/indian-express-malayalam/media/media_files/2025/04/20/RrbkdMUYlEZOXsOWzsw0.jpg)
Sundar Pichai, Vaibhav Suryavanshi Photograph: (Rajasthan Royals, Instagram)
Vaibhav Suryavanshi IPL 2025 Rajasthan Royals: ഐപിഎല്ലിൽ അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന ചരിത്ര നേട്ടം തന്റെ പേരിൽ ചേർത്താണ് വൈഭവ് സൂര്യവൻഷി രാജസ്ഥാൻ റോയൽസിനായി ഇന്നിങ്സ് ഓപ്പൺ ചെയ്യാനിറങ്ങിയത്. നേരട്ട ആദ്യ പന്തിൽ തന്നെ സിക്സ് പറത്തി വൈഭവ് ഇവിടെ തുടരാൻ തന്നെയാണ് തന്റെ ഉദ്ദേശം എന്ന് വ്യക്തമാക്കി കഴിഞ്ഞു. 34 റൺസ് എടുത്ത് മടങ്ങിയെങ്കിലും 20 പന്തുകൾ നേരിട്ടുകൊണ്ട് തന്നെ വൈഭവ് താൻ ചില്ലറക്കാരനല്ല എന്ന് വ്യക്തമാക്കി. വൈഭവ് സൂര്യവൻഷി എന്ന 14കാരനെ അഭിനന്ദിച്ച് എത്തുന്നവരിൽ ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈയുമുണ്ട്.
ഐപിഎല്ലിലെ എട്ടാം ക്ലാസുകാരന്റെ ബാറ്റിങ് കാണുന്നതിനായി ഉറക്കമുണർന്നു. എന്തൊരു അരങ്ങേറ്റമാണ് ഇത്, സുന്ദർ പിച്ചെ എക്സിൽ കുറിച്ചു. നേരിട്ട ആദ്യ പന്തിൽ തന്നെ സിക്സ് പറത്തുന്ന സൂര്യവൻഷിയുടെ വിഡിയോ പങ്കുവെച്ചാണ് സുന്ദർ പിച്ചൈയുടെ വാക്കുകൾ.
Woke up to watch an 8th grader play in the IPL!!!! What a debut! https://t.co/KMR7TfnVmL
— Sundar Pichai (@sundarpichai) April 19, 2025
മൂന്ന് സിക്സും രണ്ട് ഫോറുമാണ് 170 എന്ന സ്ട്രൈക്ക്റേറ്റിൽ കളിച്ച വൈഭവിന്റെ ബാറ്റിൽ നിന്ന് വന്നത്. സഞ്ജു സാംസണിന് പരുക്കേറ്റതോടെയാണ് ഓപ്പണിങ്ങിൽ യശസ്വി ജയ്സ്വാളിനൊപ്പം രാജസ്ഥാൻ വൈഭവിനെ ഇറക്കിയത്. ലക്നൗവിനെതിരെ സന്ദീപ് ശർമയെ പിൻവലിച്ച് ഇംപാക്ട് പ്ലേയറായി വൈഭവിനെ കളിപ്പിക്കുകയായിരുന്നു.
ഐപിഎൽ താര ലേലത്തിൽ 1.10 കോടി രൂപയ്ക്കാണ് വൈഭവിനെ രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയത്. സഞ്ജു ഫിറ്റ്നസ് വീണ്ടെടുത്ത് എത്തിയാൽ വൈഭവിന്റെ സ്ഥാനം നഷ്ടമാവരുത് എന്ന പ്രതികരണമാണ് ഉയരുന്നത്.
Read More
- RR vs LSG: വീണ്ടും പടിക്കൽ കലമുടച്ച് രാജസ്ഥാൻ; ലക്നൗവിന് രണ്ട് റൺസ് ജയം
- Vaibhav Suryavanshi: 14കാരൻ ചില്ലറക്കാരനല്ല; നേരിട്ട ആദ്യ പന്ത് തന്നെ സിക്സ്; വരവ് പ്രഖ്യാപിച്ച് വൈഭവ്
- ഇത് ചതിയായി പോയി; ബട്ട്ലറിന് സെഞ്ചുറി നിഷേധിച്ച് സഹതാരം തെവാട്ടിയ
- ആരാധകരെ ഭയന്ന് അശ്വിൻ; ധോണിയുടെ പേര് പറഞ്ഞ പാനലിസ്റ്റിനെ നിശബ്ദനാക്കി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.