scorecardresearch

ഒരു മത്സരത്തിന് 4.5 കോടി രൂപ; ഇന്ത്യൻ ജഴ്സിയിൽ ഇനി അപ്പോളോ ടയേഴ്സിന്റെ ലോഗോ

Indian Cricket Team Jersey Sponsors: കാൻവ, ജെ‌കെ സിമന്റ്സ് എന്നിവയാണ് അപ്പോളോ ടയേഴ്സിനെ കൂടാതെ ഇന്ത്യൻ ടീമിന്റെ ജഴ്സി സ്പോൺസർ ആവാൻ മത്സരിച്ചിരുന്നത്.

Indian Cricket Team Jersey Sponsors: കാൻവ, ജെ‌കെ സിമന്റ്സ് എന്നിവയാണ് അപ്പോളോ ടയേഴ്സിനെ കൂടാതെ ഇന്ത്യൻ ടീമിന്റെ ജഴ്സി സ്പോൺസർ ആവാൻ മത്സരിച്ചിരുന്നത്.

author-image
Sports Desk
New Update
indian cricket team new

ഇന്ത്യൻ ക്രിക്കറ്റ് ടീം (ഇൻസ്റ്റഗ്രാം)

അപ്പോളോ ടയേഴ്സ് ഇന്ത്യക്രിക്കറ്റ്ടീമിന്റെപുതിയജഴ്സിസ്പോൺസർമാർ. 579 കോടിരൂപയ്ക്ക്ആണ്സ്പോൺസർഷിപ്കരാഅപ്പോളോടയേഴ്സ്സ്വന്തമാക്കിയതെന്നാണ്റിപ്പോർട്ടുകൾ. മൂന്ന്വർഷത്തേയ്ക്ക്ആണ്പ്രമുഖടയനിർമാണകമ്പനിയായഅപ്പോളോടയേഴ്സുമായിബിസിസിഐകരാറിലെത്തിയിരിക്കുന്നതെന്നാണ്വിവരം

Advertisment

അപ്പോളോ ടയേഴ്സ് ജഴ്സി സ്പോൺസർമാരാവുന്ന സമയത്ത് കരാർ അനുസരിച്ച് 4.5 കോടിയോളം രൂപയാണ് ഓരോ മത്സരങ്ങൾക്കും സ്പോൺസർ കമ്പനി ചെലവാക്കുക. നേരത്തെ സ്പോൺസർമാരായിരുന്ന ഡ്രീം11 നാല് കോടി രൂപയോളമാണ് ഒരു മത്സരത്തിന് നൽകിയിരുന്നത്.

Also Read: ദയനീയമായി തോറ്റ് പാക്കിസ്ഥാൻ; സിക്സടിച്ച് സൂര്യയുടെ ഫിനിഷ്; ഇന്ത്യക്ക് 7 വിക്കറ്റ് ജയം

ഗുഡ്ഗാവ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ടയർ കമ്പനിയാണ് അപ്പോളോ ടയേഴ്സ്. നൂറിലധികം രാജ്യങ്ങളിലായി അപ്പോളോ ടയേഴ്സ് പടർന്ന് കിടക്കുന്നു. കാൻവ, ജെ‌കെ സിമന്റ്സ് എന്നിവയാണ് അപ്പോളോ ടയേഴ്സിനെ കൂടാതെ ഇന്ത്യൻ ടീമിന്റെ ജഴ്സി സ്പോൺസർ ആവാൻ മത്സരിച്ചിരുന്നത്.

Advertisment

Also Read: പാക്കിസ്ഥാനെതിരായ ആധികാരിക വിജയം; സൈനികർക്ക് സമർപ്പിച്ച് ടീം ഇന്ത്യ

സെപ്റ്റംബർ 2ന് ആണ് ബിസിസിഐ ബിഡുകൾ ക്ഷണിച്ചത്. ഓൺലൈൻ മണി ഗെയിമുകൾ രാജ്യത്ത് നിരോധിച്ചതോടെയാണ് ഡ്രീം 11ന് പ്രവർത്തനം നിർത്തേണ്ടി വന്നതും ഇന്ത്യൻ ടീമിന്റെ ജഴ്സി സ്പോൺസർ സ്ഥാനം നഷ്ടമായതും. ഏഷ്യാ കപ്പിൽ കളിക്കുന്ന ഇന്ത്യൻ ടീമിന് നിലവിൽ ടൈറ്റിൽ സ്പോൺസറില്ല.

Also Read: ബുമ്രക്കെതിരെ ഒരു സിക്സ്; പാക്കിസ്ഥാന് വേണ്ടിവന്നത് 400 ബോളുകൾ

ഒക്ടോബറിൽ ഇന്ത്യക്ക് വെസ്റ്റ് ഇൻഡീസുമായി ഏകദിന പരമ്പരയുണ്ട്. ഈ പരമ്പരയിൽ ആയിരിക്കും പുതിയ സ്പോൺസറുടെ ജഴ്സിയിൽ ഇന്ത്യൻ ടീം ഇറങ്ങുക എന്നാണ് സൂചന. വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയ്ക്ക് പിന്നാലെ ഓസ്‌ട്രേലിയൻ പര്യടനമാണ് വരുന്നത്.

Read More: അടുത്ത ബിസിസിഐ പ്രസിഡന്റ് സച്ചിൻ? ഗാംഗുലിക്ക് പിന്നാലെ മാസ്റ്റർ ബ്ലാസ്റ്ററും? മൗനം വെടിഞ്ഞ് താരം

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: