/indian-express-malayalam/media/media_files/2025/04/27/fTuJldHSciPhEs8iiFhd.jpg)
Sunrisers Players In Maldives Photograph: (Screengrab)
Sunrisers Hyderabad IPL 2025: ഐപിഎല്ലിൽ കിരീടം നേടാൻ സാധ്യതയുള്ള ടീമുകളിൽ മുൻപിൽ എന്ന വിശേഷണവുമായാണ് സൺറൈസേഴ്സ് ഹൈദരാബാദ് കളി ആരംഭിച്ചത്. ആദ്യ മത്സരത്തിൽ തന്നെ ഇഷാൻ കിഷന്റേയും ട്രാവിസ് ഹെഡ്ഡിന്റേയും വെടിക്കെട്ടിന്റെ ബലത്തിൽ കൂറ്റൻ സ്കോർ. എന്നാൽ ഒൻപത് മത്സരങ്ങൾ പിന്നിടുമ്പോൾ ഹൈദരബാദിന് നേടാനായത് മൂന്ന് ജയം മാത്രം. പ്ലേഓഫ് സാധ്യത ഹൈദരാബാദിൽ നിന്ന് അകന്ന് നിൽക്കുന്നതിന് ഇടയിൽ ആരാധകരെ ഞെട്ടിക്കുന്നൊരു വാർത്തയാണ് വരുന്നത്.
മാലിദ്വീപിലാണ് സൺറൈസേഴ്സ് ഹൈദരാബാദ് ടീം ഇപ്പോൾ. സീസൺ മധ്യത്തിൽ വെച്ച് കളിക്കാരെ മാലിദ്വീപിലേക്ക് കൊണ്ടുവന്നിരിക്കുകയാണ് ഫ്രാഞ്ചൈസി. ഐപിഎല്ലിലെ ഹൈദരാബാദിന്റെ അടുത്ത മത്സരത്തിന് ഇനി കുറച്ച് ദിവസത്തെ ഇടവേളയുണ്ട് എന്നതിനെ തുടർന്നാണ് ടീമിനെ വിനോദയാത്രയ്ക്കായി മാലിദ്വീപിലേക്ക് സൺറൈസേഴ്സ് ഹൈദരാബാദ് കൊണ്ടുവന്നിരിക്കുന്നത്. എന്നാൽ ടീം തോൽവികളിലേക്ക് വീണ് നിൽക്കുമ്പോഴാണോ ഇത്തരമൊരു യാത്ര എന്ന് ആരാധകർ ചോദിക്കുന്നു.
കളിക്കാർക്കും കോച്ചിങ് സ്റ്റാഫിനുമെല്ലാം ഫ്രഷ് ആയി വീണ്ടും കളിക്കളത്തിലേക്ക് മടങ്ങി എത്തുന്നതിന് സഹായിക്കുന്നതിനായാണ് മാലിദ്വീപിലേക്കുള്ള ഈ യാത്ര. മാലിദ്വീപിലേക്ക് ടീം എത്തിയ വിഡിയോ സൺറൈസേഴ്സ് ഹൈദരാബാദ് പങ്കുവെച്ചു.
Sun, sea, and a team retreat for our Risers in the Maldives! 🏖️✈️ pic.twitter.com/CyE0MvZHy3
— SunRisers Hyderabad (@SunRisers) April 26, 2025
ചെന്നൈ സൂപ്പർ കിങ്സിനെ തോൽപ്പിച്ചതോടെ ഹൈദരാബാദിന് നേരിയ പ്ലേഓഫ് സാധ്യതയുണ്ട്. ഇനി ഗുജറാത്ത് ടൈറ്റൻസിന് എതിരെയാണ് ഹൈദരാബാദിന്റെ അടുത്ത മത്സരം. മെയ് രണ്ടിന് ആണ് ഇത്. ചെന്നൈക്കെതിരായ മത്സരത്തിന് ശേഷം ഏഴ് ദിവസത്തെ ഇടവേള വന്നതോടെയാണ് ടീമിനെ ഹൈദരബാദ് മാലിദ്വീപിലേക്ക് കൊണ്ടുപോയത്.
Read More
- എന്റെ രാജ്യ സ്നേഹം ചോദ്യം ചെയ്താൽ ഞാൻ മിണ്ടാതിരിക്കില്ല: നീരജ് ചോപ്ര
- രാജസ്ഥാൻ മനപൂർവം തോൽക്കുന്നതാണോ? അവസാന മൂന്ന് കളികണ്ടാൽ ആരും സംശയിച്ച് പോകും
- Vaibhav Suryavanshi: 'അടുത്ത ഐപിഎല്ലിൽ വൈഭവ് ഉണ്ടാവില്ല'; മുന്നറിയിപ്പുമായി സെവാഗ്
- പഹൽഗാം ഭീകരാക്രമണം; പാകിസ്ഥാൻ സൂപ്പർ ലീഗ് സംപ്രേഷണം ഇന്ത്യയിൽ നിർത്തിവച്ചു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us