scorecardresearch

India vs England: ബുദ്ധിയുള്ളവർ രണ്ടാം ടെസ്റ്റിൽ ബുമ്രയ്ക്ക് വിശ്രമം നൽകില്ല; കാരണങ്ങൾ

India Vs England Test: രണ്ടാം ഇന്നിങ്സിൽ ബുമ്രയ്ക്ക് വിക്കറ്റ് വീഴ്ത്താനായില്ല. വിക്കറ്റ് വീഴ്ത്താനായില്ല എങ്കിലും ഇംഗ്ലണ്ട് ബാറ്റർമാരെ ഏറ്റവും കുഴക്കിയത് ബുമ്ര തന്നെയായിരുന്നു

India Vs England Test: രണ്ടാം ഇന്നിങ്സിൽ ബുമ്രയ്ക്ക് വിക്കറ്റ് വീഴ്ത്താനായില്ല. വിക്കറ്റ് വീഴ്ത്താനായില്ല എങ്കിലും ഇംഗ്ലണ്ട് ബാറ്റർമാരെ ഏറ്റവും കുഴക്കിയത് ബുമ്ര തന്നെയായിരുന്നു

author-image
Sports Desk
New Update
Bumrah, Yashasvi Jaiswal, KL Rahul

Bumrah, Yashasvi Jaiswal, KL Rahul: (Indian Cricket Team, Instagram)

india Vs England Second Test: ജൂലൈ രണ്ടിന് എഡ്ജ്ബാസ്റ്റണിലാണ് ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ ഇന്ത്യയുടെ രണ്ടാമത്തെ ടെസ്റ്റ്. ലീഡ്സിൽ ജയിച്ച് 1-0ന് മുൻപിലെത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇംഗ്ലണ്ട് വരുന്നത്. ഇന്ത്യയാവട്ടെ പുതിയ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന് കീഴിൽ നിറയെ ആശങ്കകളുമായാണ് രണ്ടാം ടെസ്റ്റ് കളിക്കാനൊരുങ്ങുന്നത്. സ്റ്റാർ പേസർ ബുമ്ര രണ്ടാം ടെസ്റ്റ് കളിക്കുമോ എന്നതാണ് പ്രധാന ആശങ്ക. 

Advertisment

ജോലിഭാരം ക്രമീകരിക്കുന്നതിന്റെ ഭാഗമായി ബുമ്രയ്കക്ക് രണ്ടാം ടെസ്റ്റിൽ വിശ്രമം നൽകിയേക്കും എന്നാണ് റിപ്പോർട്ടുകൾ. ലീഡ്സിൽ ബുമ്ര ഒന്നാം ഇന്നിങ്സിൽ അഞ്ച് വിക്കറ്റ് വീഴ്ത്തി. രണ്ടാം ഇന്നിങ്സിൽ വിക്കറ്റ് വീഴ്ത്താനായില്ല. വിക്കറ്റ് വീഴ്ത്താനായില്ല എങ്കിലും ഇംഗ്ലണ്ട് ബാറ്റർമാരെ ഏറ്റവും കുഴക്കിയത് ബുമ്ര തന്നെയായിരുന്നു. ഈ ബുമ്ര ഇല്ലാതെ എഡ്ജ്ബാസ്റ്റണിൽ ഇറങ്ങുന്നത് ഇന്ത്യക്ക് തിരിച്ചടിയാവും എന്നുറപ്പ്. രണ്ടാം ടെസ്റ്റിൽ ബുമ്രയ്ക്ക് വിശ്രമം നൽകാനുള്ള തീരുമാനം തെറ്റാണ് എന്ന് പറയാനുള്ള മൂന്ന് കരണങ്ങൾ ഇവയാണ്...

Also Read: Sourav Ganguly: അടുത്ത ബംഗാൾ മുഖ്യമന്ത്രിയാവുമോ? അതോ ഇന്ത്യൻ കോച്ചോ? ഗാംഗുലിയുടെ മറുപടി

ബുമ്രയുടെ പകരക്കാരന് പരിചയസമ്പത്തുണ്ടോ? 

റിപ്പോർട്ടുകൾ പ്രകാരം ബുമ്രയ്ക്ക് രണ്ടാം ടെസ്റ്റിൽ നിന്ന് വിശ്രമം നൽകും എങ്കിൽ ബുമ്രയുടെ വിടവ് നികത്താൻ പാകത്തിലൊരു ബോളർ ഇന്ത്യൻ സ്ക്വാഡിൽ ഇല്ല. ബുമ്രയെ പോലൊരു ലോകോത്തര ബോളർക്ക് പകരക്കാരനെ കണ്ടെത്തുക എന്നത് എളുപ്പമില്ല. ബുമ്രയുടെ അഭാവം ഇംഗ്ലണ്ടിന് വലിയ ആശ്വാസമാവും എന്നുറപ്പാണ്. 

Advertisment

Also Read: Rishabh Pant Century: 'ദയവായി പന്ത് സെഞ്ചുറിയടിക്കരുത്'; കണക്ക് നോക്കിയാൽ കാര്യമറിയാം

ബുമ്രയ്ക്ക് പകരം ആകാശ് ദീപ് അല്ലെങ്കിൽ അർഷ്ദീപ് സിങ് ആയിരിക്കും ഇന്ത്യയുടെ പ്ലേയിങ് ഇലവനിലേക്ക് വരിക. ഏഴ് ടെസ്റ്റുകളാണ് ആകാശ് ദീപ് ഇതുവരെ കളിച്ചത്. വീഴ്ത്തിയത് 15 വിക്കറ്റ്. അർഷ്ദീപ് ഇതുവരെ റെഡ് ബോൾ ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചിട്ടില്ല. ബുമ്രയുടെ അഭാവത്തിൽ സമ്മർദം ചെലുത്താനും റൺഒഴുക്ക് തടയാനും ഇന്ത്യൻ ബോളർമാർക്ക് സാധിച്ചില്ലെങ്കിൽ ഗില്ലിന്റേയും സംഘത്തിന്റേയും അവസ്ഥ ദയനീയമാവും. 

പരമ്പരയ്ക്ക് ഇടയിൽ അല്ല 'റോട്ടേഷൻ പോളിസി' നടപ്പാക്കേണ്ടത്

ഒരു ആഴ്ചത്തെ ഇടവേളയ്ക്ക് ശേഷമാണ് പരമ്പരയിലെ രണ്ടാമത്തെ ടെസ്റ്റ് നടക്കുന്നത്. എന്നാൽ രണ്ടാമത്തെ ടെസ്റ്റും മൂന്നാമത്തെ ടെസ്റ്റും തമ്മിലുള്ള ഇടവേള മൂന്ന് ദിവസം മാത്രമാണ്. രണ്ടാം ടെസ്റ്റിലെ ബുമ്രയുടെ സാന്നിധ്യം ഇന്ത്യയെ പരമ്പരയിൽ 1-1ലേക്ക് എത്തുന്നതിന് സഹായിക്കും. 

Also Read: Rishabh Pant Century: രണ്ടാം സെഞ്ചുറിയിൽ 'സോമർസോൾട്ട്' സെലിബ്രേഷൻ ഇല്ല; കാരണം ഇത്

രണ്ടാം ടെസ്റ്റിൽ ബുമ്രയ്ക്ക് വിശ്രമം നൽകുകയും ഇന്ത്യ തോൽക്കുകയും ചെയ്താൽ പിന്നെ 2-0 എന്ന നിലയിൽ നിന്ന് തിരികെ കയറി പരമ്പര സുരക്ഷിതമാക്കുക ഇന്ത്യക്ക് ഏറെ പ്രയാസമാവും. അതിനാൽ റൊട്ടേഷൻ പോളിസി ബുമ്രയുടെ കാര്യത്തിൽ രണ്ടാം ടെസ്റ്റിൽ നടപ്പിലാക്കുന്നത് അബദ്ധമാവും. 

ഒന്നാം ഇന്നിങ്സിൽ സെഞ്ചുറിയടിച്ച സിറാജ്

ലീഡ്സ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ 122 റൺസ് വഴങ്ങിയാണ് മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റ് പിഴുതത്. പ്രസിദ്ധിനും ശാർദുലിനും റൺവ് വിട്ടുകൊടുക്കുന്നതിൽ പിശുക്ക് കാണിക്കാനായില്ല. ബുമ്ര നേതൃത്വം നൽകുന്ന ബോളിങ് യൂണിറ്റിന് 20 വിക്കറ്റ് വീഴ്ത്താനാവില്ല എങ്കിൽ എങ്ങനെയാണ് ബുമ്ര ഇല്ലാതെ ഇന്ത്യക്ക് 20 വിക്കറ്റ് വീഴ്ത്താനാവുക? 

Read More: India Vs England Test: രാഹുൽ ക്യാപ്റ്റൻസിയെടുത്തു; തുടരെ രണ്ട് വിക്കറ്റ്; തോൽപ്പിച്ചത് ഗില്ലോ?

india vs england Jasprit Bumrah

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: