/indian-express-malayalam/media/media_files/2025/04/25/vEPlyALgwbu9pyOtfJTD.jpg)
Rajasthan Royals IPL 2025 Photograph: (BCCI, X)
Rajasthan Royals IPL 2025: ജയിക്കാമായിരുന്ന കളി. അങ്ങനെ ജയിച്ചുകയറാമായിരുന്ന മത്സരങ്ങളാണ് രാജസ്ഥാൻ റോയൽസ് കൈവിട്ടത്. അതും ഒരു വട്ടമല്ല. സീസണിൽ തുടരെ മൂന്ന് വട്ടം. ഡൽഹി ക്യാപിറ്റൽസിന് എതിരെ. പിന്നാലെ ലക്നൗവിന് എതിരെ. ഇപ്പോൾ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് എതിരേയും.
ഡൽഹി ക്യാപിറ്റൽസിന് എതിരായ മത്സരത്തിൽ 189 റൺസ് ആണ് രാജസ്ഥാൻ റോയൽസ് ചെയ്സ് ചെയ്തത്. ആറ് പന്തിൽ നിന്ന് ജയിക്കാൻ ഒൻപത് റൺസ് എന്ന നിലയിലേക്ക് രാജസ്ഥാൻ കാര്യങ്ങൾ എത്തിച്ചു. ഏഴ് വിക്കറ്റും രാജസ്ഥാന്റെ കൈകളിലുണ്ടായി. ധ്രുവ് ജുറെലും ഹെറ്റ്മയറുമായിരുന്നു ക്രീസിൽ. എന്നാൽ സ്റ്റാർക്കിന്റെ യോർക്കറുകൾക്ക് മുൻപിൽ രാജസ്ഥാൻ റോയൽസ് താര ലേലത്തിന് മുൻപ് ടീമിൽ നിലനിർത്തിയ താരങ്ങൾക്ക് മറുപടി ഉണ്ടായില്ല. സൂപ്പർ ഓവറിലേക്ക് കളി എത്തി. സൂപ്പർ ഓവറിലെ വിചിത്ര തീരുമാനങ്ങൾ വഴി ഡൽഹിക്കെതിരെ രാജസ്ഥാൻ തോൽവിയിലേക്ക് വീണു.
ലക്നൗവിന് എതിരെ 181 റൺസ് ആണ് രാജസ്ഥാൻ റോയൽസ് ചെയ്സ് ചെയ്തത്. ലക്നൗവിന് എതിരേയും അവസാന ഓവറിൽ രാജസ്ഥാൻ റോയൽസിന് ജയിക്കാൻ വേണ്ടിയിരുന്നക് ഒൻപത് റൺസ്. വീണ്ടും ഹെറ്റ്മയറും ജുറെലും ക്രീസിൽ. രണ്ട് റൺസ് തോൽവിയിലേക്കാണ് രാജസ്ഥാൻ ഇവിടെ വീണത്.
കഴിഞ്ഞ ദിവസം ബെംഗളൂരുവിന് എതിരെ രാജസ്ഥാൻ ചെയ്സ് ചെയ്ത് ഇറങ്ങിയത് 206 റൺസ്. 19 പന്തിൽ നിന്ന് 49 റൺസ് അടിച്ചെടുത്ത യശസ്വിയുടെ ബാറ്റിങ് രാജസ്ഥാൻ ചെയ്സിങ്ങിന് ഊർജം നൽകി. എന്നാൽ 10 ഓവർ കഴിഞ്ഞപ്പോൾ രാജസ്ഥാൻ ബാക്ക്ഫൂട്ടിലായി. ക്ഷേ 18ാം ഓവറിൽ ഭുവിക്കെതിരെ റൺസ് കണ്ടെത്താൻ കഴിഞ്ഞതോടെ രാജസ്ഥാന് മുൻപിൽ വീണ്ടും വിജയ പ്രതീക്ഷ. 12 പന്തിൽ 18 റൺസ് ജയിക്കാൻ എന്ന നിലയിലായി കാര്യങ്ങൾ. എന്നാൽ 19ാം ഓവറിൽ 19ാം ഓവറിൽ രാജസ്ഥാന് നേടാനായത് ഒരു റൺസ് മാത്രം. ഈ ഓവറിൽ രണ്ട് വിക്കറ്റും വീണു. അവസാന ഓവറിൽ 17 റൺസ് ആണ് രാജസ്ഥാന് ജയിക്കാൻ വേണ്ടിയിരുന്നത്. എന്നാൽ യഷ് ദയാൽ വിട്ടുകൊടുത്തത് അഞ്ച് റൺസ് മാത്രം. 11 പന്തിൽ നിന്ന് 17 റൺസ് വേണ്ട സമയം പിന്നെ വന്ന ഏഴ് പന്തിൽ നിന്ന് ഒരു റൺസ് പോലും രാജസ്ഥാൻ ബാറ്റർമാർക്ക് കണ്ടെത്താനായില്ല.
Read More
- പഹൽഗാം ഭീകരാക്രമണം; പാകിസ്ഥാൻ സൂപ്പർ ലീഗ് സംപ്രേഷണം ഇന്ത്യയിൽ നിർത്തിവച്ചു
- തുടർ ജയങ്ങളുമായി മുംബൈയുടെ തകർപ്പൻ തിരിച്ചുവരവ്; ഹൈദരാബാദ് വീണ്ടും വീണു
- Ishan Kishan IPL: ആരും അപ്പീൽ ചെയ്തില്ല; മടിച്ച് മടിച്ച് ഔട്ട് വിധിച്ച് അംപയർ; വിചിത്ര പുറത്താവൽ
- ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീയായി; അനായയെ ചേർത്തുപിടിച്ച് സർഫറാസ്; ദൃശ്യങ്ങൾ വൈറൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us