scorecardresearch

സഞ്ജുവിനെ പ്രകോപിപ്പിച്ചത് എന്ത്? രാജസ്ഥാന്റെ നീക്കങ്ങളിൽ ക്ഷുഭിതനെന്ന് റിപ്പോർട്ട്

Sanju Samson Rajasthan Royals IPL 2025: ടീമിൽ നിലനിർത്തുന്ന കളിക്കാരെ തിരഞ്ഞെടുത്ത തീരുമാനം, താര ലേലത്തിൽ സ്വീകരിച്ച തീരുമാനം എന്നിവയിൽ സഞ്ജുവിന് മാനേജ്മെന്റിന് എതിരെ അതൃപ്തിയുണ്ട് എന്നാണ് സൂചന

Sanju Samson Rajasthan Royals IPL 2025: ടീമിൽ നിലനിർത്തുന്ന കളിക്കാരെ തിരഞ്ഞെടുത്ത തീരുമാനം, താര ലേലത്തിൽ സ്വീകരിച്ച തീരുമാനം എന്നിവയിൽ സഞ്ജുവിന് മാനേജ്മെന്റിന് എതിരെ അതൃപ്തിയുണ്ട് എന്നാണ് സൂചന

author-image
Sports Desk
New Update
Sanju Samson Injury Update

Sanju Samson Photograph: (X)

Sanju Samson Rajasthan Royals IPL 2025: ഐപിഎൽ പോയിന്റ് പട്ടികയിൽ ഒൻപതാം സ്ഥാനത്താണ് രാജസ്ഥാൻ റോയൽസ്. സീസണിൽ ഇതുവരെ നേടിയത് രണ്ട് ജയം മാത്രം.ക്യാപ്റ്റൻ സഞ്ജു സാംസണിന്റെ പരുക്ക് മുതൽ ഒത്തുകളി ആരോപണം നേരിടേണ്ടി വന്നതുൾപ്പെടെയായി നിരവധി തിരിച്ചടികളാണ് സീസണിൽ രാജസ്ഥാൻ റോയൽസ് നേരിട്ടത്. അതിന് ഇടയിൽ സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസ് മാനേജ്മെന്റിന്റെ നീക്കങ്ങളിൽ തൃപ്തനല്ല എന്ന റിപ്പോർട്ടുകളും വരുന്നു. 

Advertisment

ടീമിൽ നിലനിർത്തുന്ന കളിക്കാരെ തിരഞ്ഞെടുത്ത തീരുമാനം, താര ലേലത്തിൽ സ്വീകരിച്ച തീരുമാനം എന്നിവയിൽ സഞ്ജുവിന് മാനേജ്മെന്റിന് എതിരെ അതൃപ്തിയുണ്ട് എന്നാണ് സൂചന. താര ലേലത്തിന് മുൻപ് സഞ്ജു സാംസൺ ഉൾപ്പെടെ ആറ് കളിക്കാരെയാണ് രാജസ്ഥാൻ റോയൽസ് ടീമിൽ നിലനിർത്തിയത്. 

18 കോടി രൂപയ്ക്കാണ് സഞ്ജുവിനേയും യശസ്വി ജയ്സ്വാളിനേയും രാജസ്ഥാൻ ടീമിൽ നിലനിർത്തിയത്. റിയാൻ പരഗിനേയും ധ്രുവ് ജുറെലിനേയും 14 കോടി വീതം രൂപയ്ക്കും. 11 കോടി രൂപയ്ക്ക് ഹെറ്റ്മയറിനേയും നാല് കോടി രൂപയ്ക്ക് സന്ദീപ് ശർമയേയും നിലനിർത്തി. എന്നാൽ ജോസ് ബട്ട്ലറിനെ ടീമിൽ നിലനിർത്താതിരിക്കുകയും താര ലേലത്തിലൂടെ ടീമിലേക്ക് തിരികെ എത്തിക്കാതിരിക്കുകയും ചെയ്ത ടീം മാനേജ്മെന്റിന്റെ തീരുമാനത്തിൽ സഞ്ജു സന്തുഷ്ടനല്ല എന്ന സൂചനകളാണ് വരുന്നത്. 

ബട്ട്ലറിനെ പോലെ മാച്ച് വിന്നറായ ബാറ്ററെ നിലനിർത്താതിരുന്നതിന്റെ തിരിച്ചടി സീസണിൽ രാജസ്ഥാൻ റോയൽസ് അനുഭവിക്കുന്നുണ്ട്. ബട്ട്ലറെ പോലെ തന്നെ ട്രെന്റ് ബോൾട്ടിനെ ടീമിൽ നിലനിർത്താതിരുന്ന മാനേജ്മെന്റിന്റെ തീരുമാനവും സഞ്ജുനിന് ഉൾക്കൊള്ളാനായിരുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ വിക്കറ്റ് വീഴ്ത്താനുള്ള ബോൾട്ടിന്റെ കഴിവ് ബോളിങ് ചെയിഞ്ചുകൾ വരുത്തുന്നതിലെ സഞ്ജുവിന് മേലുള്ള സമ്മർദം കുറച്ചിരുന്നു. 

എട്ട് വിദേശ കളിക്കാരെ ടീമിലേക്ക് എത്തിക്കാം എന്നിരിക്കെ ആറ് വിദേശ കളിക്കാരെ മാത്രമാണ് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയത്. ഇത് രാജസ്ഥാൻ റോയൽസിന്റെ ബെഞ്ച് സ്ട്രെങ്ത്തിനെ പ്രധാനമായും ബാധിച്ചു. ഇതിലെല്ലാം സഞ്ജുവിന് അതൃപ്തിയുണ്ടെന്നാണ് സൂചന.

Read More

Sanju Samson Rajasthan Royals IPL 2025

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: