/indian-express-malayalam/media/media_files/cgkJbLCacrbnlpe4JoLn.jpg)
Neeraj Chopra (File Photo)
പാകിസ്ഥാൻ ജാവലിൻ ത്രോ താരം അർഷാദ് നദീമിനെ ഇന്ത്യയിൽ നടക്കാനിരിക്കുന്ന ചടങ്ങിലേക്ക് ക്ഷണിച്ചതിന് എതിരെ ഉയർന്ന വിമർശനങ്ങളോട് വൈകാരികമായി പ്രതികരിച്ച് നീരജ് ചോപ്ര. നീരജ് ചോപ്ര ക്ലാസിക് ഇവന്റിലേക്ക് അർഷാദ് നദീമിനെ ക്ഷണിച്ചതിന്റെ പേരിലാണ് നീരജിനെതിരെ വലിയ വിമർശനം ഉയർന്നത്. എന്നാൽ പഹൽഗാം ആക്രമണം ഉണ്ടാകുന്നതിന് മുൻപേയാണ് പാക്കിസ്ഥാൻ താരത്തെ ഇന്ത്യയിലേക്ക് ക്ഷണിച്ചത് എന്ന് നീരജ് ചോപ്ര പറഞ്ഞു.
അർഷാദ് നദീമിനെ ബെംഗളൂരുവിലെ ചടങ്ങിലേക്ക് ക്ഷണിച്ചതിന് പിന്നിൽ രാഷ്ട്രിയ ലക്ഷ്യങ്ങൾ ഇല്ലെന്ന് നീരജ് ചോപ്ര പറഞ്ഞു. എനിക്കും കുടുംബാംഗങ്ങൾക്കും നേരെ സമൂഹമാധ്യമങ്ങളിൽ ഉയരുന്ന വെറുപ്പും അധിക്ഷേപവും വേദനിപ്പിക്കുന്നു. എന്റെ കുടുംബത്തെ പോലും അവർ വെറുതെ വിട്ടില്ല. അർഷാദ് നദീമിനെ ഞാൻ ക്ഷണിച്ചത് ചൂണ്ടി വലിയ ചർച്ചയാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്. അതിൽ ഭൂരിഭാഗം പ്രതികരണങ്ങളും അധിക്ഷേപങ്ങളും വിദ്വേഷങ്ങളുമാണ്. നീരജ് ചോപ്ര പറയുന്നു.
"ഒരു കായിക താരത്തിൽ നിന്ന് മറ്റൊരു കായിക താരത്തിലേക്കുള്ള സൗഹൃദം നിറഞ്ഞൊരു ക്ഷണമായിരുന്നു അത്. ലോകോത്തര അത്ലറ്റിക് മത്സരങ്ങൾക്ക് ഇന്ത്യയെ ആതിഥേയരാക്കുക എന്നതായിരുന്നു എന്റെ ലക്ഷ്യം. രാജ്യത്തിനായാണ് ഞാൻ ഇതുവരെ പ്രവർത്തിച്ചത്. എന്റെ രാജ്യത്തോടുള്ള സ്നേഹവും ആത്മാർത്ഥയും ചോദ്യം ചെയ്യപ്പെടുന്നതിൽ വേദനയുണ്ട്," നീരജ് പറഞ്ഞു.
എന്റെ രാജ്യത്തോടുള്ള സ്നേഹവും അതിനെ സംരക്ഷിക്കുന്നവരിൽ നിന്ന് വരുന്ന ത്യാഗത്തോടുള്ള ആദരവും എന്നും മാറ്റമില്ലാതെ തന്നെ തുടരും. ഞാൻ അധികം സംസാരിക്കുന്ന വ്യക്തിയല്ല. എന്നാൽ എനിക്ക് തെറ്റ് എന്ന് തോന്നുന്നതിന് എതിരെ ഞാൻ പ്രതികരിക്കാതിരിക്കില്ല. പ്രത്യേകിച്ച് രാജ്യത്തോടുള്ള എന്റെ സ്നേഹം ചോദ്യം ചെയ്യപ്പെടുമ്പോൾ. എന്റെ കുടുംബത്തിന്റെ അഭിമാനം ചോദ്യം ചെയ്യപ്പെടുമ്പോഴും എനിക്ക് നിശബ്ദനായി ഇരിക്കാനാവില്ല," സമൂഹമാധ്യമങ്ങളിലൂടെ നീരജ് ചോപ്ര വ്യക്തമാക്കുന്നു.
അർഷാദ് നദീം ഇനി ആ പരിപാടിയിൽ പങ്കെടുക്കില്ലെന്ന് നീരജ് അറിയിച്ചു. ബെംഗളൂരുവിലെ ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിലാണ് നീരജ് ചോപ്ര ക്ലാസിക് ഇവന്റ്. മെയ് 24ന് ആണ് പരിപാടി. ഈ പരിപാടിക്ക് ലോക അത്‌ലറ്റിക്സിന്റെ ഗോൾഡ് ലേബൽ പദവി ലഭിച്ചിട്ടുണ്ട്. ഇതോടെ ഇന്ത്യയിൽ നടക്കുന്ന ഏറ്റവും ഉയർന്ന റേറ്റിംഗുള്ള അത്‌ലറ്റിക് മീറ്റായി ഇത് മാറും.
— Neeraj Chopra (@Neeraj_chopra1) April 25, 2025
ജെഎസ്ഡബ്ല്യു സ്പോർട്സ്, അത്‌ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ, ലോക അത്‌ലറ്റിക്സ് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ലോകത്തിലെ ഏറ്റവും മികച്ച ജാവലിൻ ത്രോ താരങ്ങൾ ഈ പരിപാടിയിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Read More
- പഹൽഗാം ഭീകരാക്രമണം; പാകിസ്ഥാൻ സൂപ്പർ ലീഗ് സംപ്രേഷണം ഇന്ത്യയിൽ നിർത്തിവച്ചു
- തുടർ ജയങ്ങളുമായി മുംബൈയുടെ തകർപ്പൻ തിരിച്ചുവരവ്; ഹൈദരാബാദ് വീണ്ടും വീണു
- Ishan Kishan IPL: ആരും അപ്പീൽ ചെയ്തില്ല; മടിച്ച് മടിച്ച് ഔട്ട് വിധിച്ച് അംപയർ; വിചിത്ര പുറത്താവൽ
- ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീയായി; അനായയെ ചേർത്തുപിടിച്ച് സർഫറാസ്; ദൃശ്യങ്ങൾ വൈറൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.