/indian-express-malayalam/media/media_files/2025/04/29/Sf1STWbSbV44zsFTg0h8.jpg)
Sanju Samson, Vaibhav Suryavanshi Photograph: (IPL, Instagram)
Vaibhav Suryavanshi, Sanju Samson IPL 2025: വൈഭവ് സൂര്യവൻഷിയുടെ സെഞ്ചുറിയുടെ അലയൊലിയിലാണ് ഇപ്പോഴും ഇന്ത്യൻ ക്രിക്കറ്റ് ലോകം. വീൽച്ചെയറിലിരുന്നിരുന്ന രാഹുൽ ദ്രാവിഡിന് പോലും വൈഭവിന്റെ സെഞ്ചുറി കണ്ട് എഴുന്നേറ്റ് നിന്ന് കയ്യടിക്കാതിരിക്കാനായില്ല. എന്നാൽ വൈഭവ് സെഞ്ചുറി തികച്ച സമയം ഡഗൗട്ടിലുണ്ടായിരുന്ന എല്ലാവരും എഴുന്നേറ്റ് നിന്ന് കയ്യടിച്ചപ്പോൾ സഞ്ജു സാംസൺ അതിന് തയ്യാറായില്ല എന്ന ആരോപിച്ച് എത്തുകയാണ് ഒരു വിഭാഗം ആരാധകർ.
രാജസ്ഥാൻ ഡഗൗട്ടിലെ എല്ലാവരും വൈഭവിന് കയ്യടിക്കുന്ന സമയം സഞ്ജു മുഖത്ത് ചിരിയില്ലാതെ ഇരിക്കുന്ന വിഡിയോയുടെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വരുന്നത്. വൈഭവ് മികവ് കാണിച്ചത് സഞ്ജുവിന്റെ ഓപ്പണിങ് സ്ഥാനത്തിന് ഭീഷണിയാവും എന്നതിനെ തുടർന്നാണ് ഇതെന്നും ആരാധകർ ആരോപിക്കുന്നു.
Everyone is celebrating and congratulating Vaibhav Suryawanshi
— ViJa¥ (@v_Tweetzs) April 28, 2025
but SANJU SAMSON looks sad but you know why ?
Sanju is the one who didn't want RR to retain JOS Buttler because he wanted to open like he's doing for TEAM india but now vaibhav suryavanshi COOKED SANJU SAMSON. pic.twitter.com/85m2DFpT2c
സഞ്ജു സാംസണിന് ഡൽഹി ക്യാപിറ്റൽസിന് എതിരായ മത്സരത്തിൽ പരുക്കേറ്റതിനെ തുടർന്നാണ് പിന്നെവന്ന മത്സരങ്ങളിൽ യശസ്വിക്കൊപ്പം വൈഭവ് ഇന്നിങ്സ് ഓപ്പൺ ചെയ്യാൻ ഇറങ്ങിയത്. ഐപിഎല്ലിലെ തന്റെ ആദ്യ പന്തിൽ സിക്സ് പറത്തിയ വൈഭവ് മൂന്നാമത്തെ ഐപിഎൽ മത്സരത്തിലേക്ക് എത്തിയപ്പോൾ സെഞ്ചുറിയും കണ്ടെത്തി.
സഞ്ജുവിന് പ്രിയപ്പെട്ട മൂന്നാം സ്ഥാനത്തേക്ക് ഇറങ്ങാം
ഐപിഎല്ലിലെ രണ്ടാമത്തെ വേഗമേറിയ സെഞ്ചുറി വൈഭവ് സൂര്യവൻഷി തന്റെ പേരിലേക്ക് ചേർക്കുമ്പോൾ ഓപ്പണിങ്ങിൽ ഇനി യശസ്വി ജയ്സ്വാളിനൊപ്പം വൈഭവ് തന്നെ ഇറങ്ങുമെന്ന് ഉറപ്പ്. ഐപിഎല്ലിലെ ഓപ്പണിങ് സ്ഥാനം നഷ്ടമാവുന്നത് ഇന്ത്യൻ ട്വന്റി20 ടീമിലെ ഓപ്പണിങ് സ്ഥാനവും സഞ്ജുവിന്റെ കൈകളിൽ നിന്ന് അകലാൻ ഇടയാക്കുമോ എന്ന ചോദ്യവും ഉയർത്തുന്നുണ്ട്.
എന്നാൽ വൈഭവ് സെഞ്ചുറിയടിച്ച സമയം മറ്റ് രാജസ്ഥാൻ റോയൽസ് കളിക്കാർക്കൊപ്പം നിന്ന് സഞ്ജുവും കയ്യടിച്ചതായി മറ്റൊരു വിഭാഗം ആരാധകർ ചൂണ്ടിക്കാണിക്കുന്നുണ്ട്. മാത്രമല്ല ഓപ്പണിങ്ങിൽ വൈഭവ് തിളങ്ങുന്നതോടെ സഞ്ജുവിന് തന്റെ പ്രിയപ്പെട്ട മൂന്നാം സ്ഥാനത്തേക്ക് ഇറങ്ങാനാവും എന്നതും ആരാധകർ ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ സീസണുകളിൽ യശസ്വിയും ബട്ട്ലറുമായിരുന്നു രാജസ്ഥാന് വേണ്ടി ഇന്നിങ്സ് ഓപ്പൺ ചെയ്തിരുന്നത്.
Read More
- ബുമ്രയുടെ മാജിക് ഓവർ; വീണ്ടും കിരീടം സ്വപ്നം കണ്ട് തുടങ്ങി മുംബൈ ആരാധകർ
- സഞ്ജുവിനെ പ്രകോപിപ്പിച്ചത് എന്ത്? രാജസ്ഥാന്റെ നീക്കങ്ങളിൽ ക്ഷുഭിതനെന്ന് റിപ്പോർട്ട്
- ഹൈദരാബാദ് കളിക്കാർ മാലിദ്വീപിൽ; സീസൺ മധ്യത്തിൽ വെച്ച് വിനോദയാത്ര
- ഇന്ത്യൻ കളിക്കാരിൽ പോണ്ടിങ് വിശ്വസിക്കുന്നില്ല; പഞ്ചാബ് കിങ്സ് കിരീടം നേടില്ലെന്ന് മനോജ് തിവാരി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us