/indian-express-malayalam/media/media_files/2025/08/28/sanju-samson-kerala-cricket-league-2025-08-28-18-55-26.jpg)
Sanju Samson: (Source: Kerala Cricket Association)
Sanju Samson Asia Cup 2025: ഏഷ്യാ കപ്പിലെ ആദ്യ രണ്ട് മത്സരത്തിലും സഞ്ജു സാംസണിനെ ഇന്ത്യ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തി. ആദ്യ മത്സരത്തിൽ യുഎഇക്കെതിരെ ഇന്ത്യൻ ഓപ്പണർമാരും വൺഡൗണായ സൂര്യകുമാർ യാദവും ചേർന്ന് കളി തീർത്തു. എന്നാൽ പാക്കിസ്ഥാനെതിരെ അഞ്ചാമനായി സഞ്ജുവിനെ ക്രീസിലേക്ക് വിടാമായിരുന്നിട്ടും ശിവം ദുബെയെയാണ് ഇന്ത്യ ബാറ്റിങ്ങിന് അയച്ചത്. എന്തുകൊണ്ട് സഞ്ജുവിന് പകരം അവിടെ ദുബെയെ ഇറക്കി എന്ന ചോദ്യം ശക്തമാണ്. ഇനി ഒമാനെതിരെയാണ് ഇന്ത്യയുടെ മത്സരം.ആ കളിയിൽ സഞ്ജുവിന്റെ ബാറ്റിങ് കാണാൻ ആരാധകർക്ക് സാധിക്കുമോ?
ഒമാന് എതിരെ സഞ്ജുവിനെ മൂന്നാം സ്ഥാനത്ത് ഇറക്കണം എന്ന ആവശ്യം ആരാധകരിൽ നിന്ന് ഉയരുന്നുണ്ട്. ഇതിനൊപ്പം തന്നെ ഗില്ലിനെ മാറ്റി ഓപ്പണിങ് സ്ഥാനത്തേക്ക് സഞ്ജുവിനെ തന്നെ കൊണ്ടുവരണം എന്ന വാദവും സമൂഹമാധ്യമങ്ങളിൽ ശക്തമാണ്. പാക്കിസ്ഥാന് എതിരെ തിലക് വർമ പുറത്തായതിന് പിന്നാലെ സഞ്ജു സാംസൺ ക്രീസിലേക്ക് എത്തും എന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്. എന്നാൽ ഹാർഡ് ഹിറ്ററായ ശിവം ദുബെയെയാണ് ഇന്ത്യ അയച്ചത്.
Also Read: ദയനീയമായി തോറ്റ് പാക്കിസ്ഥാൻ; സിക്സടിച്ച് സൂര്യയുടെ ഫിനിഷ്; ഇന്ത്യക്ക് 7 വിക്കറ്റ് ജയം
സഞ്ജുവിന് കളി ഫിനിഷ് ചെയ്യാൻ സാധിക്കില്ലെന്ന് കരുതിയായിരുന്നോ ആ നീക്കം? അതല്ലെങ്കിൽ പാക്കിസ്ഥാൻ സ്പിന്നർമാരെ സഞ്ജുവിന് നേരിടാൻ പ്രയാസമായിരിക്കും എന്ന് കരുതിയിട്ടോ? അഞ്ചാം സ്ഥാനത്ത് സഞ്ജുവിന് ബാറ്റ് ചെയ്ത് അധികം പരിചയം ഇല്ലെന്ന് ഇന്ത്യയുടെ ബാറ്റിങ് പരിശീലകൻ തന്നെ പറഞ്ഞുകഴിഞ്ഞു. എന്നാൽ ഏത് പൊസിഷനിലും ബാറ്റ് ചെയ്യാൻ സാധിക്കുന്ന താരമാണ് സഞ്ജു എന്നും അദ്ദേഹം പറയുന്നു. പക്ഷേ സഞ്ജുവിനെ ക്രീസിലേക്ക് ഇറക്കാൻ ടീം മാനേജ്മെന്റ് മടിക്കുകയാണ്.
Also Read: പാക്കിസ്ഥാനെതിരായ ആധികാരിക വിജയം; സൈനികർക്ക് സമർപ്പിച്ച് ടീം ഇന്ത്യ
ഏഷ്യാ കപ്പിലെ സൂപ്പർ ഫോറിലേക്ക് എത്തുന്നതിന് മുൻപ് ഒമാന് എതിരെ സഞ്ജുവിനെ ബാറ്റിങ്ങിന് ഇറക്കി ഗെയിം ടൈം നൽകാൻ ഇന്ത്യ തയ്യാറാവുമോ? അതോ ഒമാനെതിരായ മത്സരത്തിൽ ജിതേഷ് ശർമയ്ക്ക് അവസരം നൽകുമോ? ഒമാനെതിരായ മത്സരത്തിൽ സ്കോർ ഉയർത്താൻ സഞ്ജുവിനായാൽ ഏഷ്യാ കപ്പിലെ തുടർന്നുള്ള മത്സരങ്ങളിലും സഞ്ജുവിന് പ്ലേയിങ് ഇലവനിൽ സ്ഥാനം നിലനിർത്താനാവും.
Also Read: ബുമ്രക്കെതിരെ ഒരു സിക്സ്; പാക്കിസ്ഥാന് വേണ്ടിവന്നത് 400 ബോളുകൾ
അഞ്ചാമത് ബാറ്റിങ്ങിന് ഇറങ്ങുക എന്നത് തന്നെ സഞ്ജുവിന് അൽപ്പം സമ്മർദം നൽകുന്ന കാര്യമാണ്. ഗെയിം ടൈം ലഭിക്കാതെ ഏഷ്യാ കപ്പിലെ നിർണായക മത്സരത്തിൽ ബാറ്റ് ചെയ്യേണ്ടി വന്നാൽ അത് സഞ്ജുവിന്റെ സമ്മർദം കൂട്ടാൻ ഇടയാക്കിയേക്കും.
Read More: അടുത്ത ബിസിസിഐ പ്രസിഡന്റ് സച്ചിൻ? ഗാംഗുലിക്ക് പിന്നാലെ മാസ്റ്റർ ബ്ലാസ്റ്ററും? മൗനം വെടിഞ്ഞ് താരം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us