india Vs Pakistan Asia Cup 2025:ഏഷ്യാ കപ്പിൽ ഇന്ത്യക്കെതിരെ കളിച്ച പാക്കിസ്ഥാൻ ടീമിന്റെ നിലവാരത്തെ പരിഹസിച്ച് മറ്റൊരു ഇന്ത്യൻ മുൻ താരം കൂടി. ഇന്ത്യൻ മുൻ പേസർ ഇർഫാൻ പഠാൻ ആണ് ഇപ്പോൾ പാക്കിസ്ഥാൻ ടീമിന്റെ ദയനീയാവസ്ഥ വിളിച്ചുപറയുന്നത്. ഇന്ത്യൻ പ്രീമിയർ ലീഗിലെ പല ടീമുകൾക്കും ഈ പാക്കിസ്ഥാൻ നിരയെ തോൽപ്പിക്കാനാവും എന്നാണ് ഇർഫാൻ പഠാൻ പറയുന്നത്.
"നമ്മുടെ ഏത് ഡൊമസ്റ്റിക് ടീമിനാണ് പാക്കിസ്ഥാനെ തോൽപ്പിക്കാൻ സാധിക്കുക എന്ന് ചോദിച്ചാൽ മുംബൈക്ക് ഉറപ്പായും സാധിക്കും എന്ന് ഞാൻ പറയും.പഞ്ചാബിനും കഴിയും. പിന്നെ ഐപിഎല്ലിലെ ഏത് ടീമിന് പാക്കിസ്ഥാനെ തോൽപ്പിക്കാൻ സാധിക്കും? ഒരുപാട് ഐപിഎൽ ടീമുകൾക്ക് സാധിക്കും", സോണി സ്പോർട്സ് നെറ്റ് വർക്കിൽ സംസാരിക്കുമ്പോൾ ഇർഫാൻ പഠാൻ പറഞ്ഞു.
Also Read: പാക്കിസ്ഥാനെതിരായ ആധികാരിക വിജയം; സൈനികർക്ക് സമർപ്പിച്ച് ടീം ഇന്ത്യ
ഷഹീൻ അഫ്രീദിയെ പ്രധാന പേസറായി നിർത്തി സ്പിന്നർമാർക്ക് പ്രാധാന്യം നൽകിയാണ് പാക്കിസ്ഥാൻ ഇന്ത്യക്കെതിരെ ഇറങ്ങിയത്. ഇന്ത്യയും ഇതേ രീതി തന്നെയാണ് സ്വീകരിച്ചത്. ബുമ്ര മാത്രമായിരുന്നു ഇന്ത്യയുടെ സ്പെഷ്യലിസ്റ്റ് പേസർ. അക്ഷർ പട്ടേൽ, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി എന്നിങ്ങനെ മൂന്ന് സ്പിന്നർമാർ ഇന്ത്യൻ പ്ലേയിങ് നിരയിലുണ്ടായി. എന്നാൽ പാക്കിസ്ഥാന്റെ ബോളിങ് ആക്രമണത്തിന് മൂർച്ചയുണ്ടായില്ല.
Also Read: ദയനീയമായി തോറ്റ് പാക്കിസ്ഥാൻ; സിക്സടിച്ച് സൂര്യയുടെ ഫിനിഷ്; ഇന്ത്യക്ക് 7 വിക്കറ്റ് ജയം
പാക്കിസ്ഥാൻ ബാറ്റിങ് ഓൾറൗണ്ടർ സൈം ആയൂബിന് മാത്രമാണ് അൽപ്പമെങ്കിലും എന്തെങ്കിലും ചെയ്യാനായത്. സൈം ഇന്ത്യക്കെതിരെ മൂന്ന് വിക്കറ്റ് വീഴ്ത്തി. ഇന്ത്യൻ ടീമിന് ഒരു തരത്തിലും വെല്ലുവിളി ഉയർത്താൻ പാക്കിസ്ഥാന് സാധിച്ചില്ലെന്ന് മുൻ മുംബൈ ക്രിക്കറ്റർ അഭിഷേക് നായർ പറഞ്ഞു. മറ്റേതൊരു ടീമിനെതിരേയും ഇന്ത്യ ഇപ്പോൾ കളിക്കുന്നത് ഇന്ത്യക്ക് ഇപ്പോൾ ഇതൊരു പരിശീലന മത്സരം പോലെയാണ് എന്നും അഭിഷേക് അഭിപ്രായപ്പെട്ടു.
Also Read: 15 ഓവർ മാത്രമാണ് കണ്ടത്; ഇതാണോ ഇന്ത്യാ-പാക് മത്സരം? പരിഹസിച്ച് ഗാംഗുലി
ഏഷ്യാ കപ്പ് ഗ്രൂപ്പ് എയിലെ ഇന്ത്യ-പാക്കിസ്ഥാൻ മത്സരത്തിൽ പാക്കിസ്ഥാൻ ദയനീയമായി തോൽക്കുകയായിരുന്നു. ടോസ് നേടി ആദ്യം ബാറ്റിങ് തിരഞ്ഞെടുത്ത പാക്കിസ്ഥാനെ 100 കടത്താൻ സഹായിച്ചത് ഓപ്പണർ ഫർഹാന്റെ 40 റൺസും ഷഹീൻ അഫ്രീദിയുടെ 33 റൺസുമാണ്. എന്നാൽ ഇന്ത്യ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തിൽ 25 പന്തുകൾ ശേഷിക്കെ വിജയ ലക്ഷ്യം മറികടന്നു.
ഐപിഎൽ ടീമുകൾക്ക് മുൻപിൽ പോലും പാക്കിസ്ഥാൻ വിറയ്ക്കും; പരിഹാസവുമായി ഇർഫാൻ പഠാൻ
India Vs Pakistan Asia Cup 2025: നമ്മുടെ ഏത് ഡൊമസ്റ്റിക് ടീമിനാണ് പാക്കിസ്ഥാനെ തോൽപ്പിക്കാൻ സാധിക്കുക എന്ന് ചോദിച്ചാൽ മുംബൈക്ക് ഉറപ്പായും സാധിക്കും എന്ന് ഞാൻ പറയും

Source: Indian Cricket Team, Salman Agha-Instagram
india Vs Pakistan Asia Cup 2025:ഏഷ്യാ കപ്പിൽ ഇന്ത്യക്കെതിരെ കളിച്ച പാക്കിസ്ഥാൻ ടീമിന്റെ നിലവാരത്തെ പരിഹസിച്ച് മറ്റൊരു ഇന്ത്യൻ മുൻ താരം കൂടി. ഇന്ത്യൻ മുൻ പേസർ ഇർഫാൻ പഠാൻ ആണ് ഇപ്പോൾ പാക്കിസ്ഥാൻ ടീമിന്റെ ദയനീയാവസ്ഥ വിളിച്ചുപറയുന്നത്. ഇന്ത്യൻ പ്രീമിയർ ലീഗിലെ പല ടീമുകൾക്കും ഈ പാക്കിസ്ഥാൻ നിരയെ തോൽപ്പിക്കാനാവും എന്നാണ് ഇർഫാൻ പഠാൻ പറയുന്നത്.
"നമ്മുടെ ഏത് ഡൊമസ്റ്റിക് ടീമിനാണ് പാക്കിസ്ഥാനെ തോൽപ്പിക്കാൻ സാധിക്കുക എന്ന് ചോദിച്ചാൽ മുംബൈക്ക് ഉറപ്പായും സാധിക്കും എന്ന് ഞാൻ പറയും.പഞ്ചാബിനും കഴിയും. പിന്നെ ഐപിഎല്ലിലെ ഏത് ടീമിന് പാക്കിസ്ഥാനെ തോൽപ്പിക്കാൻ സാധിക്കും? ഒരുപാട് ഐപിഎൽ ടീമുകൾക്ക് സാധിക്കും", സോണി സ്പോർട്സ് നെറ്റ് വർക്കിൽ സംസാരിക്കുമ്പോൾ ഇർഫാൻ പഠാൻ പറഞ്ഞു.
Also Read: പാക്കിസ്ഥാനെതിരായ ആധികാരിക വിജയം; സൈനികർക്ക് സമർപ്പിച്ച് ടീം ഇന്ത്യ
ഷഹീൻ അഫ്രീദിയെ പ്രധാന പേസറായി നിർത്തി സ്പിന്നർമാർക്ക് പ്രാധാന്യം നൽകിയാണ് പാക്കിസ്ഥാൻ ഇന്ത്യക്കെതിരെ ഇറങ്ങിയത്. ഇന്ത്യയും ഇതേ രീതി തന്നെയാണ് സ്വീകരിച്ചത്. ബുമ്ര മാത്രമായിരുന്നു ഇന്ത്യയുടെ സ്പെഷ്യലിസ്റ്റ് പേസർ. അക്ഷർ പട്ടേൽ, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി എന്നിങ്ങനെ മൂന്ന് സ്പിന്നർമാർ ഇന്ത്യൻ പ്ലേയിങ് നിരയിലുണ്ടായി. എന്നാൽ പാക്കിസ്ഥാന്റെ ബോളിങ് ആക്രമണത്തിന് മൂർച്ചയുണ്ടായില്ല.
Also Read: ദയനീയമായി തോറ്റ് പാക്കിസ്ഥാൻ; സിക്സടിച്ച് സൂര്യയുടെ ഫിനിഷ്; ഇന്ത്യക്ക് 7 വിക്കറ്റ് ജയം
പാക്കിസ്ഥാൻ ബാറ്റിങ് ഓൾറൗണ്ടർ സൈം ആയൂബിന് മാത്രമാണ് അൽപ്പമെങ്കിലും എന്തെങ്കിലും ചെയ്യാനായത്. സൈം ഇന്ത്യക്കെതിരെ മൂന്ന് വിക്കറ്റ് വീഴ്ത്തി. ഇന്ത്യൻ ടീമിന് ഒരു തരത്തിലും വെല്ലുവിളി ഉയർത്താൻ പാക്കിസ്ഥാന് സാധിച്ചില്ലെന്ന് മുൻ മുംബൈ ക്രിക്കറ്റർ അഭിഷേക് നായർ പറഞ്ഞു. മറ്റേതൊരു ടീമിനെതിരേയും ഇന്ത്യ ഇപ്പോൾ കളിക്കുന്നത് ഇന്ത്യക്ക് ഇപ്പോൾ ഇതൊരു പരിശീലന മത്സരം പോലെയാണ് എന്നും അഭിഷേക് അഭിപ്രായപ്പെട്ടു.
Also Read: 15 ഓവർ മാത്രമാണ് കണ്ടത്; ഇതാണോ ഇന്ത്യാ-പാക് മത്സരം? പരിഹസിച്ച് ഗാംഗുലി
ഏഷ്യാ കപ്പ് ഗ്രൂപ്പ് എയിലെ ഇന്ത്യ-പാക്കിസ്ഥാൻ മത്സരത്തിൽ പാക്കിസ്ഥാൻ ദയനീയമായി തോൽക്കുകയായിരുന്നു. ടോസ് നേടി ആദ്യം ബാറ്റിങ് തിരഞ്ഞെടുത്ത പാക്കിസ്ഥാനെ 100 കടത്താൻ സഹായിച്ചത് ഓപ്പണർ ഫർഹാന്റെ 40 റൺസും ഷഹീൻ അഫ്രീദിയുടെ 33 റൺസുമാണ്. എന്നാൽ ഇന്ത്യ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തിൽ 25 പന്തുകൾ ശേഷിക്കെ വിജയ ലക്ഷ്യം മറികടന്നു.
Read More: അടുത്ത ബിസിസിഐ പ്രസിഡന്റ് സച്ചിൻ? ഗാംഗുലിക്ക് പിന്നാലെ മാസ്റ്റർ ബ്ലാസ്റ്ററും? മൗനം വെടിഞ്ഞ് താരം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.