scorecardresearch

പറന്ന് പിടിച്ച് സഞ്ജു; സേവ് ചെയ്ത് 5 റൺസ്; തുടരെ ഫുൾ ഡൈവിൽ തകർപ്പൻ ക്യാച്ചുകൾ ; Sanju Samson Asia Cup

Sanju Samson Asia Cup 2025: ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ യുഎഇയുടെ രണ്ടാമത്തെ ഓവറിലെ അഞ്ചാമത്തെ ഡെലിവറിയിലാണ് സഞ്ജു ഫുൾ ഡൈവ് ചെയ്ത് പന്ത് കൈക്കലാക്കി ബൗണ്ടറി തടഞ്ഞത്

Sanju Samson Asia Cup 2025: ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ യുഎഇയുടെ രണ്ടാമത്തെ ഓവറിലെ അഞ്ചാമത്തെ ഡെലിവറിയിലാണ് സഞ്ജു ഫുൾ ഡൈവ് ചെയ്ത് പന്ത് കൈക്കലാക്കി ബൗണ്ടറി തടഞ്ഞത്

author-image
Sports Desk
New Update
Sanju Samson Asia Cup Catch

Screengrab

Sanju Samson Asia Cup:ഏഷ്യാ കപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ യുഎഇയെ ഇന്ത്യ തവിടുപൊടിയാക്കിയപ്പോൾ വിക്കറ്റിന് പിന്നിൽ സഞ്ജു സാംസണിന് തിളങ്ങാനായതിന്റെ സന്തോഷത്തിലാണ് മലയാളി താരത്തിന്റെ ആരാധകർ. യുഎഇ താരങ്ങളെ പുറത്താക്കാൻ രണ്ട് ക്യാച്ചുകൾ സഞ്ജുവിൽ നിന്ന് വന്നപ്പോൾ സഞ്ജുവിന്റെ ഡൈവിങ് എഫർട്ടിലൂടെ ഇന്ത്യക്ക് അഞ്ച് റൺസ് സേവ് ചെയ്യാനും സാധിച്ചു. 

Advertisment

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ യുഎഇയുടെ രണ്ടാമത്തെ ഓവറിലെ അഞ്ചാമത്തെ ഡെലിവറിയിലാണ് സഞ്ജു ഫുൾ ഡൈവ് ചെയ്ത് പന്ത് കൈക്കലാക്കി ബൗണ്ടറി തടഞ്ഞത്. ഇന്ത്യയുടെ സ്റ്റാർ പേസർ ബുമ്രയുടെ ഡെലിവറി ലെഗ് സൈഡിലൂടെ വൈഡായി ബൗണ്ടറി ലൈൻ തൊടുമായിരുന്നു. എന്നാൽ സഞ്ജു ഇവിടെ തന്റെ അത്ലറ്റിസവും റിഫ്ളക്സ് മികവും തെളിയിച്ചു.

Also Read: വെറും 30 മിനിറ്റിൽ ജയിച്ചു; വേണ്ടിവന്നത് 27 പന്ത് മാത്രം; യുഎഇയോട് ദയയില്ലാതെ ഇന്ത്യ ; IND vs UAE Asia Cup 2025

തന്റെ ഇടത്തേക്ക് ഫുൾ ഡൈവ് ചെയ്ത് സഞ്ജു പന്ത് തന്റെ കൈക്കുള്ളിൽ സുരക്ഷിതമാക്കി. സഞ്ജുവിന്റെ വിക്കറ്റിന് പിന്നിലെ മികവ് കൂടി വന്നതോടെയാണ് യുഎഇയെ എല്ലാ ഡിപ്പാർട്ട്മെന്റിലും വരിഞ്ഞുമുറിക്കിയിടാൻ ഇന്ത്യക്കായത്. യുഎഇ ബാറ്ററായ ആസിഫ് ഖാനെ പുറത്താക്കാൻ സഞ്ജുവിൽ നിന്ന് വന്ന ക്യാച്ചും വലിയ കയ്യടി നേടിയിരുന്നു.

Advertisment

Also Read: Sanju Samson: ഫുൾ ഡൈവ് ചെയ്ത് തകർപ്പൻ ക്യാച്ച്; വിക്കറ്റിന് പിന്നിൽ തിളങ്ങി സഞ്ജു സാംസൺ

11ാം ഓവറിലെ മൂന്നാമത്തെ പന്തിലാണ് ആസിഫ് ഖാനെ സഞ്ജു ഡൈവ് ചെയ്ത് കൈക്കലാക്കിയത്. 7 പന്തിൽ നിന്ന് രണ്ട് റൺസ് മാത്രം എടുത്ത് നിൽക്കെ ഔട്ട്സൈഡ് എഡ്ജ് ആയി സഞ്ജുവിന്റെ വലത് വശത്തേക്ക് പന്ത് വന്നു. ഫുൾ ഡൈവ് ചെയ്ത് രണ്ട് കൈകൊണ്ടുമാണ് സഞ്ജു ക്യാച്ച് പൂർത്തിയാക്കിയത്.

Also Read: കളിക്കാർക്ക് പഴത്തിനായി 35 ലക്ഷം രൂപ; ബിസിസിഐക്ക് കോടതി നോട്ടീസ്

യുഎഇക്കെതിരായ മത്സരം ഇന്ത്യ ഒൻപത് വിക്കറ്റിന് ജയിച്ചിരുന്നു. വെറും 27 പന്തുകൾ ആണ് യുഎഇ ഉയർത്തിയ 58 റൺസ് മറികടക്കാൻ ഇന്ത്യക്ക് വേണ്ടിവന്നത്. 30 മിനിറ്റ് കൊണ്ട് ഇന്ത്യ ചെയ്സിങ് പൂർത്തിയാക്കി. ഇതിനിടയിൽ അഭിഷേക് ശർമയുടെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായിരുന്നു. യുഎഇ ബാറ്റിങ് നിരയിൽ അവരുടെ ഓപ്പണർമാർ പവർപ്ലേയിൽ മികച്ച തുടക്കം നൽകിയിരുന്നു. യുഎഇയുടെ ഓപ്പണർമാർ ഒഴിച്ചാൽ മറ്റാരും അവരുടെ ബാറ്റിങ് നിരയിൽ രണ്ടക്കം കണ്ടില്ല. 

Read More: ഇന്ത്യാ-പാക്കിസ്ഥാൻ മത്സരം; ടിക്കറ്റ് വിറ്റ് പോകുന്നില്ല; വില കേട്ടാൽ ഞെട്ടും

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: