scorecardresearch

പാക്കിസ്ഥാനെതിരായ ആധികാരിക വിജയം; സൈനികർക്ക് സമർപ്പിച്ച് ടീം ഇന്ത്യ

പഹൽഗാം ഭീകരാക്രമണത്തിന് വിധേയരായവരുടെ കുടുംബങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുവെന്നും മത്സരത്തിന് ശേഷം ഇന്ത്യൻ ടീം ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പറഞ്ഞു

പഹൽഗാം ഭീകരാക്രമണത്തിന് വിധേയരായവരുടെ കുടുംബങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുവെന്നും മത്സരത്തിന് ശേഷം ഇന്ത്യൻ ടീം ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പറഞ്ഞു

author-image
WebDesk
New Update
asia cup

ടീം ഇന്ത്യ ( photo credit: X/BCCI)

ദുബായ്: ഏഷ്യാ കപ്പിൽ പാക്കിസ്ഥാനെതിരെ നേടിയ ആധികാരിക വിജയം രാജ്യത്തിന്റെ സൈനികർക്കു സമർപ്പിച്ച് ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. ഇന്ത്യ- പാക് പോരാട്ടം ബഹിഷ്‌കരിക്കണമെന്ന ആഹ്വാനം ചുറ്റിലും ഉയർന്ന ഘട്ടത്തിലാണ് ഇന്ത്യ കളിക്കാനെത്തിയതും തകർപ്പൻ ജയം സ്വന്തമാക്കിയതും. ടോസ് സമയത്ത് പാക് നായകൻ സൽമാൻ ആഘയ്ക്ക് കൈ കൊടുക്കാൻ സൂര്യകുമാർ തയ്യാറായിരുന്നില്ല. മത്സര ശേഷവും ഇന്ത്യൻ താരങ്ങൾ പാക് താരങ്ങളെ മൈൻഡ് ചെയ്യാതെ മടങ്ങുകയും ചെയ്തിരുന്നു.

Advertisment

Also Read: ദയനീയമായി തോറ്റ് പാക്കിസ്ഥാൻ; സിക്സടിച്ച് സൂര്യയുടെ ഫിനിഷ്; ഇന്ത്യക്ക് 7 വിക്കറ്റ് ജയം

"ഞങ്ങൾ പഹൽഗാം ഭീകരാക്രമണത്തിന് വിധേയരായവരുടെ കുടുംബങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. പാക്കിസ്ഥാനെതിരായ ഈ വിജയം ഞങ്ങൾ ധീരരായ ഇന്ത്യൻ സൈനികർക്ക് സമർപ്പിക്കുന്നു. അവർ ഞങ്ങളെ തുടർന്നും പ്രചോദിപ്പിക്കട്ടെ. അവർക്ക് ഒരു പുഞ്ചിരി സമ്മാനിക്കാൻ ഞങ്ങൾക്ക് ഇനിയും അവസരങ്ങൾ ലഭിക്കട്ടെ. പാക്കിസ്ഥാനെതിരായ ഈ കളി ഞങ്ങൾക്കു മറ്റൊരു മത്സരം മാത്രമാണ്. അതിനപ്പുറത്തേക്ക് ഒന്നുമില്ല"- ക്യാപ്റ്റൻ നിലപാട് വ്യക്തമാക്കി.

Also Read:ആദ്യ പന്തിൽ ഹർദിക്കിന്റെ പ്രഹരം; പിന്നെ പാക്കിസ്ഥാന്റെ കൂട്ടത്തകർച്ച

Advertisment

സിക്‌സടിച്ച് ജയിപ്പിച്ചതിനു പിന്നാലെ ക്രീസിലുണ്ടായിരുന്ന സൂര്യകുമാറും ശിവം ദുബെയും പാക്കിസ്ഥാൻ താരങ്ങൾക്ക് ഹസ്തദാനം ചെയ്യാൻ പോലും നിൽക്കാതെ ഗ്രൗണ്ടിൽ നിന്നു മടങ്ങി. മാത്രമല്ല ഒരു ഇന്ത്യൻ താരവും ഹസ്തദാനത്തിനായി ഗ്രൗണ്ടിലേക്ക് വന്നതുമില്ല. പാക് താരങ്ങൾ കുറച്ചു നേരം മൈതാനത്തു കാത്തു നിന്നെങ്കിലും കാര്യമൊന്നുമുണ്ടായില്ല. ഇതിന്റെ വിഡിയോ വൈറലായി മാറുകയും ചെയ്തു. തോൽവിക്കു പിന്നാലെ ഗ്രൗണ്ട് വിട്ട പാക്കിസ്ഥാൻ ക്യാപ്റ്റൻ സൽമാൻ ആഘ മാധ്യമങ്ങളോടു സംസാരിക്കാൻ കൂട്ടാക്കിയില്ല.

Also Read:ഇംഗ്ലണ്ടിന്റെ താണ്ഡവം; റെക്കോർഡുകൾ കടപുഴകിയപ്പോൾ പ്രഹരമേറ്റത് ഇന്ത്യക്കും

ഏഷ്യാ കപ്പ് ടി20യിലെ ബ്ലോക്ക് ബസ്റ്റർ പോരിൽ ചിരവൈരികളായ പാക്കിസ്ഥാനെ തകർത്ത് തരിപ്പണമാക്കിയാണ് ഇന്ത്യ ഉജ്ജ്വല വിജയം പിടിച്ചത്. ബാറ്റിങിലും ബൗളിങിലും പാക് ടീമിനെ അക്ഷരാർഥത്തിൽ ഇന്ത്യ നിഷ്പ്രഭമാക്കി. പാക്കിസ്ഥാൻ ഉയർത്തിയ ദുർബല ലക്ഷ്യം ഇന്ത്യ വെറും മൂന്ന് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. ഏഴ് വിക്കറ്റിനാണ് ഇന്ത്യയുടെ ആധികാരിക വിജയം.

Read More: അടുത്ത ബിസിസിഐ പ്രസിഡന്റ് സച്ചിൻ? ഗാംഗുലിക്ക് പിന്നാലെ മാസ്റ്റർ ബ്ലാസ്റ്ററും? മൗനം വെടിഞ്ഞ് താരം

India Vs Pakistan Indian Cricket Team

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: