scorecardresearch

ഇന്ത്യൻ കളിക്കാരിൽ പോണ്ടിങ് വിശ്വസിക്കുന്നില്ല; പഞ്ചാബ് കിങ്സ് കിരീടം നേടില്ലെന്ന് മനോജ് തിവാരി

Punjab Kings IPL 2025: സീസണിൽ പഞ്ചാബ് കിങ്സ് നന്നായി മുന്നേറുന്നുണ്ടെങ്കിലും പഞ്ചാബ് ഐപിഎൽ കിരീടം ചൂടില്ലെന്ന് പറയുകയാണ് മുൻ താരം മനോജ് തിവാരി

Punjab Kings IPL 2025: സീസണിൽ പഞ്ചാബ് കിങ്സ് നന്നായി മുന്നേറുന്നുണ്ടെങ്കിലും പഞ്ചാബ് ഐപിഎൽ കിരീടം ചൂടില്ലെന്ന് പറയുകയാണ് മുൻ താരം മനോജ് തിവാരി

author-image
Sports Desk
New Update
Shreyas Iyer, Rickey Ponting

Shreyas Iyer, Rickey Ponting Photograph: (Punjab Kings, Instagram)

Punjab Kings IPL 2025: സീസണിൽ ക്യാപ്റ്റൻ ശ്രേയസ് അയ്യറിനും പരിശീലകൻ റിക്കി പോണ്ടിങ്ങിനും കീഴിൽ മികച്ച മുന്നേറ്റമാണ് പഞ്ചാബ് കിങ്സ് നടത്തുന്നത്. ഒൻപത് മത്സരങ്ങൾ പഞ്ചാബ് കിങ്സ് കളിച്ചു കഴിഞ്ഞപ്പോൾ അഞ്ച് എണ്ണത്തിൽ ജയിച്ചു. തോൽവിയിലേക്ക് വീണത് മൂന്ന് മത്സരങ്ങളിൽ മാത്രം. എന്നാൽ സീസണിൽ പഞ്ചാബ് നന്നായി മുന്നേറുന്നുണ്ടെങ്കിലും പഞ്ചാബ് ഐപിഎൽ കിരീടം ചൂടില്ലെന്ന് പറയുകയാണ് മുൻ താരം മനോജ് തിവാരി. 

Advertisment

റിക്കി പോണ്ടിങ്ങിന് ഇന്ത്യൻ കളിക്കാരിൽ വിശ്വാസം ഇല്ലെന്നും അക്കാരണം കൊണ്ട് തന്നെ പഞ്ചാബ് കിങ്സ് ഈ സീസണിൽ ഐപിഎല്ലിൽ ജയിക്കാൻ പോകുന്നില്ലെന്നുമാണ് ഇന്ത്യൻ മുൻ താരം മനോജ് തിവാരി പറയുന്നത്. കൊൽക്കത്തക്കെതിരായ മത്സരത്തിൽ പഞ്ചാബി ലോക്കൽ ബോയ്സിൽ വിശ്വാസം വയ്ക്കാൻ പോണ്ടിങ് തയ്യാറാവാതിരുന്നത് മനോജ് തിവാരി ചൂണ്ടിക്കാണിക്കുന്നു. 

കൊൽക്കത്ത നൈറ്റ്റൈഡേഴ്സിന് എതിരായ മത്സരത്തിൽ പ്രഭ്സിമ്രാൻ സിങ്ങും പ്രിയാൻഷ് ആര്യയും 71 പന്തിൽ നിന്ന് 120 റൺസിന്റെ കൂട്ടുകെട്ട് കണ്ടെത്തിയിരുന്നു. എന്നാൽ 14.3 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 160 എന്ന പൊസിഷനിൽ നിന്ന് 20 ഓവറിൽ 201 എന്ന സ്കോറിലേക്ക് മാത്രമാണ് പഞ്ചാബിന് എത്താനായത്. 

ലോക്കൽ താരങ്ങളായ ശശാങ്ക് സിങ്ങിനും നെഹാൽ വധേരയ്ക്കും മുൻപ് ജാൻസെനേയും മാക്സ്വെല്ലിനേയും പഞ്ചാബ് ഇറക്കിയതാണ് ഇവിടെ കൂറ്റൻ സ്കോറിലേക്ക് എത്തുന്നതിൽ നിന്ന് പഞ്ചാബിനെ തടഞ്ഞത്. ജൻസെൻ ഏഴ് പന്തിൽ നിന്ന് നേടിയ് മൂന്ന് റൺസ്. മാക് സ്വെല്ലിന് നേടാനായത് ഏഴ് റൺസ് മാത്രം. 

Advertisment

"ഈ സീസണിൽ പഞ്ചാബ് ഐപിഎൽ കിരീടം നേടില്ല എന്നാണ് എനിക്ക് തോന്നുന്നത്. കാരണം കൊൽക്കത്തക്കെതിരെ അവർ ആദ്യം ബാറ്റ് ചെയ്തത് വെച്ച് നോക്കുമ്പോൾ, പരിശീലകൻ ഫോമിലുള്ള ഇന്ത്യൻ ബാറ്റർമാരായ നെഹാൽ വധേരയേയും ശശാങ്ക് സിങ്ങിനേയും ആദ്യം ക്രീസിലേക്ക് വിടാൻ തയ്യാറായില്ല. പകരം പോണ്ടിങ്ങിന്റെ വിശ്വസ്തരായ വിദേശതാരങ്ങളെയാണ് വിട്ടത്. എന്നാൽ ഈ താരങ്ങളിൽ ആത്മവിശ്വാസക്കുറവ് പ്രകടമായിരുന്നു. ഇതേ നില തുടരുകയാണ് എങ്കിൽ കിരീടം നേടാൻ പഞ്ചാബിന് സാധിക്കില്ല," മനോജ് തിവാരി എക്സിൽ കുറിച്ചു. 

Read More

Ricky Ponting IPL 2025 Punjab Kings

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: