scorecardresearch

തുടർ ജയങ്ങളുമായി മുംബൈയുടെ തകർപ്പൻ തിരിച്ചുവരവ്; ഹൈദരാബാദ് വീണ്ടും വീണു

MI vs SRH IPL 2025 Match Result: ഹൈദരാബാദിന് എതിരെ 19 പന്തിൽ നിന്ന് 40 റൺസ് അടിച്ചെടുത്ത് സൂര്യകുമാർ യാദവ് മുംബൈ ഇന്ത്യൻസിന്റെ ജയം വേഗത്തിലാക്കി

MI vs SRH IPL 2025 Match Result: ഹൈദരാബാദിന് എതിരെ 19 പന്തിൽ നിന്ന് 40 റൺസ് അടിച്ചെടുത്ത് സൂര്യകുമാർ യാദവ് മുംബൈ ഇന്ത്യൻസിന്റെ ജയം വേഗത്തിലാക്കി

author-image
Sports Desk
New Update
Rohit Sharma Against Sunrisers Hyderabad

Rohit Sharma Against Sunrisers Hyderabad Photograph: (IPL, Instagram)

MI vs SRH IPL 2025: ഐപിഎല്ലിൽ ആദ്യമായി 300 റൺസ് സ്കോർ ചെയ്യാൻ പോകുന്ന ടീം.. ഈ വിശേഷണവുമായാണ് സൺറൈസേഴ്സ് ഹൈദരാബാദ് സീസൺ ആരംഭിച്ചത്. എന്നാൽ എട്ട് മത്സരങ്ങളിൽ നിന്ന് രണ്ട് ജയം മാത്രം നേടി പ്ലേഓഫ് സാധ്യതകൾ വരെ സൺറൈസേഴ്സ് ഹൈദരാബാദിൽ നിന്ന് ഇപ്പോൾ അകന്ന് കഴിഞ്ഞു. മുംബൈ ഇന്ത്യൻസിന് എതിരായ മത്സരത്തിൽ ഏഴ് വിക്കറ്റിനാണ് ഹൈദരാബാദിന്റെ തോൽവി. ഹൈദരാബാദിന്റെ വെടിക്കെട്ട് ബാറ്റിങ് നിരയെ 143ൽ ഒതുക്കിയതിന് ശേഷം മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തിൽ 26 പന്തുകൾ​ ശേഷിക്കെ മുംബൈ ജയം പിടിച്ചു. 

Advertisment

സീസണിലെ തന്റെ രണ്ടാമത്തെ അർധ ശതകത്തിലേക്ക് രോഹിത് ശർമ എത്തിയതോടെയാണ് ഹൈദരാബാദിന് എതിരെ മുംബൈ അനായാസം ജയത്തിലേക്ക് എത്തിയത്. 46 പന്തിൽ നിന്ന് എട്ട് ഫോറും മൂന്ന് സിക്സും സഹിതമാണ് രോഹിത് ശർമ 70 റൺസ് കണ്ടെത്തിയത്. സീസണിലെ അഞ്ചാം ജയം സ്വന്തമാക്കി മുംബൈ ഇന്ത്യൻസ് പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് എത്തി. 

സീസണിലെ തങ്ങളുടെ ആദ്യ അഞ്ച് മത്സരങ്ങളിൽ നിന്ന് ഒരു ജയം മാത്രം നേടിയിരുന്ന മുംബൈ പിന്നെ തുടരെ നാല് ജയങ്ങളുമായാണ് തിരികെ കയറിയിരിക്കുന്നത്. ഇതിൽ ചെന്നൈ സൂപ്പർ കിങ്സിന് എതിരായ വമ്പൻ ജയവും ഇന്ന് ഹൈദരാബാദിന് എതിരെ നേടിയ ജയവും  നെറ്റ്റൺറേറ്റ് മികച്ചതാക്കാൻ മുംബൈയെ തുണയ്ക്കുന്നു.

ഹൈദരാബാദിന് എതിരെ 19 പന്തിൽ നിന്ന് 40 റൺസ് അടിച്ചെടുത്ത് സൂര്യകുമാർ യാദവ് മുംബൈ ഇന്ത്യൻസിന്റെ ജയം വേഗത്തിലാക്കി. അഞ്ച് ഫോറും രണ്ട് സിക്സുമാണ് സൂര്യ കണ്ടെത്തിയത്. 16ാം ഓവറിലെ നാലാമത്തെ പന്തിൽ സീഷാൻ അൻസാരിക്കെതിരെ ഡീപ്പ് മിഡ് വിക്കറ്റിലൂടെ ബൗണ്ടറി നേടി സൂര്യ കളി ഫിനിഷ് ചെയ്തു. ഇവിടെ സൂര്യയെ പുറത്താക്കാനുള്ള ക്യാച്ച് നിതീഷ് കുമാർ റെഡ്ഡി നഷ്ടപ്പെടുത്തി. 

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 13-4 എന്ന നിലയിൽ പവർപ്ലേയിൽ തന്നെ പരുങ്ങി. എന്നാൽ ക്ലാസന്റെ അർധ ശതകമാണ് ഹൈദരാബാദിനെ വലിയ നാണക്കേടിൽ നിന്ന് രക്ഷിച്ചത്. 44 പന്തിൽ നിന്ന് 9 ഫോറും രണ്ട് സിക്സും പറത്തിയാണ് ക്ലാസൻ 71 റൺസ് നേടിയത്. അഭിനവ് മനോഹർ 37 പന്തിൽ നിന്ന് 43 റൺസും നേടി. 

Read More

Rohit Sharma Mumbai Indians Sunrisers Hyderabad IPL 2025

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: