/indian-express-malayalam/media/media_files/2025/06/25/kl-rahul-test-2025-06-25-12-34-15.jpg)
KL Rahul: (KL Rahul, Instagram)
india Vs England Test: അഞ്ചാം ദിനം ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിനും വൈസ് ക്യാപ്റ്റൻ ഋഷഭ് പന്തിനും ഇംഗ്ലണ്ടിനെ അലോസരപ്പെടുത്തുന്ന തന്ത്രങ്ങൾ കൊണ്ടുവരാനാകാതെ വന്നപ്പോൾ വന്ന കെ എൽ രാഹുലിന്റെ ഇടപെടലാണ് ശ്രദ്ധേയമായത്. ഇന്ത്യൻ പ്ലേയിങ് ഇലവനിലെ ഏറ്റവും പരിചയസമ്പത്തുള്ള താരമായ രാഹുൽ ഫീൽഡിലെ നിയന്ത്രണം ഏറ്റെടുത്തതിന്റെ ഫലം പ്രകടമായിരുന്നു.
രണ്ടാം സെഷനിലെ മഴയെ തുടർന്നുള്ള ഇടവേളയ്ക്ക് ശേഷം മത്സരം പുനരാരംഭിച്ചപ്പോൾ ഗില്ലിന്റെ പക്കൽ നിന്ന് രാഹുൽ ക്യാപ്റ്റൻസി ഉത്തരവാദിത്വം ഏറ്റെടത്തു. ഇതോടെ ഇന്ത്യൻ ക്യാംപിലെ ഊർജം തന്നെ മാറി മറിഞ്ഞു. മാത്രമല്ല പന്തിൽ മൂവ്മെന്റ് കണ്ടെത്താൻ പ്രസിദ്ധ് കൃഷ്ണയ്ക്ക് സാധിച്ചതോടെ ക്രൗലിയുടെ ബാറ്റിലുരസി പന്ത് സ്ലിപ്പിൽ തന്ത്രമൊരുക്കിയ കെ എൽ രാഹുലിന്റെ തന്നെ കൈകളിലേക്ക് എത്തി. ഇതോടെയാണ് ഇംഗ്ലണ്ട് ഓപ്പണിങ് സഖ്യത്തെ പിരിക്കാൻ ഇന്ത്യക്കായത്.
Also Read: 'മനുഷ്യരാണ്, അത് മറക്കരുത്'; ബുമ്രയെ വിമർശിക്കുന്നവർക്ക് സഞ്ജനയുടെ മറുപടി
പിന്നാലെ ഒലി പോപ്പിന്റെ ബാറ്റിനും പാഡിനും ഇടയിലൂടെ പ്രസിദ്ധ് സ്റ്റംപ് ഇളക്കി. ഈ സമയമെല്ലാം രാഹുലിന്റെ കൈകളിലായിരുന്നു ക്യാപ്റ്റൻസി ഉത്തരവാദിത്വം. ഈ വിക്കറ്റ് വീണതിന് പിന്നാലെ ഇന്ത്യൻ താരങ്ങളെയെല്ലാം വിളിച്ച് സംസാരിച്ചതും രാഹുൽ തന്നെ. പിന്നെ കുറച്ച് സമയത്തേക്ക് ഫീൽഡ് പ്ലേസ്മെന്റുകൾ തീരുമാനിച്ചതും രാഹുലാണ്.
Also Read: India Vs England: സൂപ്പർ സൂപ്പർ സൂപ്പർ പന്ത്! രണ്ടാം ഇന്നിങ്സിലും സെഞ്ചുറി; ശതകം പിന്നിട്ട് രാഹുലും
"ഇപ്പോൾ ഫീൽഡ് നോക്കിയാൽ നിങ്ങൾക്ക് മനസിലാവും ആരാണ് ക്യാപ്റ്റൻ എന്ന്, അത് കെ എൽ രാഹുലാണ്. ഫീൽഡർമാർക്കും ബോളർമാർക്കുമുള്ള എല്ലാ നിർദേശങ്ങളും വരുന്നത് രാഹുലിൽ നിന്നാണ്. അതിന്റെ മാറ്റം പ്രകടമാണ്," കമന്ററി ബോക്സിലിരുന്ന് ഇംഗ്ലണ്ട് മുൻ ക്യാപ്റ്റൻ നാസർ ഹുസെയ്ൻ പറഞ്ഞു.
ഗില്ലിനേക്കാളും ഋഷഭ് പന്തിനേക്കാളും ക്യാപ്റ്റൻസിയിൽ ഉയർന്ന ലെവലിൽ പരിചയസമ്പത്ത് രാഹുലിനാണ്. ഇന്ത്യയെ മൂന്ന് ഫോർമാറ്റിലും രാഹുൽ നയിച്ചിട്ടുണ്ട്. ഓൾറൗണ്ടർ രവീന്ദ്ര ജഡേജ കഴിഞ്ഞാൽ നിലവിലെ ഇന്ത്യൻ ടീമിലെ ഏറ്റവും പരിചയസമ്പത്തുള്ള കളിക്കാരനും രാഹുലാണ്.
Also Read: India Vs England Test: കോഹ്ലി ചായയ്ക്ക് മുൻപ് ഓൾഔട്ട് ആക്കിയാനെ; ഡിഫൻസീവ് ക്യാപ്റ്റൻസിക്ക് വിമർശനം
ക്യാപ്റ്റൻസി പ്രഖ്യാപനത്തിന് പിന്നാലെ തന്നെ താൻ ഗില്ലുമായി ബന്ധപ്പെട്ടതായും എന്ത് സഹായത്തിനും താൻ അടുത്തുണ്ടാവും എന്ന് ഗില്ലിന് ഉറപ്പ് നൽകിയതായും നേരത്തെ രാഹുൽ വെളിപ്പെടുത്തിയിരുന്നു. "ഗില്ലിന് വേണ്ടി ഞാൻ എപ്പോഴും അവിടെയുണ്ടാവും. എന്നാൽ ഗില്ലിന്റെ ചിന്തകൾക്കും തോന്നലുകൾക്കും അതിന് വേണ്ട ഇടം കൊടുക്കേണ്ടതുണ്ട് എന്നും എനിക്കറിയാം," രാഹുൽ പറഞ്ഞു.
അഞ്ചാം ദിനം ഗില്ലിന്റെ പ്രതിരോധത്തിലൂന്നിയ ക്യാപ്റ്റൻസി ഇന്ത്യക്ക് തിരിച്ചടിയായി എന്നാണ് വിമർശനങ്ങൾ വന്നത്. ഫീൽഡർമാരെ ക്ലോസ് സർക്കിളിൽ നിർത്തി സമ്മർദം ചെലുത്താൻ ഗിൽ തയ്യാറാവാതിരുന്നതാണ് വിമർശകർ പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്.
Read More: Prithvi Shaw: ഋതുരാജിന് കീഴിൽ കളിക്കാൻ പൃഥ്വി ഷാ? മാറ്റം ഈ ടീമിലേക്ക്; റിപ്പോർട്ട്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.