scorecardresearch

അടുത്ത ബിസിസിഐ പ്രസിഡന്റ് സച്ചിൻ? ഗാംഗുലിക്ക് പിന്നാലെ മാസ്റ്റർ ബ്ലാസ്റ്ററും? മൗനം വെടിഞ്ഞ് താരം

Sachin Tendulkar: നിലവിൽ ബിസിസിഐ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ് കിടക്കുകയാണ്. 70 വയസായതോടെയാണ് റോജർ ബിന്നി ബിസിസിഐ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറിയത്

Sachin Tendulkar: നിലവിൽ ബിസിസിഐ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ് കിടക്കുകയാണ്. 70 വയസായതോടെയാണ് റോജർ ബിന്നി ബിസിസിഐ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറിയത്

author-image
Sports Desk
New Update
Sachin Tendulkar, Jai Shah

Source: X

ബിസിസിഐ പ്രസിഡന്റായി ഇന്ത്യൻ ഇതിഹാസ ബാറ്റർ സച്ചിൻ ടെണ്ടുൽക്കർ എത്തുമെന്ന അഭ്യൂഹങ്ങൾ ആണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രചരിച്ചിരുന്നത്. എന്നാൽ ഈ വിഷയത്തിൽ മൗനം വെടിഞ്ഞ് സച്ചിൻ. ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു ചർച്ചയും നടന്നിട്ടില്ല എന്നാണ് സച്ചിൻ വ്യക്തമാക്കിയത്. റോജർ ബിന്നി സ്ഥാനം ഒഴിഞ്ഞതോടെ സച്ചിൻ ബിസിസിഐ പ്രസിഡന്റാവും എന്നാണ് അഭ്യൂഹം പ്രചരിച്ചത്. 

Advertisment

ഈ അഭ്യൂഹങ്ങൾ തള്ളിക്കൊണ്ട് എസ്ആർടി സ്പോർട്സ് മാനേജ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് ആണ് പ്രസ്താവന പുറത്തിറക്കിയത്. "ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തേക്ക് സച്ചിനെ പരിഗണിക്കുന്നു, നോമിനേറ്റ് ചെയ്തിരിക്കുന്നു എന്ന നിലയിലെല്ലാം കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ടുകളും അഭ്യൂഹങ്ങളും പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു. അത്തരത്തിൽ ഒരു ചർച്ചയും ഉണ്ടായിട്ടില്ല എന്ന് ഞങ്ങൾ നിങ്ങളെ അറിയിക്കാൻ ആഗ്രഹിക്കുന്നു. ഈ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് എല്ലാവരും മാറി നിൽക്കണം," സച്ചിന്റെ എസ്ആർടി സ്പോർട്സ് മാനേജ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് പങ്കുവെച്ച പ്രസ്താവനയിൽ പറയുന്നത് ഇങ്ങനെയായിരുന്നു. 

Also Read: അഞ്ചാമനാക്കിയത് സഞ്ജുവിനെ ടീമിൽ നിന്ന് പുറത്താക്കാൻ; ശ്രേയസിനായുള്ള തന്ത്രമെന്ന് മുൻ താരം

നിലവിൽ ബിസിസിഐ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ് കിടക്കുകയാണ്. 70 വയസായതോടെയാണ് റോജർ ബിന്നി ബിസിസിഐ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറിയത്. ബിസിസിഐയുടെ ചട്ടപ്രകാരം ഒരു ബിസിസിഐ പദവിയിലും 70 വയസ് കഴിഞ്ഞ വ്യക്തിക്ക് തുടരാനാവില്ല. നിലവിൽ വൈസ് പ്രസിഡന്റായ രാജീവ് ശുക്ലയാണ് പ്രസിഡന്റിന്റെ താത്കാലി ചുമതല വഹിക്കുന്നത്.

Advertisment

Also Read: കുരങ്ങൻ കടിച്ചു കീറി; എന്റെ എല്ലുകൾ കാണാമായിരുന്നു; രക്തം വാർന്നൊലിച്ചു; നടുക്കുന്ന ഓർമെയെന്ന് റിങ്കു

ബിസിസിഐ പദവികളിലേക്കുള്ള തിരഞ്ഞെടുപ്പ് സെപ്തംബർ 28ന് നടക്കുന്ന ബിസിസിഐ വാർഷിക ജനറൽ മീറ്റിങ്ങിൽ ഉണ്ടാവും. റെക്കോർഡുകൾ പലതും കടപുഴക്കിയ ഒരു ഇതിഹാസ ഇന്ത്യൻ ക്രിക്കറ്റ് താരത്തെ ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി ദൈനിക് ജാഗ്രൻ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സച്ചിന്റെ പേര് ഉയർന്ന് വന്നത്.

Read More: പറന്ന് പിടിച്ച് സഞ്ജു; സേവ് ചെയ്ത് 5 റൺസ്; തുടരെ ഫുൾ ഡൈവിൽ തകർപ്പൻ ക്യാച്ചുകൾ ; Sanju Samson Asia Cup

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: