക്കത്തയുടെ 23 കോടി രൂപയുടെ താരം കണ്ടെത്തിയത്. 73 എന്ന സ്ട്രൈക്ക്റേറ്റിൽ കളിച്ച വെങ്കടേഷ് അയ്യർക്കെതിരെ ദയയില്ലാത്ത വിമർശനവുമായി എത്തുകയാണ് ആരാധകർ. 

Advertisment

തങ്ങളുടെ വിശ്വസ്തനായ മധ്യനിര ബാറ്ററാണ് വെങ്കടേഷ് അയ്യർ. പക്ഷേ ഗുജറാത്തിന് എതിരായ വെങ്കടേഷിന്റെ പ്രകടനം ഉൾക്കൊള്ളാൻ ആരാധകർക്ക് സാധിക്കുന്നില്ല. 5.3 ഓവറിൽ കൊൽക്കത്ത നൈറ്റ്റൈഡേഴ്സിന്റെ സ്കോർ 43ൽ നിൽക്കെയാണ് വെങ്കടേഷ് അയ്യർ ക്രീസിൽ എത്തിയത്. ഈ സമയം കരുതലോടെ ബാറ്റ് വീശി കൊൽക്കത്തയുടെ ചെയ്സിങ്ങിന് അടിത്തറ ഇടാനാണ് ക്യാപ്റ്റൻ അജിൻക്യ രഹാനെ ലക്ഷ്യം വെച്ചത്. ഈ സമയം മറുവശത്ത് നിന്ന് സ്ട്രൈക്ക്റേറ്റ് ഉയർത്തി കളിക്കേണ്ട ഉത്തരവാദിത്വം വെങ്കടേഷിനായിരുന്നു. എന്നാൽ ഇതിൽ വെങ്കടേഷ് പരാജയപ്പെട്ടു.

ഒരു ബൗണ്ടറി പോലും ഗുജറാത്തിനെതിരെ കണ്ടെത്താൻ വെങ്കടേഷിന് സാധിച്ചില്ല. സ്ട്രൈക്ക്റേറ്റ് ഉയർത്തി കളിക്കാൻ വെങ്കടേഷിന് സാധിക്കാതിരുന്നത് പിന്നാലെ വന്ന കളിക്കാരുടെ മേലുള്ള സമ്മർദം കൂട്ടി. 

Advertisment

23 കോടി രൂപയുടെ ഫ്രോഡ്, ചതിയൻ എന്നിങ്ങനെയെല്ലാമാണ് വെങ്കടേഷ് അയ്യരെ ചൂണ്ടി ആരാധകർ ഇപ്പോൾ പറയുന്നത്. ഈ സീസണിൽ എട്ട് കളിയിൽ നിന്ന് 129 റൺസ് മാത്രമാണ് വെങ്കടേഷ് സ്കോർ ചെയ്തത്. ബാറ്റിങ് ശരാശരി 25.80. ഉയർന്ന പ്രൈസ് ടാഗിന്റെ ഭാരം താങ്ങാനാവാതെ നിരാശപ്പെടുത്തുകയാണ് ഋഷഭ് പന്തിനൊപ്പം വെങ്കടേഷ് അയ്യരും. 

ഗുജറാത്തിനെതിരെ ടെസ്റ്റ് ഇന്നിങ്സ് ആണ് വെങ്കടേഷ് കളിച്ചത് എന്ന് ആരാധകർ പരിഹസിക്കുന്നു. കൊൽക്കത്ത നൈറ്റ്റൈഡേഴ്സിന്റെ ബൗണ്ടറി ഫ്ളോ ഇല്ലാതെയാക്കിയത് വെങ്കടേഷ് ആണ് എന്നിങ്ങനെ പോകുന്നു താരത്തിനെതിരായ വിമർശനങ്ങൾ.

Read More

IPL 2025 Gujarat Titans Kolkata Knight Riders Venkatesh Iyer

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: