/indian-express-malayalam/media/media_files/2025/09/14/india-vs-pakistan-asia-cup-2025-2025-09-14-22-03-50.jpg)
Source: Indian Cricket Team, Instagram
ട്വന്റി20 ലോക ചാംപ്യന്മാരായ ഇന്ത്യക്ക് മുൻപിൽ കരുത്ത് കാണിച്ച് ഒമാൻ. ഏഷ്യാ കപ്പിൽ ഇന്ത്യക്കെതിരെ 21 റൺസ് തോൽവി വഴങ്ങിയെങ്കിലും കയ്യടി നേടിയാണ് ഒമാൻ മടങ്ങുന്നത്. ഇന്ത്യക്കെതിരെ ഒമാൻ ആദ്യമായി കളിച്ച മത്സരമായിരുന്നു ഇത്. ഇന്ത്യയെ കൂറ്റൻ സ്കോറിലേക്ക് എത്തുന്നതിൽ നിന്ന് തടയാനും ചെയ്സ് ചെയ്ത് വിജയ ലക്ഷ്യത്തിന് അടുത്ത് വരെ എത്താനും ഒമാന് സാധിച്ചു. 189 റൺസ് പിന്തുടർന്ന ഒമാന് 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ കണ്ടെത്താനായത് 167 റൺസ്.
മധ്യഓവറുകളിൽ സ്കോറിങ്ങിന്റെ വേഗം കുറച്ച് കൂടി കൂട്ടാൻ സാധിച്ചിരുന്നെങ്കിൽ ഒരുപക്ഷേ ഒമാന് ഇന്ത്യയെ തോൽപ്പിച്ച് ചരിത്രമെഴുതാനും സാധിക്കുമായിരുന്നു. ഏഷ്യാ കപ്പ് ഗ്രൂപ്പ് എയിൽ യുഎഇക്കും പാക്കിസ്ഥാനും ഇന്ത്യക്ക് മേൽ ഒരു തരത്തിലും വെല്ലുവിളി ഉയർത്താനായില്ല. എന്നാൽ ശ്രീലങ്കൻ മുൻ താരം ദുലീപ് മെൻഡിസ് മുഖ്യ പരിശീലകനായ ഒമാൻ ടീം സൂര്യകുമാർ യാദവിനേയും സംഘത്തിനേയും ഒന്ന് വിരട്ടിയാണ് കളം വിട്ടത്.
Also Read: ഒരു മത്സരത്തിന് 4.5 കോടി രൂപ; ഇന്ത്യൻ ജഴ്സിയിൽ ഇനി അപ്പോളോ ടയേഴ്സിന്റെ ലോഗോ
189 റൺസ് ചെയ്സ് ചെയ്ത് ഇറങ്ങിയ ഒമാന് വേണ്ടി ഓപ്പണർമാർ അർധ ശതക കൂട്ടുകെട്ട് ഉണ്ടാക്കി. ഒൻപതാമത്തെ ഓവറിലാണ് ഇന്ത്യക്ക് ഒമാന്റെ ആദ്യ വിക്കറ്റ് വീഴ്ത്താനായത്.കുൽദീപ് യാദവാണ് ഇന്ത്യക്ക് ആദ്യ ബ്രേക്ക് നൽകിയത്. എന്നാൽ ഓപ്പണിങ് കൂട്ടുകെട്ട് ഒമാൻ സ്കോർ 56 റൺസിൽ നിൽക്കെ പിരിഞ്ഞതിന് ശേഷം കലീമും മിർസയും ചേർന്ന് ഇന്ത്യൻ ബോളർമാരെ പരീക്ഷിച്ചു. 93 റൺസിന്റെ കൂട്ടുകെട്ടാണ് ഇവർ സൃഷ്ടിച്ചത്.
Also Read: ബുമ്രക്കെതിരെ ഒരു സിക്സ്; പാക്കിസ്ഥാന് വേണ്ടിവന്നത് 400 ബോളുകൾ
കലീം 46 പന്തിൽ നിന്ന് ഏഴ് ഫോറും രണ്ട് സിക്സും സഹിതം 64 റൺസ് എടുത്തു. മിർസ 33 പന്തിൽ നിന്ന് അഞ്ച് ഫോറും രണ്ട് സിക്സും പറത്തിയാണ് 51 റൺസ് കണ്ടെത്തിയത്. ബുമ്ര ഇല്ലാതെ ഇറങ്ങിയ ഇന്ത്യ എട്ട് ബോളർമാരെയാണ് ഒമാനെതിരെ പരീക്ഷിച്ചത്. തിലക് വർമയും അഭിഷേക് ശർമയും പാർട് ടൈം ബോളർമാരായി. അർഷ്ദീപിനും ശിവം ദുബെയ്ക്കും ഒമാൻ ബാറ്റർമാരിൽ നിന്ന് നന്നായി പ്രഹരമേറ്റു.
Also Read: ഡഗൗട്ടിൽ നോക്കുകുത്തിയായി ഇരുത്താനാണോ പ്ലേയിങ് 11ൽ ഇടം? സഞ്ജുവിനായി മുറവിളി
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ തുണച്ചത് സഞ്ജു സാംസണിന്റെ അർധ ശതകമാണ്. രണ്ടാമത്തെ ഓവറിൽ തന്നെ ഇന്ത്യക്ക് വൈസ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിനെ നഷ്ടമായി. ഇന്ന് വൺഡൗണായാണ് സഞ്ജുവിനെ ഇന്ത്യ ഇറക്കിയത്. 45 പന്തിൽ നിന്ന് 56 റൺസ് എടുത്താണ് സഞ്ജു പുറത്തായത്. മൂന്ന് ഫോറും മൂന്ന് സിക്സും സഞ്ജുവിന്റെ ബാറ്റിൽ നിന്ന് വന്നു. സഞ്ജുവാണ് കളിയിലെ ഇന്ത്യയുടെ ടോപ് സ്കോറർ.
15 പന്തിൽ നിന്ന് 38 റൺസ് ആണ് അഭിഷേക് നേടിയത്. അഞ്ച് ഫോറും രണ്ട് സിക്സും അഭിഷേകിന്റെ ബാറ്റിൽ നിന്ന് വന്നു. അക്ഷർ പട്ടേൽ 13 പന്തിൽ നിന്ന് 26 റൺസും തിലക് 18 പന്തിൽ നിന്ന് 29 റൺസും നേടി.സൂര്യകുമാർ യാദവ് ബാറ്റ് ചെയ്യാതെ മാറി നിന്നതോടെയാണ് സഞ്ജുവിന് മൂന്നാമത് ഇറങ്ങാനായത്. മാത്രമല്ല തിലക് വർമയെ ലോവർ ഓർഡറിലേക്ക് ഇറക്കുകയും ചെയ്തു.
Read More: ഐപിഎൽ ടീമുകൾക്ക് മുൻപിൽ പോലും പാക്കിസ്ഥാൻ വിറയ്ക്കും; പരിഹാസവുമായി ഇർഫാൻ പഠാൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us