/indian-express-malayalam/media/media_files/2025/07/05/vaibhav-suryavanshi-scored-fastest-century-in-under-19-cricket-2025-07-05-18-24-22.jpg)
File Photo
ആദ്യ പന്തിൽ തന്നെ ബൗണ്ടറി. പിന്നെയങ്ങോട്ട് വെടിക്കെട്ട് ബാറ്റിങ്. ഇന്ത്യയുടെ കുട്ടിത്താരം തീപാറും ബാറ്റിങ് തുടരുകയാണ്. ഓസ്‌ട്രേലിയക്കെതിരെ തകർപ്പൻ കാമിയോയുമായി നിറഞ്ഞുകളിക്കുകയായിരുന്നു വൈഭവ് സൂര്യവൻഷി. 22 പന്തിൽ നിന്നും ഏഴ് ഫോറും ഒരു സിക്‌സുമായി 38 റൺസാണ് വൈഭവ് അടിച്ചെടുത്തത്.
ആദ്യ ഓവറിൽ തന്നെ വൈഭവിൽ നിന്ന് രണ്ട് ബൗണ്ടറി വന്നു. മൂന്നാം ഓവർ എറിയാൻ വന്ന ഓസ്ട്രേലിയയുടെ ഹെയ്ഡൻ സ്‌കില്ലറിനെ വൈഭവ് ഒരു ദയയുമില്ലാതെ അടിച്ചുപറത്തി. മൂന്ന് ഫോറുകളാണ് ഈ ഓവറിൽ വൈഭവിൽ നിന്ന് വന്നത്.
Also Read: ഡ്രസ്സിങ് റൂമിൽ സമത്വമുള്ള അന്തരീക്ഷം; അഭിഷേകിനൊപ്പം ഓപ്പണിങ് ആസ്വദിച്ചിരുന്നു: സഞ്ജു സാംസൺ
പിന്നത്തെ ഓവറിൽ ഒരു സിക്‌സും രണ്ട് ബൗണ്ടറിയും വൈഭവിന്റെ ബാറ്റിൽ നിന്ന് വന്നു. ഓസ്ട്രേലിയക്ക് മേൽ കനത്ത നാശനഷ്ടം വിതയ്ക്കുന്നതിന് മുൻപ് വൈഭവിനെ ഹെയ്ഡൻ മടക്കി. ആര്യൻ ശർമയ്ക്ക് ക്യാച്ച് നൽകിയാണ് വൈഭവ് ഡ്രസ്സിങ് റൂമിലേക്ക് തിരികെ കയറിയത്.
Also Read: 50 പന്തിൽ മന്ഥാനയുടെ സെഞ്ചുറി; തുടരെ രണ്ടാമത്തേത്; തൂക്കിയടിയിൽ തകർന്ന് റെക്കോർഡുകൾ
കളിയിൽ 226 റൺസാണ് ഇന്ത്യയുടെ വിജയലക്ഷ്യം. ബ്രിസ്ബേനിൽ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസിസിന് വേണ്ടി മലയാളിയായ ജോൺ ജെയിംസ് അർധ ശതകം കണ്ടെത്തി. 68 പന്തിൽ താരം പുറത്താകാതെ ജോൺ 77 റൺസ് നേടി.
Also Read: ആ ഒറ്റ ഷോട്ട് മതി സഞ്ജുവിന്റെ ക്ലാസ് മനസിലാക്കാൻ; വിമർശനങ്ങൾ തള്ളി ഗാവസ്കർ
ടോം ഹോഗൻ 41 റൺസും, സ്റ്റീവൻ ഹോഗൻ 39 റൺസുമെടുത്ത് മികച്ച പ്രകടനം പുറത്തെടുത്തു. ഇന്ത്യക്കായി ഹെനിൽ പട്ടേൽ മൂന്ന് വിക്കറ്റും കിഷൻ കുമാർ, കനിഷ്‌ക് ചൗഹാൻ എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
Read More: IND vs OMA; ഓഹ് മാൻ! ഇന്ത്യയെ വിരട്ടി; തല ഉയർത്തി ഒമാന്റെ മടക്കം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.