scorecardresearch

Ishan Kishan IPL: ആരും അപ്പീൽ ചെയ്തില്ല; മടിച്ച് മടിച്ച് ഔട്ട് വിധിച്ച് അംപയർ; വിചിത്ര പുറത്താവൽ

Ishan Kishan IPL 2025 Sunrisers Hyderabad: ഇഷാന്റെ ബാറ്റിലുരസിയാണോ പന്ത് വിക്കറ്റ് കീപ്പറുടെ കൈകളിൽ എത്തിയത് എന്ന തോന്നൽ ബോളറിൽ നിന്നോ വിക്കറ്റ് കീപ്പറിൽ നിന്നോ വന്നില്ല

Ishan Kishan IPL 2025 Sunrisers Hyderabad: ഇഷാന്റെ ബാറ്റിലുരസിയാണോ പന്ത് വിക്കറ്റ് കീപ്പറുടെ കൈകളിൽ എത്തിയത് എന്ന തോന്നൽ ബോളറിൽ നിന്നോ വിക്കറ്റ് കീപ്പറിൽ നിന്നോ വന്നില്ല

author-image
Sports Desk
New Update
Ishan Kishan Against Mumbai Indians

Ishan Kishan Against Mumbai Indians Photograph: (Screengrab)

Ishan Kishan Sunrisers Hyderabad IPL 2025: മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിലെ സൺറൈസേഴ്സ് ഹൈദരാബാദ് താരം ഇഷാൻ കിഷന്റെ വിചിത്ര പുറത്താകലാണ് ഇപ്പോൾ ചർച്ചയാവുന്നത്. ബോളറോ വിക്കറ്റ് കീപ്പറോ ഔട്ട് അപ്പീൽ ചെയ്തില്ല. എന്നാൽ അംപയർ ഒന്നിലധികം തവണ ഔട്ട് സിഗ്നൽ കാണിച്ചു. ആശയക്കുഴപ്പത്തിലായി ഇഷാൻ കിഷനും. 

Advertisment

സൺറൈസേഴ്സ് ഹൈദരാബാദ് ഇന്നിങ്സിന്റെ മൂന്നാമത്തെ ഓവറിലാണ് സംഭവം. നാല് പന്തിൽ നിന്ന് ഒരു റൺസ് എടുത്ത് നിൽക്കുകയായിരുന്നു ഇഷാൻ കിഷാൻ. ദീപക് ചഹറിന്റെ ഡെലിവറിയിൽ പന്ത് വിക്കറ്റ് കീപ്പറുടെ കൈകളിലെത്തി. ഇഷാന്റെ ബാറ്റിലുരസിയാണോ പന്ത് വിക്കറ്റ് കീപ്പറുടെ കൈകളിൽ എത്തിയത് എന്ന തോന്നൽ ബോളറിൽ നിന്നോ വിക്കറ്റ് കീപ്പറിൽ നിന്നോ വന്നില്ല. എന്നാൽ ഈ സമയം അംപയർ മടിച്ച് മടിച്ച് ഔട്ട സിഗ്നൽ വിധിച്ചിരുന്നു.

അംപയർ ഔട്ട് വിധിക്കുന്നത് കണ്ട് ഫീൽഡിങ് ടീം അപ്പീൽ ചെയ്യാൻ തുടങ്ങി. ഈ സമയം ഇഷാൻ കിഷൻ ഡഗൗട്ടിലേക്ക് സ്വയം മടങ്ങാൻ തുടങ്ങിയിരുന്നു. എന്നാൽ ഫീൽഡിങ് സൈഡിൽ നിന്ന് അപ്പീൽ ഒന്നും വരുന്നില്ലെന്നത് ശ്രദ്ധിച്ച് ഇഷാൻ ഡഗൗട്ടിലേക്കുള്ള തന്റെ നടത്തം നിർത്തി. അൾട്രാ എഡ്ജിൽ പന്ത് ബാറ്റിലുരസുന്നില്ലെന്നും വ്യക്തമായി. എന്നാൽ അംപയർ ഔട്ട് വിധിക്കുന്നത് കണ്ട് ഇഷാൻ വീണ്ടും ഡഗൗട്ടിലേക്ക് മടങ്ങാൻ ആരംഭിച്ചു. വിചിത്രമായ രീതിയിലായിരുന്നു ഇഷാന്റെ പുറത്താകൽ.

കളിയിലേക്ക് വരുമ്പോൾ നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 143 റൺസ് ആണ് ഹൈദരാബാദ് കണ്ടെത്തിയത്. 35-5 എന്ന നിലയിൽ നിന്ന് ഹൈദരാബാദ് തിരികെ കയറി വരികയായിരുന്നു. ക്ലാസന്റെ അർധ ശതകവും അഭിനവ് മനോഹറിന്റെ ഇന്നിങ്സുമാണ് വലിയ നാണക്കേടിൽ നിന്ന് ഹൈദരാബാദിനെ രക്ഷിച്ചത്. ക്ലാസൻ 44 പന്തിൽ നിന്ന് 71 റൺസ് കണ്ടെത്തി. അഭിനവ് 37 പന്തിൽ നിന്ന് 43 റൺസും.

Read More

Mumbai Indians Sunrisers Hyderabad IPL 2025 Ishan Kishan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: