scorecardresearch

Vaibhav Suryavanshi: 'അടുത്ത ഐപിഎല്ലിൽ വൈഭവ് ഉണ്ടാവില്ല'; മുന്നറിയിപ്പുമായി സെവാഗ്

Vaibhav Suryavanshi IPL 2025 Rajasthan Royals: ഇങ്ങനെ താരങ്ങൾ ഉദിച്ചുയരുന്നതും പെട്ടെന്ന് തന്നെ ഒന്നുമല്ലാതായി പോകുന്നതും താൻ കണ്ടിട്ടുണ്ടെന്ന് ഇന്ത്യൻ മുൻ ഓപ്പണർ സെവാഗ് പറഞ്ഞു

Vaibhav Suryavanshi IPL 2025 Rajasthan Royals: ഇങ്ങനെ താരങ്ങൾ ഉദിച്ചുയരുന്നതും പെട്ടെന്ന് തന്നെ ഒന്നുമല്ലാതായി പോകുന്നതും താൻ കണ്ടിട്ടുണ്ടെന്ന് ഇന്ത്യൻ മുൻ ഓപ്പണർ സെവാഗ് പറഞ്ഞു

author-image
Sports Desk
New Update
Vaibhab Suryavanshi, Sehwag

Vaibhab Suryavanshi, Sehwag Photograph: (Rajasthan Royals, Instagram)

Vaibhav Suryavanshi IPL 2025 Rajasthan Royals: രാജസ്ഥാൻ റോയൽസിന്റെ 14കാരൻ ഓപ്പണർ വൈഭവ് സൂര്യവൻഷിക്ക് മുന്നറിയിപ്പുമായി ഇന്ത്യൻ മുൻ താരം വീരേന്ദർ സെവാഗ്. താൻ കോടീശ്വരനായി കഴിഞ്ഞു എന്ന ചിന്ത വൈഭവിന്റെ ഉള്ളിൽ പിടിമുറുക്കി കഴിഞ്ഞാൽ അടുത്ത വർഷം ഐപിഎല്ലിൽ വൈഭവ് ഉണ്ടാവില്ലെന്ന് സെവാഗ് പറയുന്നു. ഇങ്ങനെ താരങ്ങൾ ഉദിച്ചുയരുന്നതും പെട്ടെന്ന് തന്നെ ഒന്നുമല്ലാതായി പോകുന്നതും താൻ കണ്ടിട്ടുണ്ടെന്ന് ഇന്ത്യൻ മുൻ ഓപ്പണർ പറഞ്ഞു. 

Advertisment

രാജസ്ഥാൻ റോയൽസിന് വേണ്ടിയുള്ള അരങ്ങേറ്റ മത്സരത്തിൽ ആദ്യ പന്തിൽ തന്നെ സിക്സ് പറത്തി വൈഭവ് വരവറിയിച്ചിരുന്നു. ലക്നൗ സൂപ്പർ ജയന്റ്സിന് എതിരെ 34 റൺസ് നേടി വൈഭവ് വാർത്തകളിലും നിറഞ്ഞു. എന്നാൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് എതിരായ കളിയിൽ സ്കോർ ഉയർത്താൻ വൈഭവിന് സാധിച്ചില്ല. 12 പന്തിൽ നിന്ന് 16 റൺസ് മാത്രം എടുത്ത് വൈഭവ് മടങ്ങി. 

"മികച്ച പ്രകടനം നടത്തുമ്പോൾ അഭിനന്ദനങ്ങൾ ലഭിക്കുമെന്നും മികവ് കാണിക്കാതെയാവുമ്പോൾ വിമർശിക്കപ്പെടും എന്നും മനസിലാക്കി കഴിഞ്ഞാൽ നിങ്ങൾക്ക് പ്രശംസകളിൽ മതിമറക്കാതിരിക്കാനാവും. ഒന്ന് രണ്ട് മത്സരങ്ങളിൽ തിളങ്ങി, പ്രശസ്തി സ്വന്തമാക്കി, പിന്നെ ഒന്നും ചെയ്യാതെ, താനൊരു സ്റ്റാർ പ്ലേയർ ആയി എന്ന ചിന്തയിൽ കുരുങ്ങി ഒന്നുമല്ലാതായി പോയ നിരവധി കളിക്കാരെ ഞാൻ കണ്ടിട്ടുണ്ട്," ക്രിക്ബസിൽ സംസാരിക്കുമ്പോൾ സെവാഗ് പറഞ്ഞു. 

വിരാട് കോഹ്ലിയെ കണ്ടാണ് വൈഭവ് സൂര്യവൻഷി പഠിക്കേണ്ടത് എന്നും സെവാഗ് പറഞ്ഞു. "അടുത്ത 20 വർഷം ഐപിഎല്ലിൽ കളിക്കാനാണ് സൂര്യവൻഷി ലക്ഷ്യം വെക്കേണ്ടത്. വിരാട് കോഹ്ലിയെ നോക്കൂ. 19 വയസുള്ളപ്പോൾ കളിക്കാൻ തുടങ്ങിയതാണ് കോഹ്ലി. ഇപ്പോൾ 18 സീസൺ കോഹ്ലി കളിച്ചു കഴിഞ്ഞു. അതുപോലെ ഉയരാനാണ് വൈഭവ് ശ്രമിക്കേണ്ടത്. എന്നാൽ ഈ ഒരൊറ്റ ഐപിഎൽ സീസൺ കൊണ്ട് സന്തുഷ്ടനായി, ഞാൻ കോടീശ്വരനായി എന്ന് ചിന്തിച്ച്, നല്ല അരങ്ങേറ്റം ലഭിച്ചു എന്ന സന്തോഷത്തിലിരുന്ന് പോവുകയാണ് എങ്കിൽ അടുത്ത വർഷം ഐപിഎല്ലിൽ വൈഭവിനെ നമുക്ക് കാണാനാവില്ല," സെവാഗ് പറഞ്ഞു. 

Read More

Virender Sehwag Rajasthan Royals IPL 2025 Vaibhav Suryavanshi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: