scorecardresearch

സഞ്ജു സാംസൺ ഏത് കാറ്റഗറിയിൽ? രോഹിത്തിനും കോഹ്ലിക്കും എ പ്ലസ് എന്തുകൊണ്ട്?

BCCI Central Contract: മൂന്ന് ഫോർമാറ്റിലേയും കളിക്കാരുടെ പ്രകടനം വിലയിരുത്തിയാണ് വാർഷിക കരാറിൽ കളിക്കാരുടെ കാറ്റഗറി ബിസിസിഐ നിശ്ചയിക്കുന്നത്

BCCI Central Contract: മൂന്ന് ഫോർമാറ്റിലേയും കളിക്കാരുടെ പ്രകടനം വിലയിരുത്തിയാണ് വാർഷിക കരാറിൽ കളിക്കാരുടെ കാറ്റഗറി ബിസിസിഐ നിശ്ചയിക്കുന്നത്

author-image
Sports Desk
New Update
sanju samson, ravi bishnoi, suryakumar yadav

സഞ്ജു സാംസൺ, രവി ബിഷ്ണോയ്, സൂര്യകുമാർയാദവ് Photograph: (ഇന്ത്യൻ ക്രിക്കറ്റ് ടീം, ഇൻസ്റ്റഗ്രാം)

BCCI Central Contract: കാത്തിരിപ്പിന് ഒടുവിൽ വാർഷിക കരാർ പ്രഖ്യാപിച്ച് ബിസിസിഐ. കഴിഞ്ഞ വർഷത്തെ വാർഷിക കരാറിൽ നിന്നും ഡൊമസ്റ്റിക് ക്രിക്കറ്റ് കളിക്കാത്തതിന്റെ പേരിൽ ഒഴിവാക്കപ്പെട്ട ശ്രേയസ് അയ്യരും ഇഷാൻ കിഷനും വാർഷിക കരാറിൽ തിരികെ ഇടംപിടിച്ചു. നാല് കളിക്കാരാണ് എ പ്ലസ് കാറ്റഗറിയിലുള്ളത്. ഇന്ത്യയുടെ ട്വന്റി20 ഓപ്പണർ റോളിൽ കളിക്കുന്ന സഞ്ജു സാംസൺ ഗ്രേഡ് സി കാറ്റഗറിയിൽ സ്ഥാനം നിലനിർത്തി. 

Advertisment

ട്വന്റി20 ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചെങ്കിലും രോഹിത് ശർമയും വിരാട് കോഹ്ലിയും എ പ്ലസ് കാറ്റഗറിയിൽ ഇടംപിടിച്ചു. ജസ്പ്രീത് ബുമ്ര, രവീന്ദ്ര ജഡേജ എന്നിവരാണ് എ പ്ലസ് കാറ്റഗറിയിൽ ഇടംപിടിച്ച മറ്റ് രണ്ട് കളിക്കാർ. രജത് പാടിദാർ, നിതീഷ് കുമാർ റെഡ്ഡി, ഹർഷിത് റാണ ഉൾപ്പെടെയുള്ള കളിക്കാരും വാർഷിക കരാറിൽ ആദ്യമായി സ്ഥാനം പിടിച്ചിട്ടുണ്ട്. 

ഏഴ് കോടി രൂപയാണ് എ പ്ലസ് കാറ്റഗറിയിലുള്ള കളിക്കാരുടെ വാർഷിക പ്രതിഫലം. രോഹിത്, കോഹ്ലി എന്നിവരെ എ പ്ലസ് കാറ്റഗറിയിൽ നിന്ന് ഒഴിവാക്കിയേക്കും എന്ന റിപ്പോർട്ടുകൾ വന്നെങ്കിലും ഇവരെ എ പ്ലസ് കാറ്റഗറിയിൽ തന്നെ നിലനിർത്താനാണ് ബിസിസിഐ തീരുമാനിച്ചത്. മൂന്ന് ഫോർമാറ്റിലേയും കളിക്കാരുടെ പ്രകടനം വിലയിരുത്തിയാണ് വാർഷിക കരാറിൽ കളിക്കാരുടെ കാറ്റഗറി നിശ്ചയിക്കുന്നത്.

ഇന്ത്യൻ വൈറ്റ് ബോൾ ടീമിലെ മികച്ച പ്രകടനമാണ് ശ്രേയസ് അയ്യരെ തിരികെ വാർഷിക കരാറിൽ ഇടം നേടാൻ സഹായിച്ചത്. ഐപിഎല്ലിലെ സെഞ്ചുറി നേടിയതുൾപ്പെടെയുള്ള മികച്ച പ്രകടനമാണ് ഇഷാൻ കിഷനെ തുണച്ചത്. ഇന്ത്യയുടെ ചാംപ്യൻസ് ട്രോഫി കിരീട ജയത്തിൽ നിർണായക പങ്കുവഹിച്ച ശ്രേയസ് അയ്യർ ഗ്രേഡ് ബി കാറ്റഗറിയിലാണ് ഇടം നേടിയത്. ഇഷാൻ കിഷനെ ഉൾപ്പെടുത്തിയത് ഗ്രേഡ് സി കാറ്റഗറിയിലും. 

ഗ്രേഡ് എ പ്ലസ് കാറ്റഗറിയിൽ ഉൾപ്പെട്ടവർ

രോഹിത് ശർമ
വിരാട് കോഹ്ലി
ബുമ്ര
രവീന്ദ്ര ജഡേജ

ഗ്രേഡ് എ കാറ്റഗറിയിൽ ഉൾപ്പെട്ടവർ

Advertisment

മുഹമ്മദ് സിറാജ്
കെ എൽ രാഹുൽ
ശുഭ്മാൻ ഗിൽ
ഹർദിക് പാണ്ഡ്യ
മുഹമ്മദ് ഷമി
ഋഷഭ് പന്ത്

ഗ്രേഡ് ബി കാറ്റഗറിയിൽ ഉൾപ്പെട്ടവർ

സൂര്യകുമാർ യാദവ്
കുൽദീപ് യാദവ്
അക്ഷർ പട്ടേൽ
യശസ്വി ജയ്സ്വാൾ
ശ്രേയസ് അയ്യർ

ഗ്രേഡ് സി കാറ്റഗറിയിൽ ഉൾപ്പെട്ടവർ

റിങ്കു സിങ്
തിലക് വർമ
ഋതുരാജ് ഗയ്ക്വാദ്
ശിവം ദുബെ
രവി ബിഷ്ണോയ്
വാഷിങ്ടൺ സുന്ദർ
മുകേഷ് കുമാർ
സഞ്ജു സാംസൺ
അർഷ്ദീപ് സിങ്
പ്രസിദ്ധ് കൃഷ്ണ
രജത് പാടിദാർ
ധ്രുവ് ജുറൽ
സർഫറാസ് ഖാൻ
നിതീഷ് കുമാർ റെഡ്ഡി
ഇഷാൻ കിഷൻ
അഭിഷേക് ശർമ
ആകാഷ് ദീപ്
വരുൺ ചക്രവർത്തി
ഹർഷിത് റാണ

ഓരോ കാറ്റഗറിയിലേയും കളിക്കാർക്ക് ലഭിക്കുന്ന പ്രതിഫലം

ഗ്രേഡ് എ പ്ലസ്- പ്രതിവർഷം ഏഴ് കോടി രൂപ
ഗ്രേഡ് എ          - പ്രതിവർഷം അഞ്ച് കോടി രൂപ
ഗ്രേഡ് ബി         - പ്രതിവർഷം മൂന്ന് കോടി രൂപ
ഗ്രേഡ് സി         - പ്രതിവർഷം ഒരു കോടി രൂപ

Read More

Bcci BCCI Central Contract Shreyas Iyer Rohit Sharma Ishan Kishan Virat Kohli Sanju Samson

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: