scorecardresearch

India Vs England Test: കോഹ്ലി ചായയ്ക്ക് മുൻപ് പുറത്താക്കിയേനെ; ഡിഫൻസീവ് ക്യാപ്റ്റൻസിക്ക് വിമർശനം

India Vs England Test: ഇംഗ്ലണ്ടിന്റേത് പോലെ സീം ബോളിങ് യൂണിറ്റ് ഗില്ലിനുണ്ടായില്ല. ഇംഗ്ലണ്ടിന് ബുമ്രയെ പോലൊരു ബോളർ ഇല്ലെങ്കിലും അവർക്ക് കൂടുതൽ ഓൾറൗണ്ട് സാധ്യതകൾ ഉണ്ടായി

India Vs England Test: ഇംഗ്ലണ്ടിന്റേത് പോലെ സീം ബോളിങ് യൂണിറ്റ് ഗില്ലിനുണ്ടായില്ല. ഇംഗ്ലണ്ടിന് ബുമ്രയെ പോലൊരു ബോളർ ഇല്ലെങ്കിലും അവർക്ക് കൂടുതൽ ഓൾറൗണ്ട് സാധ്യതകൾ ഉണ്ടായി

author-image
Sports Desk
New Update
Virat Kohli and Shubman Gill

Virat Kohli and Shubman Gill: (Virat Kohli, Indian Cricket Team, Instagram)

india Vs England Test: ലീഡ്സ് ടെസ്റ്റിൽ 371 റൺസ് ചെയ്സ് ചെയ്ത് ഇംഗ്ലണ്ട് ചരിത്ര ജയത്തിലേക്ക് എത്തിയതോടെ വിരാട് കോഹ്ലിയായിരുന്നു ക്യാപ്റ്റൻ എങ്കിൽ ഇത് സംഭവിക്കില്ലായിരുന്നു എന്ന വാദങ്ങളാണ് ശക്തമാവുന്നത്. പ്രതിരോധത്തിലൂന്നിയ ഗില്ലിന്റെ ക്യാപ്റ്റൻസിക്ക് നേരെയാണ് വിമർശനം. റൺസ് വഴങ്ങുന്നത് പ്രതിരോധിച്ച് പിന്നാലെ വിക്കറ്റ് വീഴ്ത്താം എന്ന ഗില്ലിന്റെ തന്ത്രം ഫലം കണ്ടില്ല. അഞ്ചാം ദിനം ചായയ്ക്ക് പിരിയുന്നതിന് മുൻപ് ഇംഗ്ലണ്ടിനെ പുറത്താക്കും എന്നായിരുന്നിരിക്കും കോഹ്ലിയുടെ വാക്കുകൾ എന്നാണ് ഇന്ത്യൻ മുൻ താരം സഞ്ജയ് മഞ്ജരേക്കർ പറയുന്നത്. 

Advertisment

അഞ്ചാം ദിനം മൂടിക്കെട്ടിയ അന്തരീക്ഷത്തിൽ ബൗണ്ടറി ലൈനിന് സമീപം കൂടുതൽ ഫീൽഡർമാരെ ഗിൽ നിർത്തി. ഇതുപോലൊന്ന് കോഹ്ലി ഉറപ്പായും ചെയ്യില്ല. ഗില്ലിന്റെ ഈ ഫീൽഡ് പ്ലേസ്മെന്റിലൂടെ ബാറ്റർമാരിൽ സമ്മർദം ശക്തമാക്കാനായില്ല. ഫീൽഡർമാരെ അടുത്ത് നിർത്തി വേണമായിരുന്നു ഇംഗ്ലണ്ട് ബാറ്റർമാരിൽ സമ്മർദം ചെലുത്താൻ എന്നാണ് സഞ്ജയ് മഞ്ജരേക്കർ ചൂണ്ടിക്കാണിക്കുന്നത്. 

Also Read: India Vs England Test: ഒന്നൊന്നര ചെയ്സ്; ബാസ്ബോളിന് മുൻപിൽ തലതാഴ്ത്തി ഇന്ത്യൻ പുതുയുഗം

"ഗില്ലിനെ കോഹ്ലിയുടെ ക്യാപ്റ്റൻസിയുമായി താരതമ്യം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല. കാരണം ഇത് ഗില്ലിന്റെ ക്യാപ്റ്റൻസിയുടെ തുടക്കം മാത്രമാണ്. എന്നാൽ ഇങ്ങനെ ഡിഫൻസീവ് ആയ ഫീൽഡ് സെറ്റ് ആയിരുന്നില്ല അഞ്ചാം ദിനം വരേണ്ടിയിരുന്നത്. കോഹ്ലിയുമായുള്ള വ്യത്യാസം അതാണ്," സഞ്ജയ് മഞ്ജരേക്കർ പറഞ്ഞു. 

Advertisment

"പ്രതിരോധിക്കാൻ നമ്മുടെ കയ്യിൽ ആവശ്യത്തിന് റൺസ് ഉണ്ട്. അവരെ ചായയ്ക്ക് പിരിയും മുൻപ് ഞാൻ പുറത്താക്കും എന്നാവും കോഹ്ലി പറയുക. അറ്റാക്കിങ് ഫീൽഡ് സെറ്റിലൂടെ വിക്കറ്റ് വീഴ്ത്താനായാലും ഇല്ലെങ്കിലും കോഹ്ലി ശ്രമിക്കുക അങ്ങനെയാവും എന്നുറപ്പാണ്."

Also Read: India Vs England: സൂപ്പർ സൂപ്പർ സൂപ്പർ പന്ത്! രണ്ടാം ഇന്നിങ്സിലും സെഞ്ചുറി; ശതകം പിന്നിട്ട് രാഹുലും

"ഇംഗ്ലണ്ടിന്റേത് പോലെ സീം ബോളിങ് യൂണിറ്റ് ഗില്ലിനുണ്ടായില്ല. ഇംഗ്ലണ്ടിന് ബുമ്രയെ പോലൊരു ബോളർ ഇല്ലെങ്കിലും അവർക്ക് കൂടുതൽ ഓൾറൗണ്ട് സാധ്യതകൾ ഉണ്ടായി.  എങ്കിലും ആക്രമിച്ച് കളിക്കാനുള്ള മനോഭാവമാണ് ഇന്ത്യ കാണിക്കേണ്ടിയിരുന്നത്. കുറച്ച് ഓവർ എങ്കിലും ആ ആക്രമണ മനോഭാവം കാണിക്കേണ്ടിയിരുന്നു. ഇങ്ങനെയെല്ലാം ആണെങ്കിലും ഗില്ലിനെ പൂർണമായും വിമർശിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഗിൽ ഒരു പുതിയ ക്യാപ്റ്റനാണ്. അത് നമ്മൾ മനസിലാക്കണം," സഞ്ജയ് മഞ്ജരേക്കർ പറഞ്ഞു. 

Also Read: India Vs England Test: ലീഡ്സിലെ ഉയർന്ന ചെയ്സിങ് സ്കോർ അറിയുമോ? ബാസ്ബോൾ ചരിത്രം തിരിത്തുമോ?

ബെൻ ഡക്കറ്റും സാക്ക് ക്രൗലിയും ചേർന്നുള്ള ഓപ്പണിങ് സഖ്യത്തിന്റെ 188 റൺസ് കൂട്ടുകെട്ടാണ് ഇന്ത്യയുടെ കൈകളിൽ നിന്ന് കളി തട്ടിയെടുത്തത്. ആക്രമിക്കുകയും അതേസമയം അച്ചടക്കത്തോടെ ബാറ്റ് ചെയ്യുകയുമാണ് ഇംഗ്ലണ്ട് ബാറ്റർമാർ ചെയ്തത്. ബാസ്ബോളിന്റെ കുറച്ചുകൂടി പക്വതയുള്ള ശൈലി ലീഡ്സിൽ കണ്ടു. . 

Read More: 'മൂന്ന് മാസം ലക്ഷ്മൺ എന്നോട് മിണ്ടിയില്ല'; ഗാംഗുലിയുടെ വെളിപ്പെടുത്തൽ

Virat Kohli Subhmann GIll india vs england

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: