scorecardresearch

ബുമ്രയുടെ മാജിക് ഓവർ; വീണ്ടും കിരീടം സ്വപ്നം കണ്ട് തുടങ്ങി മുംബൈ ആരാധകർ

Mumbai Indians IPL 2025: ആദ്യം ഡേവിഡ് മില്ലറുടെ ഭീഷണി ബുമ്ര ഒഴിവാക്കി. ഇംപാക്ട് പ്ലേയറായി ഇറങ്ങിയ ഡേവിഡ് മില്ലർ 16 പന്തിൽ നിന്ന് 24 റൺസ് നേടി നിൽക്കുന്ന സമയമായിരുന്നു ഇത്

Mumbai Indians IPL 2025: ആദ്യം ഡേവിഡ് മില്ലറുടെ ഭീഷണി ബുമ്ര ഒഴിവാക്കി. ഇംപാക്ട് പ്ലേയറായി ഇറങ്ങിയ ഡേവിഡ് മില്ലർ 16 പന്തിൽ നിന്ന് 24 റൺസ് നേടി നിൽക്കുന്ന സമയമായിരുന്നു ഇത്

author-image
Sports Desk
New Update
Bumrah Mumbai Indians IPL

Bumrah Photograph: (Mumbai Indians, Instagram)

Bumrah Mumbai Indians IPL 2025: തുടരെ അഞ്ചാം ജയത്തിലേക്ക് എത്തി മുംബൈ ഇന്ത്യൻസ് ആരാധകരുടെ മനസിൽ ഐപിഎൽ കിരീട സ്വപ്നങ്ങൾക്ക് വിത്തുപാകി കഴിഞ്ഞു. ലക്നൗ സൂപ്പർ ജയന്റ്സിന് എതിരെ 54 റൺസിന്റെ ജയത്തിലേക്ക് എത്തിയതോടെ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനവും മുംബൈ പിടിച്ചു. അതിനിടയിൽ സ്റ്റാർ പേസർ ബുമ്ര ഒരോവറിൽ മൂന്ന് വിക്കറ്റ് പിഴുത് ആരാധകരെ ത്രില്ലടിപ്പിക്കുകയും ചെയ്തു. 

Advertisment

ലക്നൗ സൂപ്പർ ജയന്റ്സിന്റെ ഇന്നിങ്സിലെ 16ാം ഓവറിൽ ആണ് സംഭവം. 16ാം ഓവറിലെ രണ്ടാമത്തെ പന്തിൽ ഡേവിഡ് മില്ലറുടെ ഭീഷണി ബുമ്ര ഒഴിവാക്കി. ഇംപാക്ട് പ്ലേയറായി ഇറങ്ങിയ ഡേവിഡ് മില്ലർ 16 പന്തിൽ നിന്ന് 24 റൺസ് നേടി നിൽക്കുന്ന സമയമായിരുന്നു ഇത്. ബുമ്രയുടെ ഫുൾ ടോസിൽ മിഡ് വിക്കറ്റിൽ കോർബിന് ക്യാച്ച് നൽകി ഡേവിഡ് മില്ലർ മടങ്ങി.

അതേ ഓവറിലെ അഞ്ചാമത്തെ പന്തിൽ അബ്ദുൽ സമദിന്റെ കുറ്റി സ്ലോ യോർക്കറിലൂടെ ബുമ്ര തെറിപ്പിച്ചു. അവസാന പന്തിൽ പിച്ച് പെർഫെക്ട് ഡെലിവറിയിലൂടെ ആവേശ് ഖാനേയും ബുമ്ര വീഴ്ത്തി. ഒരു റൺസിന് ഇടയിലാണ് ബുമ്ര ഈ മൂന്ന് വിക്കറ്റ് പിഴുതത്. മത്സരത്തിൽ നാല് ഓവറിൽ 22 റൺസ് മാത്രം വഴങ്ങിയാണ് ബുമ്ര നാല് വിക്കറ്റ് പിഴുതത്. 

മുംബൈ ഇന്ത്യൻസിനായി ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തുന്ന ബോളർമാരിൽ ലസിത് മലിംഗയെ ബുമ്ര മറികടക്കുകയും ചെയ്തു. 171 വിക്കറ്റുകളാണ് മുംബൈ ഇന്ത്യൻസിനായി ബുമ്ര പിഴുതത്. 170 വിക്കറ്റുകളാണ് മുംബൈക്കായി മലിംഗ വീഴ്ത്തിയത്. മൂന്നാമതുള്ള ഹർഭജൻ സിങ് മുംബൈ ഇന്ത്യൻസിനായി പിഴുതത് 127 വിക്കറ്റുകളും.

Advertisment

ലക്നൗവിന് മുൻപിൽ 216 റൺസ് ആണ് മുംബൈ ഇന്ത്യൻസ് വിജയ ലക്ഷ്യം വെച്ചത്. എന്നാൽ ലക്നൗ 161 റൺസിന് പുറത്തായി. 35 റൺസ് എടുത്ത ആയുഷ് ബദോനിയും 34 റൺസ് എടുത്ത മിച്ചൽ മാർഷുമാണ് ലക്നൗവിന്റെ ടോപ് സ്കോറർമാർ. ഋഷഭ് പന്ത് വീണ്ടും നിരാശപ്പെടുത്തി. രണ്ട് പന്തിൽ നിന്ന് നാല് റൺസ് എടുത്ത് ലക്നൗ ക്യാപ്റ്റൻ മടങ്ങി. 

Read More

IPL 2025 Mumbai Indians Jasprit Bumrah

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: