scorecardresearch

Sanju Samson: സഞ്ജുവിന് തിരിച്ചടി; പരുക്ക് സാരമുള്ളത്; ബെംഗളൂരുവിനെതിരേയും കളിക്കില്ല

Sanju Samson Rajasthan Royals IPL 2025: ഡൽഹി ക്യാപിറ്റൽസിന് എതിരായ മത്സരത്തിൽ ബാറ്റ് ചെയ്യുന്നതിന് ഇടയിലാണ് ഫിറ്റ്നസ് പ്രശ്നത്തെ തുടർന്ന് സഞ്ജുവിന് ക്രീസ് വിടേണ്ടി വന്നത്.

Sanju Samson Rajasthan Royals IPL 2025: ഡൽഹി ക്യാപിറ്റൽസിന് എതിരായ മത്സരത്തിൽ ബാറ്റ് ചെയ്യുന്നതിന് ഇടയിലാണ് ഫിറ്റ്നസ് പ്രശ്നത്തെ തുടർന്ന് സഞ്ജുവിന് ക്രീസ് വിടേണ്ടി വന്നത്.

author-image
Sports Desk
New Update
Sanju Samson Injury Update

Sanju Samson Photograph: (X)

Sanju Samson Injury Rajasthan Royals IPL 2025: സീസണിൽ മോശം പ്രകടനം തുടരുന്ന രാജസ്ഥാൻ റോയൽസിന് വീണ്ടും തിരിച്ചടി. ക്യാപ്റ്റൻ സഞ്ജു സാംസണിന് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് എതിരായ രാജസ്ഥാൻ റോയൽസിന്റെ മത്സരവും നഷ്ടമാവും. വാരിയെല്ലിന്റെ ഭാഗത്തേറ്റ പരുക്കിനെ തുടർന്നാണ് സഞ്ജുവിന് വ്യാഴാഴ്ച നടക്കുന്ന രാജസ്ഥാൻ റോയൽസിന്റെ മത്സരവും നഷ്ടമാവുന്നത്. ഇക്കാര്യം രാജസ്ഥാൻ റോയൽസ് സ്ഥിരീകരിച്ചു. 

Advertisment

ഡൽഹി ക്യാപിറ്റൽസിന് എതിരായ മത്സരത്തിൽ ബാറ്റ് ചെയ്യുന്നതിന് ഇടയിലാണ് ഫിറ്റ്നസ് പ്രശ്നത്തെ തുടർന്ന് സഞ്ജുവിന് ക്രീസ് വിടേണ്ടി വന്നത്. പിന്നാലെ ലക്നൗ സൂപ്പർ ജയന്റ്സിന് എതിരായ മത്സരം സഞ്ജുവിന് നഷ്ടമായി. രണ്ട് റൺസിന് രാജസ്ഥാൻ കളി തോൽക്കുകയും ചെയ്തു. സഞ്ജുവിന്റെ അഭാവത്തിൽ റിയാൻ പരാഗ് ആണ് ടീമിനെ നയിച്ചത്. 

"സഞ്ജു സാംസൺ ഫിറ്റ്നസ് വീണ്ടെടുത്തു വരികയാണ്. രാജസ്ഥാൻ റോയൽസിന്റെ മെഡിക്കൽ സ്റ്റാഫിനൊപ്പം സഞ്ജു ജയ്പൂരിൽ തുടരും. പരുക്കിൽ നിന്ന് മുക്തനാവാനുള്ള ശ്രമങ്ങളെ തുടർന്ന് ടീമിനൊപ്പം ബെംഗളൂരുവിലേക്ക് സഞ്ജു യാത്ര ചെയ്യില്ല. ടീം മാനേജ്മെന്റ് സഞ്ജുവിന്റെ പരുക്ക് സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. ഓരോ മത്സരത്തിന് മുൻപും സഞ്ജുവിന്റെ ഫിറ്റ്നസ് വിലയിരുത്തിയാവും കളിക്കാൻ സാധിക്കുമോ എന്ന് തീരുമാനിക്കുക," രാജസ്ഥാൻ റോയൽസ് പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. 

സീസണിന്റെ തുടക്കത്തിൽ വിരലിനേറ്റ പരുക്കിനെ തുടർന്ന് ബാറ്റർ മാത്രമായാണ് സഞ്ജു മൂന്ന് മത്സരങ്ങൾ കളിച്ചത്. ഈ സമയവും റിയാൻ പരാഗാണ് ടീമിനെ നയിച്ചത്. സഞ്ജുവിന്റെ അഭാവത്തിൽ ലക്നൗവിന് എതിരായ കഴിഞ്ഞ മത്സരത്തിൽ പതിനാലുകാരൻ വൈഭവ് സൂര്യവൻഷി ടീമിലെത്തുകയും ബാറ്റിങ്ങിൽ തിളങ്ങുകയും ചെയ്തു. 

Advertisment

ആദ്യ പന്ത് തന്നെ സിക്സ് പറത്തി തുടങ്ങിയ വൈഭവ് യശസ്വിക്കൊപ്പം നിന്ന് ഓപ്പണിങ്ങിൽ 81 റൺസിന്റെ കൂട്ടുകെട്ട് കണ്ടെത്തുകയും ചെയ്തു. ബെംഗളുരുവിന് എതിരേയും സഞ്ജുവിന്റെ അഭാവത്തിൽ വൈഭവ് തന്നെ ഓപ്പണറുടെ റോളിൽ ഇറങ്ങിയേക്കും. 

നിലവിൽ പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്താണ് രാജസ്ഥാൻ റോയൽസ്. എട്ട് കളിയിൽ നിന്ന് രണ്ട് ജയം മാത്രമുള്ള രാജസ്ഥാന്റെ പ്ലേഓഫ് സാധ്യതകൾ അവസാനിച്ചുകഴിഞ്ഞു. നാല് പോയിന്റ് മാത്രമാണ് രാജസ്ഥാനുള്ളത്. 

Read More

Rajasthan Royals IPL 2025 Sanju Samson

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: