scorecardresearch

ആ ഒറ്റ ഷോട്ട് മതി സഞ്ജുവിന്റെ ക്ലാസ് മനസിലാക്കാൻ; വിമർശനങ്ങൾ തള്ളി ഗാവസ്കർ

Sanju Samson Asia Cup 2025: നാലാമതോ അഞ്ചാമതോ ആയിരിക്കും സഞ്ജുവിന് ഇറങ്ങേണ്ടി വരിക. ഇത് മുൻപിൽ കണ്ട് ഒമാന് എതിരെ പറ്റുന്നത്ര സമയം ക്രീസിൽ നിൽക്കാനാണ് സഞ്ജ ശ്രമിച്ചത്,

Sanju Samson Asia Cup 2025: നാലാമതോ അഞ്ചാമതോ ആയിരിക്കും സഞ്ജുവിന് ഇറങ്ങേണ്ടി വരിക. ഇത് മുൻപിൽ കണ്ട് ഒമാന് എതിരെ പറ്റുന്നത്ര സമയം ക്രീസിൽ നിൽക്കാനാണ് സഞ്ജ ശ്രമിച്ചത്,

author-image
Sports Desk
New Update
sanju

ഏഷ്യാ കപ്പില്‍ ഒമാനെതിരെ ഇന്ത്യയുടെ ടോപ് സ്കോറർ സഞ്ജുവായിരുന്നു. പക്ഷേ സഞ്ജു സാംസണിന്‍റെ സ്ട്രൈക്ക്റേറ്റ് ചൂണ്ടി വിമർശനം ഉയർന്നു. എന്നാൽ സഞ്ജുവിന്റെ ബാറ്റിങ്ങിനെ പ്രശംസിച്ച് എത്തുകയാണ് ഇന്ത്യൻ മുൻ ക്യാപ്റ്റൻ സുനിൽ ഗാവസ്കർ. 

Advertisment

ഒമാനെതിരെ സഞ്ജുവിനെ ഇന്ത്യ മൂന്നാം നമ്പറിൽ ഇറക്കിയിരുന്നു. 45 പന്തില്‍ 56 റണ്‍സെടുത്ത സഞ്ജുവിന്റെ ഇന്നിങ്സ് ആണ് ഇന്ത്യയെ തുണച്ചത്. കളിയിലെ താരമായി സഞ്ജു മാറിയെങ്കിലും സ്ട്രൈക്ക്റേറ്റ് ചൂണ്ടി വിമർശനങ്ങൾ പല കോണിൽ നിന്നും ഉയർന്നു.

Also Read: ഡഗൗട്ടിൽ നോക്കുകുത്തിയായി ഇരുത്താനാണോ പ്ലേയിങ് 11ൽ ഇടം? സഞ്ജുവിനായി മുറവിളി

സഞ്ജുവിനെ പ്രശംസിച്ച് ഗാവസ്കർ പറയുന്നത് ഇങ്ങനെ, "ഒമാനെതിരെ ഏറെ മനോഹരമായിരുന്നു സഞ്ജുവിന്റെ ബാറ്റിങ്. അടുത്ത കളികളിൽ ചിലപ്പോൾ അഞ്ചാമത് ആയിരിക്കാം സഞ്ജുവിന് ഇറങ്ങേണ്ടി വരിക. ഇത് മുൻപിൽ കണ്ട് ഒമാന് എതിരെ പറ്റുന്നത്ര സമയം ക്രീസിൽ നിൽക്കാനാണ് സഞ്ജ ശ്രമിച്ചത്," ഗാവസ്കർ പറഞ്ഞു. 

Advertisment

Also Read: ബുമ്രക്കെതിരെ ഒരു സിക്സ്; പാക്കിസ്ഥാന് വേണ്ടിവന്നത് 400 ബോളുകൾ

"കൂടുതൽ സമയം സഞ്ജു ക്രീസിൽ നിൽക്കേണ്ടത് ആ സാഹചര്യത്തിൽ ടീമിന് ആവശ്യമായിരുന്നു. കൂടുതൽ സമയം ക്രീസിൽ നിന്ന് അർധ സെഞ്ചുറിയിലേക്ക് എത്തുന്നതെല്ലാം ബാറ്ററുടെ ആത്മവിശ്വസം കൂട്ടും. സഞ്ജുവിന്‍റെ ടൈമിംഗും മികച്ചതായിരുന്നു, ഗാവസ്കർ പറഞ്ഞു.

Also Read: ഒരു മത്സരത്തിന് 4.5 കോടി രൂപ; ഇന്ത്യൻ ജഴ്സിയിൽ ഇനി അപ്പോളോ ടയേഴ്സിന്റെ ലോഗോ

ഒമാനെതിരെ സഞ്ജു അടിച്ച സ്ട്രൈറ്റ് സിക്സിനെയും ഗവാസ്കര്‍ പ്രശംസിച്ചു. "പന്തിന്റെ ലെങ്ത്ത് പെട്ടെന്ന് തന്നെ മനസിലാക്കി വേഗത്തിൽ അഡ്ജസ്റ്റ് ചെയ്യാനുള്ള സഞ്ജുവിന്‍റെ മികവാണ് ആ ഷോട്ടില്‍ കണ്ടത്. ഇരുവശത്തേക്കും അതുപോലെ ഷോട്ട് കളിക്കാൻ സഞ്ജുവിന് സാധിക്കും."

"പന്ത് ബാറ്റിലേക്ക് വരാൻ കാത്തു നിന്ന സഞ്ജു അവസാന നിമിഷമാണ് അത് സിക്സ് പറത്തിയത്. ആ സിക്സ് ഏറെ മനോഹരമായിരുന്നു. സഞ്ജുവിന്റെ ക്ലാസ് ആ ഒറ്റ ഷോട്ടില്‍ നിന്ന് വ്യക്തമാണ്," ഗാവസ്കർ പറഞ്ഞു.

Read More: ഐപിഎൽ ടീമുകൾക്ക് മുൻപിൽ പോലും പാക്കിസ്ഥാൻ വിറയ്ക്കും; പരിഹാസവുമായി ഇർഫാൻ പഠാൻ

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: