scorecardresearch

'പഞ്ചാബ് തോറ്റത് ശ്രേയസ് അയ്യരുടെ സഹോദരി കാരണം'; വായടപ്പിച്ച് മറുപടി

Shreyas Iyer Punjab Kings IPL 2025: തോൽവിക്ക് കാരണം കളിക്കാരന്റെ കുടുംബം ആണെന്ന് പറയുന്നവർ എന്തൊരു സങ്കുചിത മനോഭാവം ഉള്ളവരാണ് എന്ന് ശ്രേയസിന്റെ സഹോദരി

Shreyas Iyer Punjab Kings IPL 2025: തോൽവിക്ക് കാരണം കളിക്കാരന്റെ കുടുംബം ആണെന്ന് പറയുന്നവർ എന്തൊരു സങ്കുചിത മനോഭാവം ഉള്ളവരാണ് എന്ന് ശ്രേയസിന്റെ സഹോദരി

author-image
Sports Desk
New Update
Shreyas Iyer, Shresta Iyer

Shreyas Iyer, Shresta Iyer Photograph: (shreyas iyer, Instagram)

റോയൽ ചലഞ്ചേഴ്സ് ബെഗംളൂരുവിന് എതിരായ പഞ്ചാബ് കിങ്സിന്റെ തോൽവിക്ക് പിന്നാലെ ക്യാപ്റ്റൻ ശ്രേയസ് അയ്യറുടെ കുടുംബത്തിനെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. പഞ്ചാബ് കിങ്സിന്റെ തോൽവിക്ക് കാരണം ശ്രേയസ് അയ്യരുടെ കുടുംബം ആണെന്ന അധിക്ഷേപമാണ് സമൂഹമാധ്യമങ്ങളിൽ ഉയർന്നത്. ശ്രേയസിന്റെ സഹോദരി ടീമിനെ പിന്തുണയ്ക്കാൻ ഗ്രൗണ്ടിൽ വന്നതാണ് ടീം തോൽക്കാൻ എന്നാണ് ഒരു വിഭാഗം വിമർശിച്ചത്. എന്നാൽ ഇതിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിക്കുകയാണ് ശ്രേയസ് അയ്യരുടെ സഹോദരി ശ്രേസ്ത അയ്യർ.

Advertisment

പഞ്ചാബ് കിങ്സിനെ ഏഴ് വിക്കറ്റിനാണ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു തോൽപ്പിച്ചത്. നേരത്തെ പഞ്ചാബിൽ നിന്നേറ്റ തോൽവിക്ക് പകരം വീട്ടുകയായിരുന്നു ആർസിബി. എന്നാൽ തോൽവിക്ക് കാരണം കളിക്കാരന്റെ കുടുംബം ആണെന്ന് പറയുന്നവർ എന്തൊരു സങ്കുചിത മനോഭാവം ഉള്ളവരാണ് എന്ന് ശ്രേയസിന്റെ സഹോദരി പറയുന്നു. 

"എന്തൊരു തരംതാഴ്ന്ന പ്രതികരണമാണ് ആളുകളിൽ നിന്ന് വരുന്നത്. ഇത് ഏറെ നിരാശപ്പെടുത്തുന്നതാണ്. ഗ്രൗണ്ടിൽ വന്ന് സപ്പോർട്ട് ചെയ്താലും വീട്ടിലിരന്ന് സപ്പോർട്ട് ചെയ്താലും ടീമിനുള്ള ഞങ്ങളുടെ പിന്തുണ ദൃഡമാണ്. എന്നെ ലക്ഷ്യം വയ്ക്കുന്നവരോട് എനിക്ക് ഒന്നേ പറയാനുള്ളു. നിങ്ങളുടെ ചിന്താഗതി ചിരിച്ച് തള്ളുക മാത്രമല്ല, ഇത് ലജ്ജ തോന്നിക്കുന്നതുമാണ്. ഞാൻ പല മത്സരങ്ങളിലും പഞ്ചാബിനെ പിന്തുണയ്ക്കാൻ എത്തിയിട്ടുണ്ട്. അതിൽ ഭൂരിഭാഗം മത്സരങ്ങളിലും ടീം ജയിച്ചിട്ടുണ്ട്," ശ്രേയസ് അയ്യരുടെ സഹോദരി പറഞ്ഞു. 

Shreyas Iyer Sister Instagram
ശ്രേയസ് അയ്യരുടെ സഹോദരിയുടെ ഇൻസ്റ്റാ സ്റ്റോറി Photograph: (ഇൻസ്റ്റഗ്രാം)

Advertisment

"ഞാൻ എല്ലായ്പ്പോഴും എന്റെ സഹോദരനെ ഏറെ അഭിമാനത്തോടെ തന്നെ സപ്പോർട്ട് ചെയ്യും. നിങ്ങളുടെ വിമർശനങ്ങൾ എന്നെ സ്പർശിക്കുക പോലുമില്ല. തോറ്റാലും ജയിച്ചാലും അവരെ പിന്തുണയ്ക്കാൻ ഞാനുണ്ടാവും. കാരണം അങ്ങനെയൊരാളാണ് യഥാർഥ സപ്പോർട്ടർ. തോൽവി എന്നത് കളിയുടെ ഭാഗമാണ്. ഒരാളെ ലക്ഷ്യം വെച്ച് വരുന്നതിന് മുൻപ് അടുത്ത തവണ രണ്ട് വട്ടം ആലോചിച്ചിട്ട് വരൂ," ശ്രേസ്ത അയ്യർ പറഞ്ഞു. 

Read More

Royal Challengers Banglore IPL 2025 Punjab Kings Shreyas Iyer

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: