/indian-express-malayalam/media/media_files/2025/04/23/fxjb95UQbzvIu2bIEGuB.jpg)
Anaya Bangar, Sarfaraz Khan Photograph: (Instagram)
ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയമായും ഇന്ത്യൻ മുൻ ക്രിക്കറ്റ് താരങ്ങളിൽ നിന്നു നേരിട്ട അശ്ലീയ കമന്റുകളെ കുറിച്ച് വെളിപ്പെടുത്തിയും അനായ ബംഗാർ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ഇപ്പോൾ അനായ ബംഗാറും ഇന്ത്യൻ ക്രിക്കറ്റ് താരം സർഫറാസ് ഖാനുമൊത്തുള്ള ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്.
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജയ് ബംഗാറിന്റെ മകൻ ആര്യൻ ബംഗാർ, കഴിഞ്ഞ വർഷമാണ് ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീയായി മാറിയത്. ശസ്ത്രക്രിയക്ക് പിന്നാലെ അനായ ബംഗാർ എന്ന പേരും താരം സ്വീകരിച്ചു. യുകെയിലാണ് അനായ ഇപ്പോൾ താമസിക്കുന്നത്.
മുൻപ് സഹതാരം കൂടിയായിരുന്ന സർഫറാസ് ഖാനും സർഫറാസിന്റെ കുടുംബത്തിനുമൊപ്പമുള്ള ചിത്രങ്ങൾ അനായ കഴിഞ്ഞ ദിവസം പങ്കുവയ്ക്കുകയായിരുന്നു. ആഭ്യന്തര ക്രിക്കറ്റിൽ അനായ കളിച്ചിരുന്ന സമയം സഹതാരങ്ങളായിരുന്ന സർഫറാസ് ഖാനും ആര്യൻ ബംഗാറും. സർഫറാസ് ഖാനു പുറമേ പിതാവ് നൗഷാദ് ഖാനെയും അനായ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ദൃശ്യങ്ങളിൽ കാണാം.
"ഫോണിനും മുൻപേ ബാറ്റ് പിടിച്ചവരാണ് ഞങ്ങൾ. തുടക്കം മുതലേ സുഹൃത്തുക്കൾ," ചിത്രങ്ങൾ പങ്കുവച്ച് അനായ കുറിച്ചു. ഇവർക്കൊപ്പമില്ലാത്ത മുഷീർ ഖാന്റെ പേരും അനായ പോസ്റ്റിൽ പങ്കുവെച്ചിട്ടുണ്ട്. ഐപിഎല്ലിൽ പഞ്ചാബ് കിങ്സിന്റെ താരമാണ് മുഷീർ ഖാൻ. അനായക്കൊപ്പമുള്ള ദൃശ്യങ്ങൾ സർഫറാസും പങ്കുവെച്ചിട്ടുണ്ട്.
ട്രാൻസ് വുമൺ വിഭാഗത്തിലുള്ളവർക്ക് ക്രിക്കറ്റിൽ തുടരാൻ സാധിക്കാത്തതിനെ തുടർന്ന് വേദനയോടെ ക്രിക്കറ്റ് ഉപേക്ഷിക്കുന്നുവെന്ന് അനായ കഴിഞ്ഞ വർഷം വെളിപ്പെടുത്തിയിരുന്നു. അത് മാത്രമല്ല, ഒരു മുൻ ഇന്ത്യൻ താരത്തിൽ നിന്നും നേരിട്ട ലൈംഗിക ചുവയോടെയുള്ള വാക്കുകളും അനായ തുറന്ന് പറഞ്ഞിരുന്നു. നമുക്ക് കാറിൽ പോകാം. എനിക്ക് നിനക്കൊപ്പം ഉറങ്ങണം എന്നാണ് ഒരു മുൻ ഇന്ത്യൻ താരം അനായയോട് പറഞ്ഞത്.
Read More
- DC vs LSG: ഗുജറാത്തിനൊപ്പം കട്ടയ്ക്ക് ഡൽഹി; ലക്നൗ വീണ്ടും തോറ്റു
- Rohit Sharma IPL: രോഹിത് ശർമ മുംബൈ ഇന്ത്യൻസ് വിടുമോ? അതൃപ്തി വ്യക്തമാക്കി പ്രതികരണം
- MS Dhoni IPL: വാഷിങ് മെഷീനിലാണോ ലസ്സി ഉണ്ടാക്കി കുടിക്കുന്നത്? ധോണിയുടെ മറുപടി
- കോഹ്ലി ഈ കാണിക്കുന്നതൊന്നും അധികൃതർ കാണുന്നില്ലേ? പിഴ ശിക്ഷയിൽ നിന്ന് എങ്ങനെ ഒഴിവാകുന്നു?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us