scorecardresearch

ദയനീയമായി തോറ്റ് പാക്കിസ്ഥാൻ; സിക്സടിച്ച് സൂര്യയുടെ ഫിനിഷ്; ഇന്ത്യക്ക് 7 വിക്കറ്റ് ജയം; India Vs Pakistan Asia Cup

India Vs Pakistan Asia Cup 2025: ദുബായി രാജ്യാന്തര സ്റ്റേഡിയത്തിലെ പിച്ചിൽ ആദ്യം ബാറ്റിങ് തിരഞ്ഞെടുത്താൽ ഉയർന്ന ടോട്ടൽ കണ്ടെത്തിയാൽ അല്ലാതെ ഇന്ത്യയ്ക്ക് വെല്ലുവിളി ഉയർത്താൻ പാക്കിസ്ഥാന് കഴിയില്ലെന്ന് വ്യക്തമായിരുന്നു

India Vs Pakistan Asia Cup 2025: ദുബായി രാജ്യാന്തര സ്റ്റേഡിയത്തിലെ പിച്ചിൽ ആദ്യം ബാറ്റിങ് തിരഞ്ഞെടുത്താൽ ഉയർന്ന ടോട്ടൽ കണ്ടെത്തിയാൽ അല്ലാതെ ഇന്ത്യയ്ക്ക് വെല്ലുവിളി ഉയർത്താൻ പാക്കിസ്ഥാന് കഴിയില്ലെന്ന് വ്യക്തമായിരുന്നു

author-image
Sports Desk
New Update
India Vs Pakistan Asia Cup Match 2025

Source: Indian Cricket Team, Instagram

india Vs Pakistan Asia Cup 2025: ഏഷ്യാ കപ്പ് ഗ്രൂപ്പ് എയിലെ മത്സരത്തിൽ പാക്കിസ്ഥാനെ ഏഴ് വിക്കറ്റിന് തോൽപ്പിച്ച് ഇന്ത്യ. 16ാമത്തെ ഓവറിലെ അഞ്ചാമത്തെ പന്ത് ഡീപ്പ് മിഡ് വിക്കറ്റിലൂടെ സിക്സ് പറത്തി ക്യാപ്റ്റൻ സൂര്യകുമാർ യാദവാണ് ഇന്ത്യയുടെ വിജയ റൺ കുറിച്ചത്. എന്നാൽ ഇത്രയും ആവേശം കുറഞ്ഞ നിലയിൽ അടുത്തെങ്ങും ഒരു ഇന്ത്യാ-പാക്കിസ്ഥാൻ പോരാട്ടം ഉണ്ടായിട്ടുണ്ടാവാൻ ഇടയില്ല. ടോസ് നേടി ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ പാക്കിസ്ഥാൻ മുൻപിൽ വെച്ച 128 റൺസ് വിജയ ലക്ഷ്യം ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 25 പന്തുകൾ ശേഷിക്കെ മറികടന്നു. 

Advertisment

ട്വന്റി20യിൽ ഇത് പാക്കിസ്ഥാനെതിരെ ഇന്ത്യയുടെ തുടർച്ചയായ മൂന്നാമത്തെ വിജയമാണ്.ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിലെ പിച്ചിൽ ആദ്യം ബാറ്റിങ് തിരഞ്ഞെടുത്താൽ ഉയർന്ന ടോട്ടൽ കണ്ടെത്തിയാൽ അല്ലാതെ ഇന്ത്യയ്ക്ക് വെല്ലുവിളി ഉയർത്താൻ പാക്കിസ്ഥാന് കഴിയില്ലെന്ന് വ്യക്തമായിരുന്നു.  ചെറിയ വിജയ ലക്ഷ്യം ചെയ്സ് ചെയ്ത് ഇറങ്ങിയ ഇന്ത്യക്ക് വൈസ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റെ വിക്കറ്റ് ആണ് ആദ്യം നഷ്ടമായത്. 

Also Read: പൊരുതി 100 കടത്തി പാക്കിസ്ഥാൻ; ഇന്ത്യക്ക് 128 റൺസ് വിജയ ലക്ഷ്യം ; India Vs Pakistan Asia Cup 2025

രണ്ടാമത്തെ ഓവറിലെ അവസാന പന്തിൽ സൈം ആയുബിന്റെ ഡെലിവറിയിൽ ഗില്ലിനെ വിക്കറ്റ് കീപ്പർ സ്റ്റംപ് ചെയ്ത് പുറത്താക്കി. ഏഴ് പന്തിൽ നിന്ന് 10 റൺസ് ആണ് ഗിൽ എടുത്തത്. അഭിഷേക് മറുവശത്ത് വെടിക്കെട്ട് ബാറ്റിങ് തുടരാനാണ് ശ്രമിച്ചത്. 13 പന്തിൽ നിന്ന് നാല് ഫോറും രണ്ട് സിക്സും പറത്തി അഭിഷേക് 31 റൺസ് എടുത്ത് മടങ്ങി. ഈ സമയം ഇന്ത്യയുടെ സ്കോർ നാല് ഓവറിൽ 41 റൺസ്. 

Advertisment

പിന്നെ ക്യാപ്റ്റൻ സൂര്യകുമാർ യാദവും തിലക് വർമയും ചേർന്ന് ഇന്ത്യയെ മറ്റ് അപകടങ്ങളിലേക്ക് വീഴാതെ മുൻപോട്ട് കൊണ്ടുപോയി. തിലക് വർമ 31 പന്തിൽ നിന്ന് 31 റൺസ് എടുത്ത് സൈം ആയുബിന് വിക്കറ്റ് നൽകി മടങ്ങി. തിലക് വർമ പുറത്തായതോടെ സഞ്ജു സാംസൺ അഞ്ചാമനായി ക്രീസിലേക്ക് എത്തും എന്ന് എല്ലാവരും കരുതി. എന്നാൽ ശിവം ദുബെയെയാണ് ഇന്ത്യ അഞ്ചാമനായി ഇറക്കിയത്. ക്യാപ്റ്റൻ സൂര്യകുമാർ യാദവ് 37 പന്തിൽ നിന്ന് അഞ്ച് ഫോറും ഒരു സിക്സും പറത്തി 47 റൺസ് എടുത്തു. 

Also Read: Sanju Samson: പുതുപുത്തൻ റേഞ്ച് റോവർ വാങ്ങി സഞ്ജു; വില അറിയുമോ?

നേരത്തെ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാനെ നൂറ് കടത്താൻ സഹായിച്ചത് ഓപ്പണർ ഫർഹാനും പേസ് ബോളർ ഷഹീൻ അഫ്രീദിയുമാണ്. 40 റൺസ് നേടിയ ഫർഹാൻ ആണ് പാക്കിസ്ഥാന്റെ ടോപ് സ്കോറർ.ഷഹീൻ അഫ്രീദി 33 റൺസ് നേടി.കുൽദീപ് യാദവ് മൂന്ന് വിക്കറ്റും ബുമ്ര, അക്ഷർ പട്ടേലും എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. ഹർദിക് പാണ്ഡ്യയും വരുൺ ചക്രവർത്തിയും ഓരോ വിക്കറ്റ് വീതവും നേടി. അഭിഷേക് ശർമയേയും ഇന്ത്യ ബോളിങ്ങിൽ പരീക്ഷിച്ചു.

10ാമത്തെ ഓവറിലേക്ക് പാക്കിസ്ഥാന്റെ ഇന്നിങ്സ് എത്തിയപ്പോൾ 49-4 എന്ന നിലയിലായി അവർ.ഓപ്പണർ ഫർഹാൻ ഒരറ്റത്ത് പിടിച്ച് നിന്നെങ്കിലും മറുവശത്ത് വിക്കറ്റുകൾ വീണുകൊണ്ടിരുന്നു. ഒടുവിൽ 17ാം ഓവറിൽ കുൽദീപ് ആണ് ഫർഹാനേയും മടക്കിയത്.ഹർദിക് ആണ് ഇന്ത്യക്കായി ബോളിങ് ഓപ്പൺ ചെയ്തത്. ആദ്യ ബോൾ വൈഡായി.എന്നാൽ നിയമപരമായ ആദ്യ പന്തിൽ ഓപ്പണർ സൈം ആയൂബിനെ ഹർദിക് പാണ്ഡ്യ ബുമ്രയുടെ കൈകളിൽ എത്തിച്ചു പാക്കിസ്ഥാന് ആദ്യ പ്രഹരമേൽപ്പിച്ചു.

Also Read: ഇംഗ്ലണ്ടിന്റെ താണ്ഡവം; റെക്കോർഡുകൾ കടപുഴകിയപ്പോൾ പ്രഹരമേറ്റത് ഇന്ത്യക്കും

അഞ്ചാം ഓവറില്‍ ഇന്ത്യ സ്പിന്നറുടെ കൈകളിലേക്ക് പന്ത് നൽകി. വരുണിന്റെ ആദ്യ ഓവറിൽ ബൗണ്ടറിയടക്കം എട്ട് റണ്‍സ് ആണ് പാക്കിസ്ഥാൻ കണ്ടെത്തിയത്.  പവർപ്ലേ കഴിഞ്ഞതിന് പിന്നാലെ ഇന്ത്യൻ സ്പിന്നർമാരുടെ ഊഴമായിരുന്നു. ഫഖർ സമനേയും ക്യാപ്റ്റൻ സൽമാനേയും അക്ഷർ പട്ടേൽ അടുത്തടുത്ത ഓവറുകളിൽ വീഴ്ത്തി. പിന്നാലെ 13ാം ഓവറിലെ നാലാമത്തെ പന്തിൽ ഹസൻ നവാസും  അഞ്ചാമത്തെ പന്തിൽ മുഹമ്മദ് നവാസും കുൽദീപിന്റെ മുൻപിൽ വീണു.

പാക്കിസ്ഥാൻ ഇന്നിങ്സിന്റെ അവസാന ഓവറിൽ ഹർദിക് പാണ്ഡ്യക്കെതിരെ തുടരെ രണ്ട് സിക്സുകളാണ് ഷഹീൻ അഫ്രീദിയിൽ നിന്ന് വന്നത്. ബുമ്രയ്ക്കെതിരെ സുഫിയാൻ 19ാം ഓവറിൽ തുടരെ രണ്ട് ബൗണ്ടറിയടിച്ചു. എന്നാൽ ആ ഓവറിലെ അവസാന പന്തിൽ സുഫിയാനെ ബുമ്ര വീഴ്ത്തി.

Read More: അഞ്ചാമനാക്കിയത് സഞ്ജുവിനെ ടീമിൽ നിന്ന് പുറത്താക്കാൻ; ശ്രേയസിനായുള്ള തന്ത്രമെന്ന് മുൻ താരം

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: