/indian-express-malayalam/media/media_files/2025/09/16/jasprit-bumrah-against-pakistan-2025-09-16-16-35-40.jpg)
Source: Jasprit Bumrah, Instagram
india Vs Pakistan Asia Cup: ഏഷ്യാ കപ്പിൽ ഇന്ത്യക്കെതിരായ മത്സരത്തിൽ ബുമ്രയ്ക്കെതിരെ പാക്കിസ്ഥാൻ ഓപ്പണർ ഫർഹാൻ സിക്സ് പറത്തിയത് തോൽവിക്കിടയിലും പാക്കിസ്ഥാൻ ആരാധകർക്ക് ആശ്വാസമായിരുന്നു. എന്നാൽ കൗതുകകരമായൊരു കണക്കും ഈ സിക്സിന് പിന്നിലുണ്ട്. ബുമ്രയ്ക്കെതിരെ 400 ഡെലിവറികൾക്ക് ശേഷം ഒരു പാക്കിസ്ഥാൻ താരം സിക്സ് അടിക്കുന്ന സംഭവമായി ഇത് മാറി.
ഇന്ത്യയുടെ സ്റ്റാർ പേസർ ബുമ്രയ്ക്ക് എതിരെ 400 ബോളുകൾക്ക് ശേഷമാണ് ഒരു പാക്കിസ്ഥാൻ താരത്തിന് സിക്സ് പറത്താനായത്. ഇന്ത്യക്കെതിരെ ഫർഹാന്റെ 40 റൺസ് ഇന്നിങ്സ് ആണ് പാക്കിസ്ഥാനെ സ്കോർ 100 കടത്താൻ സഹായിച്ചത്. മൂന്ന് സിക്സ് ആണ് കളിയിൽ ഫർഹാനിൽ നിന്ന് വന്നത്. 90.91 ആണ് ഫർഹാന്റെ സ്ട്രൈക്ക്റേറ്റ്.
Also Read: ദയനീയമായി തോറ്റ് പാക്കിസ്ഥാൻ; സിക്സടിച്ച് സൂര്യയുടെ ഫിനിഷ്; ഇന്ത്യക്ക് 7 വിക്കറ്റ് ജയം
അവസാന ഓവറുകളിൽ പാക്കിസ്ഥാൻ പേസർ ഷഹീൻ അഫ്രീദി ഇന്ത്യൻ ബോളർമാർക്കെതിരെ സിക്സ് പറത്തി സ്കോർ ഉയർത്തി. നാല് സിക്സുകളാണ് ഷഹീൻ അഫ്രീദിയുടെ ബാറ്റിൽ നിന്ന് വന്നത്. 16 പന്തിൽ നിന്ന് 33 റൺസുമായി ഷഹീൻ അഫ്രീദി പുറത്താവാതെ നിന്നു.
Also Read: പാക്കിസ്ഥാനെതിരായ ആധികാരിക വിജയം; സൈനികർക്ക് സമർപ്പിച്ച് ടീം ഇന്ത്യ
ആദ്യ രണ്ട് കളിയിലും ബുമ്രയെ മാത്രമാണ് ഇന്ത്യ സ്പെഷ്യലിസ്റ്റ് പേസറായി ഇറക്കിയത്. പാക്കിസ്ഥാന് എതിരെ നാല് ഓവറിൽ 28 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് ബുമ്ര വീഴ്ത്തി. ബുമ്രയ്ക്കെതിരെ ഫർഹാൻ സിക്സ് പറത്തിയത് ഫർഹാന്റെ അച്ചീവ്മെന്റ് എന്ന നിലയിൽ ടിക്ടോക്കിൽ വീഡിയോകൾ വന്നിരുന്നു.
Read More: അടുത്ത ബിസിസിഐ പ്രസിഡന്റ് സച്ചിൻ? ഗാംഗുലിക്ക് പിന്നാലെ മാസ്റ്റർ ബ്ലാസ്റ്ററും? മൗനം വെടിഞ്ഞ് താരം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us