scorecardresearch

പഹൽഗാം ഭീകരാക്രമണം; പാകിസ്ഥാൻ സൂപ്പർ ലീഗ് സംപ്രേഷണം ഇന്ത്യയിൽ നിർത്തിവച്ചു

പാകിസ്ഥാൻ ലീഗുമായി ബന്ധപ്പെട്ട എല്ലാ ഉള്ളടക്കങ്ങളും സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ ഫാൻകോഡ് നീക്കം ചെയ്തു

പാകിസ്ഥാൻ ലീഗുമായി ബന്ധപ്പെട്ട എല്ലാ ഉള്ളടക്കങ്ങളും സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ ഫാൻകോഡ് നീക്കം ചെയ്തു

author-image
Sports Desk
New Update
Pakistan Super League

ചിത്രം: എക്സ്

പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെടുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തിൽ, പാകിസ്ഥാൻ സൂപ്പർ ലീഗിന്റെ സംപ്രേഷണം ഇന്ത്യയിൽ നിർത്തിവച്ചു. പാകിസ്ഥാൻ ലീഗുമായി (പിഎസ്എൽ) ബന്ധപ്പെട്ട എല്ലാ ഉള്ളടക്കങ്ങളും ലൈവ് സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ ഫാൻകോഡ് നീക്കം ചെയ്തു.

Advertisment

പിഎസ്എൽ സംപ്രേഷണം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഫാൻകോഡിൽ നിന്ന് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ടൂർണമെന്റിന്റെ ആദ്യ 13 മത്സരങ്ങൾ പ്ലാറ്റ്‌ഫോമിൽ സ്ട്രീം ചെയ്തിരുന്നു. ഭീകരാക്രമണത്തിനു പിന്നാലെ പാക്കിസ്ഥാനെതിരെ നടപടികൾ കടുപ്പിച്ചിരിക്കുകയാണ് ഇന്ത്യ. കായിക ലോകത്തും ആക്രമണത്തിനെതിരായ പ്രതിഷേധം ശക്തമാണ്. 

ബുധനാഴ്ച, പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് ബിസിസിഐ പ്രസ്താവന ഇറക്കിയിരുന്നു. മുൻകാല സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ വർഷങ്ങളായി ദ്വിരാഷ്ട്ര ക്രിക്കറ്റ് പരമ്പരകൾ കളിക്കാറില്ല.

പഹൽഗാം ഭീകരാക്രമണത്തിൽ നിരപരാധികളായ നിരവധി പേരുടെ ജീവൻ നഷ്ടപ്പെട്ടതിൽ ക്രിക്കറ്റ് സമൂഹം അഗാധമായ ഞെട്ടലും ദുഃഖവും രേഖപ്പെടുത്തുന്നുവെന്ന്, ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ പ്രസ്താവനയിൽ പറഞ്ഞു. സംഭവത്തിൽ അഗാധമായ ദുഃഖമുണ്ടെന്നും, ഇരകളുടെ കുടുംബങ്ങൾക്ക് ഹൃദയംഗമമായ അനുശോചനം രേഖപ്പെടുത്തുന്നതായും ക്രിക്കറ്റ് താരം വിരാട് കോഹ്ലി സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞു. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറും അനുശോചനം അറിയിച്ചിരുന്നു.

Read More

Advertisment
Terrorists Attack Pakistan India

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: