/indian-express-malayalam/media/media_files/2025/09/20/smriti-mandhana-scored-century-against-australia-2025-09-20-20-43-32.jpg)
Source: Indian Cricket Team, Instagram
വീണ്ടും വീണ്ടും റെക്കോർഡുകൾ തുടരെ തിരുത്തി മിന്നും ഫോം തുടർന്ന് ഇന്ത്യയുടെ സൂപ്പർ വുമൺ സ്മൃതി മന്ഥാന. ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിൽ 50 പന്തിലാണ് മന്ഥാന സെഞ്ചുറി തൊട്ടത്. തകർപ്പൻ സെഞ്ചുറിയോടെ റെക്കോർഡുകളിൽ പലതും മന്ഥാന തകർത്തിട്ടു. ഏകദിനത്തിലെ മന്ഥാനയുടെ 13ാമത്തെ സെഞ്ചുറിയാണ് ഇത്.
വനിതാ ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന ഓപ്പണറായി മന്ഥാന മാറി. 15 ഏകദിന സെഞ്ചുറിയോടെ നിൽക്കുന്ന മെഗ് ലാനിങ്ങിനെ മറികടന്നാൽ ഏകദിനത്തിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന വനിതാ താരമായി മന്ഥാന മാറും. അതിന് ഇനി അധികം കാത്തിരിക്കേണ്ടി വരില്ലെന്ന് ഉറപ്പ്.
Also Read: ഡഗൗട്ടിൽ നോക്കുകുത്തിയായി ഇരുത്താനാണോ പ്ലേയിങ് 11ൽ ഇടം? സഞ്ജുവിനായി മുറവിളി
വനിതാ ലോകകപ്പ് മുൻപിൽ നിൽക്കെ ഇന്ത്യയുടെ സ്റ്റാർ ഓപ്പണറുടെ ഈ തകർപ്പൻ ഫോം ഇന്ത്യക്ക് വലിയ പ്രതീക്ഷയണ് നൽകുന്നത്. ഓസ്ട്രേലിയക്കെതിരായ ഈ പരമ്പരയിലെ മന്ഥാനയുടെ രണ്ടാമത്തെ സെഞ്ചുറിയാണ് ഇത്. രണ്ടാം ഏകദിനത്തിൽ 63 പന്തിൽ നിന്ന് 125 റൺസ് ആണ് മന്ഥാന അടിച്ചെടുത്തത്. ഏകദിനത്തിൽ ഒരു ഇന്ത്യൻ ബാറ്ററുടെ ഏറ്റവും വേഗമേറിയ സെഞ്ചുറിയാണ് മന്ഥാന മൂന്നാം ഏകദിനത്തിൽ കുറിച്ചിരിക്കുന്നത്. തന്റെ തന്നെ റെക്കോർഡ് ആണ് ഇവിടെ മന്ഥാന മറികടന്നിരിക്കുന്നത്.
View this post on InstagramA post shared by Team india (@indiancricketteam)
Also Read: ബുമ്രക്കെതിരെ ഒരു സിക്സ്; പാക്കിസ്ഥാന് വേണ്ടിവന്നത് 400 ബോളുകൾ
ഈ കലണ്ടർ വർഷത്തിലെ മന്ഥാനയുടെ നാലാമത്തെ ഏകദിന സെഞ്ചുറിയാണ് ഇത്. 2024ലും മന്ഥാന ഈ നേട്ടം തൊട്ടിരുന്നു. ഏകദിനത്തിൽ 50ന് മുകളിൽ മന്ഥാന സ്കോർ ഉയർത്തുന്നത് ഇത് 45ാം തവണയാണ്. ഈ പട്ടികയിൽ അഞ്ചാമതാണ് മന്ഥാനയുടെ സ്ഥാനം. ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിൽ 17 ഫോറും അഞ്ച് സിക്സും മന്ഥാന പറത്തി.
Also Read: ഒരു മത്സരത്തിന് 4.5 കോടി രൂപ; ഇന്ത്യൻ ജഴ്സിയിൽ ഇനി അപ്പോളോ ടയേഴ്സിന്റെ ലോഗോ
ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 413 എന്ന കൂറ്റൻ വിജയ ലക്ഷ്യമാണ് ഇന്ത്യക്ക് മുൻപിൽ വെച്ചത്. ഓസീസ് ഉയർത്തിയ വിജയ ലക്ഷ്യത്തിന് മുൻപിലും മന്ഥാന കുലുങ്ങിയില്ല. 63 പന്തിൽ നിന്ന് 125 റൺസ് എടുത്താണ് മന്ഥാന മടങ്ങിയത്. സ്ട്രൈക്ക്റേറ്റ് 198. ഹർമൻപ്രീത് കൗറും ദീപ്തി ശർമയും അർധ ശതകം കണ്ടെത്തി.
Read More: ഐപിഎൽ ടീമുകൾക്ക് മുൻപിൽ പോലും പാക്കിസ്ഥാൻ വിറയ്ക്കും; പരിഹാസവുമായി ഇർഫാൻ പഠാൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.