/indian-express-malayalam/media/media_files/2025/06/28/virat-kohli-and-vaibhav-suryavanshi-2025-06-28-12-05-54.jpg)
Virat Kohli and Vaibhav Suryavanshi: (Source: IPL, Instagram)
Vaibhav Suryavanshi and Virat Kohli: ഇംഗ്ലണ്ട് അണ്ടർ 19 ടീമിനെതിരായ ആദ്യ യൂത്ത് ഏകദിനത്തിൽ 19 പന്തിൽ നിന്ന് 48 റൺസ് ആണ് രാജസ്ഥാൻ റോയൽസിന്റെ ഐപിഎൽ ഹീറോ വൈഭവ് സൂര്യവൻഷി അടിച്ചെടുത്തത്. വൈഭവിന്റെ തകർപ്പൻ ബാറ്റിങ്ങിനൊപ്പം മറ്റൊന്ന് കൂടി ഇവിടെ ആരാധകരുടെ ശ്രദ്ധ പിടിച്ചു. വൈഭവിന്റെ ജഴ്സി നമ്പറായിരുന്നു അത്.
18ാം നമ്പർ ജഴ്സി അണിഞ്ഞാണ് വൈഭവ് കളിക്കാനിറങ്ങിയത്. ഇന്ത്യൻ ക്രിക്കറ്റിൽ നിന്ന് കോഹ്ലി പടിയിറങ്ങുമ്പോൾ ഉണ്ടാവുന്ന വിടവ് നികത്താൻ മറ്റൊരു പതിനെട്ടാം നമ്പർ ജഴ്സി താരം എത്തുന്നു എന്നതിന്റെ സൂചനയാണ് ഇതെന്നാണ് ആരാധകർ പറയുന്നത്. പതിനെട്ടാം നമ്പർ ജഴ്സിയിൽ വൈഭവ് അടിച്ചു തകർക്കുന്നതോടെ ഇന്ത്യൻ ക്രിക്കറ്റ് ലോകം ഏറെ പ്രതീക്ഷയിലാണ്.
Also Read: india vs England: ബുദ്ധിയുള്ളവർ രണ്ടാം ടെസ്റ്റിൽ ബുമ്രയ്ക്ക് വിശ്രമം നൽകില്ല; കാരണങ്ങൾ
ഇന്ത്യൻ സീനിയർ ടീമിലേക്ക് വൈഭവിന് വിളിയെത്താൻ ഇനി എത്ര നാൾ?
അഞ്ച് സിക്സും മൂന്ന് ഫോറും ഉൾപ്പെട്ടതായിരുന്നു വൈഭവ് സൂര്യവൻഷിയുടെ ഇന്നിങ്സ്. ഇംഗ്ലണ്ട് അണ്ടർ 19 ടീം മുൻപിൽ വെച്ച വിജയ ലക്ഷ്യം 26 ഓവർ ബാക്കി നിൽക്കെ ഇന്ത്യ അണ്ടർ 19 ടീം മറികടന്നു. വൈഭവ് മിന്നും തുടക്കം നൽകിയതോടെ ഇന്ത്യ അണ്ടർ 19 ടീമിന് എട്ട് ഓവറിൽ 70 റൺസ് കണ്ടെത്താനായി.
ഇന്ത്യ അണ്ടർ 19 ടീമിലും വൈഭവ് മികച്ച പ്രകടനം പുറത്തെടുത്തതോടെ ഇന്ത്യൻ സീനിയർ ടീമിലേക്ക് വൈഭവ് എത്താൻ അധികം വൈകില്ല എന്നാണ് വിലയിരുത്തപ്പെടുന്നത്. അടുത്ത വർഷം നടക്കുന്ന ട്വന്റ20 ലോകകപ്പ് ടീമിലേക്ക് വൈഭവിനെ ഉൾപ്പെടുത്തണം എന്ന ആവശ്യം ഐപിഎൽ സീസണിന്റെ സമയത്ത് ശക്തമായിരുന്നു. എന്നാൽ അതിന് പിന്നിൽ സാങ്കേതിക തടസങ്ങൾ വെല്ലുവിളിയാവാൻ സാധ്യതയുണ്ട്.
VAIBHAV SURYAVANSHI MADNESS..!! 🥶🔥
— Sports Culture (@SportsCulture24) June 27, 2025
- Smashed 48 runs in just 19 balls.
- With 3 fours and 5 sixes. pic.twitter.com/HOKgnYGd4m
Also Read: Sanju Samson: സഞ്ജുവിനായി ചെന്നൈ അശ്വിനേയും ദുബെയേയും രാജസ്ഥാന് നൽകും? റിപ്പോർട്ട്
ഫ്ളിന്റോഫിന്റെ മകൻ ടോപ് സ്കോറർ
ഇന്ത്യ അണ്ടർ 19 ടീമിന് എതിരായ മത്സരത്തിൽ ഇംഗ്ലണ്ട് മുൻ താരം ആൻഡ്ര്യു ഫ്ളിന്റോഫിന്റെ മകനായിരുന്നു അവരുടെ ടോപ് സ്കോറർ ആയത്. 90 പന്തിൽ നിന്നാണ് റോക്കി ഫ്ളിന്റോഫ് 56 റൺസിലെത്തിയത്. മൂന്ന് മത്സരങ്ങൾ അടങ്ങിയ ഏകദിനം ആണ് ഇംഗ്ലണ്ട് അണ്ടർ 19 ടീമിനെതിരെ ഇന്ത്യ കളിക്കുന്നത്. ജൂൺ 30ന് ആണ് പരമ്പരയിലെ രണ്ടാമത്തെ ഏകദിനം. ജൂലൈ രണ്ടിന് മൂന്നാമത്തെ മത്സരവും.
Also Read: എങ്ങനെ അർജുനോട് ദേഷ്യപ്പെടും? സച്ചിന്റെ മറുപടി വെളിപ്പെടുത്തി പൃഥ്വി ഷാ
ഇംഗ്ലണ്ട് അണ്ടർ 19 ടീമിനെതിരായ വൈറ്റ്ബോൾ പരമ്പരയ്ക്ക് പിന്നാലെ രണ്ട് ചതുർദിന മത്സരങ്ങളും ഇന്ത്യ അണ്ടർ 19 ടീം കളിക്കുന്നുണ്ട്. ജൂലൈ 12 മുതൽ 15 വരെയാണ് ആദ്യത്തേത്. ജൂലൈ 20 മുതൽ 23 വരെയാണ് രണ്ടാമത്തേത്.
Read More: കോഹ്ലിയും ബുമ്രയും അല്ല; 'ഗെയിം ചെയിഞ്ചർ' ഈ താരം: രോഹിത് ശർമ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.