/indian-express-malayalam/media/media_files/2025/09/21/sanju-samson-asia-cup-bcci-video-2025-09-21-18-19-39.jpg)
Source: Screengrab
പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ ഏഷ്യാ കപ്പ് സൂപ്പർ ഫോർ പോരാട്ടത്തിന് മുൻപ് മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിനേയും ക്യാപ്റ്റൻ സൂര്യകുമാർ യാദവിനേയും പ്രശംസിച്ച് സഞ്ജു സാംസൺ. സ്ക്വാഡിലെ എല്ലാവരേയും ഒരേപോലെയാണ് പരിഗണിക്കുന്നത്. സമത്വമുള്ള ഒരു അന്തരീക്ഷമാണ് ഡ്രസ്സിങ് റൂമിൽ ഗംഭീറും സൂര്യകുമാർ യാദവും സൃഷ്ടിക്കുന്നത് എന്ന് സഞ്ജു പറഞ്ഞു.
ബിസിസിഐ പങ്കുവെച്ച വിഡിയോയിലാണ് സഞ്ജുവിന്റെ വാക്കുകൾ. "ഒമാനെതിരെ ക്രീസിൽ കുറച്ച് സമയം ലഭിച്ചതിൽ സന്തോഷമുണ്ട്. നാട്ടിൽ ഞാൻ ഏതാനും മത്സരങ്ങൾ കളിച്ചിരുന്നു. പക്ഷേ രാജ്യത്തിന് വേണ്ടി കളിക്കുന്നത്, ഏഷ്യാ കപ്പിൽ കളിക്കുന്നത്, പ്ലേയിങ് ഇലവനിൽ ഇടം ലഭിക്കുന്നത് എല്ലാം ഒരുപാട് സഹായിക്കും," സഞ്ജു സാംസൺ പറഞ്ഞു.
Also Read: ആ ഒറ്റ ഷോട്ട് മതി സഞ്ജുവിന്റെ ക്ലാസ് മനസിലാക്കാൻ; വിമർശനങ്ങൾ തള്ളി ഗാവസ്കർ
"ഒമാൻ വളരെ നന്നായാണ് പന്തെറിഞ്ഞത്. ഇവിടുത്തെ സാഹചര്യങ്ങൾ അവർക്ക് നന്നായി അറിയാമായിരുന്നു. ഞങ്ങൾക്ക് കുറച്ച് സമയം വേണ്ടി വന്നു തിരികെ കയറാൻ. എതിരാളികളേയും സാഹചര്യങ്ങളേയും നമ്മൾ ബഹുമാനിക്കേണ്ടതുണ്ട്. അഭിഷേകിനൊപ്പം ഇന്നിങ്സ് ഓപ്പൺ ചെയ്യുന്നത് ഞാൻ ഒരുപാട് ആസ്വദിച്ചിരുന്നു. ഒമാനെതിരെ ഞങ്ങൾക്ക് ചെറിയൊരു കൂട്ടുകെട്ട് കണ്ടെത്താനായി. "
Also Read: 50 പന്തിൽ മന്ഥാനയുടെ സെഞ്ചുറി; തുടരെ രണ്ടാമത്തേത്; തൂക്കിയടിയിൽ തകർന്ന് റെക്കോർഡുകൾ
"ടീം ലീഡർമാരായ ഗൗതം ഗംഭീറിനും സൂര്യകുമാറിനുമാണ് ഞാൻ എല്ലാ ക്രഡിറ്റും നൽകുന്നത്. ഡ്രസ്സിങ് റൂമിൽ നല്ല അന്തരീക്ഷം നിലനിർത്താൻ അവർക്ക് കഴിയുന്നുണ്ട്. എല്ലാ കളിക്കാരേയും ഡ്രസ്സിങ് റൂമിൽ ഒരേപോലെയാണ് പരിഗണിക്കുന്നത്. സമത്വമുള്ള അന്തരീക്ഷമാണ്, എല്ലാവർക്കും ഒരേപോലെ പ്രാധാന്യം നൽകുന്നു. നമ്മുടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാൻ അത് സഹായിക്കും. ഈ ഫോർമാറ്റിൽ അതാണ് വേണ്ടത്. ഇവിടെ നമുക്ക് സ്വതന്ത്ര്യമുണ്ട്, അതേപോലെ തന്നെ ഉത്തരവാദിത്തവും," പരിശീലനത്തിന് ഇടയിൽ സഞ്ജു പറഞ്ഞു.
View this post on InstagramA post shared by Team india (@indiancricketteam)
ഒമാന് എതിരെ സഞ്ജുവിനെ ഇന്ത്യ മൂന്നാമത് ഇറക്കിയിരുന്നു. 45 പന്തിൽ നിന്ന് 56 റൺസ് ആണ് സഞ്ജു കണ്ടെത്തിയത്. സഞ്ജുവാണ് കളിയിലെ താരമായത്. ഏഷ്യാ കപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ ഇന്ത്യയുടെ ആദ്യ രണ്ട് മത്സരങ്ങളിലും സഞ്ജുവിന് ബാറ്റിങ്ങിന് അവസരം ലഭിച്ചിരുന്നില്ല.
Read More: IND vs OMA; ഓഹ് മാൻ! ഇന്ത്യയെ വിരട്ടി; തല ഉയർത്തി ഒമാന്റെ മടക്കം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us