/indian-express-malayalam/media/media_files/2025/06/23/vvs-laxman-and-sourav-ganguly-2025-06-23-18-57-35.jpg)
VVS Laxman and Sourav Ganguly: (X)
2003ലെ ഏകദിന ലോകകപ്പിന്റെ സമയം ടെസ്റ്റ് ക്രിക്കറ്റിൽ തന്റെ കരിയറിലെ ഏറ്റവും മികച്ച ഫോമിലായിരുന്നു വിവിഎസ് ലക്ഷ്മൺ. എന്നാൽ ടെസ്റ്റ് ക്രിക്കറ്റിൽ റൺസ് വാരിക്കൂട്ടിയിരുന്ന ലക്ഷ്മണിനെ ഏകദിന ലോകകപ്പിനുള്ള സ്ക്വാഡിൽ ഇന്ത്യ ഉൾപ്പെടുത്തിയില്ല. അതിന്റെ പേരിൽ ലക്ഷ്മൺ തന്നോട് പെരുമാറിയത് എങ്ങനെ എന്ന് വെളിപ്പെടുത്തുകയാണ് ഇന്ത്യൻ മുൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി ഇപ്പോൾ.
ലക്ഷ്മണിനെ ഒഴിവാക്കി ദിനേശ് മോംഗിയയെ ആണ് ഇന്ത്യ ലോകകപ്പ് സ്ക്വാഡിൽ ഉൾപ്പെടുത്തിയത്. ലോകകപ്പ് സ്ക്വാഡിൽ നിന്ന് തന്നെ ഒഴിവാക്കിയതിന്റെ പേരിൽ മൂന്ന് മാസത്തോളം ലക്ഷ്മൺ തന്നോട് സംസാരിച്ചിരുന്നില്ല എന്നാണ് ഗാംഗുലി വെളിപ്പെടുത്തുന്നത്. അഞ്ച് സെലക്ടർമാരും ലക്ഷ്മണിന് അനുകൂലമായാണ് നിലപാടെടുത്തത് എന്നും ക്യാപ്റ്റനും കോച്ചുമാണ് ലക്ഷ്മണിനെ ഒഴിവാക്കാൻ തീരുമാനിച്ചത് എന്നും അന്നത്തെ സെലക്ഷൻ കമ്മറ്റി തലവനായിരുന്ന കിരൺ മോറെ വെളിപ്പെടുത്തിയിരുന്നു.
Also Read: Prithvi Shaw: കളം മാറ്റി ചവിട്ടാൻ പൃഥ്വി ഷാ; മുംബൈ വിടാൻ അനുവാദം തേടി
"2003 ഏകദിന ലോകകപ്പ് സെലക്ഷൻ നടക്കുന്ന സമയം ഇന്ത്യൻ ടീം ന്യൂസിലൻഡിൽ കളിക്കുകയാണ്. കോച്ചിന്റേയും ക്യാപ്റ്റന്റേയും ആവശ്യങ്ങൾ പരിഗണിച്ച് ഞങ്ങൾ 14 അംഗ സ്ക്വാഡിനെ തിരഞ്ഞെടുത്തു. പിന്നാലെ കോൺഫറൻസ് കോളിലൂടെ ഞങ്ങൾ കോച്ചുമായും ക്യാപ്റ്റനുമായും സംസാരിച്ചു. എന്നാൽ ഗാംഗുലിക്ക് മറ്റൊരു അഭിപ്രായം ആയിരുന്നു,"കിരൺ മോറെ പറഞ്ഞു.
"മധ്യനിര ബാറ്ററായി ഞങ്ങൾ വിവിഎസ് ലക്ഷ്മണിനെയാണ് തിരഞ്ഞെടുത്തത്. എന്നാൽ ഗാംഗുലി വളരെ സ്മാർട്ട് ആയിരുന്നു. ബുദ്ധിമാനായ ക്യാപ്റ്റനായിരുന്നു ഗാംഗുലി. നമുക്ക് ഒരു ഓൾറൗണ്ടറെ വേണം എന്നാണ് ഗാംഗുലി ആവശ്യപ്പെട്ടത്," കിരൺ മോറെ വെളിപ്പെടുത്തി.
Also Read: എല്ലാ ഭാരവും ബുമ്രയുടെ മേൽ; 40 ഓവർ വരെ ശാർദുലിനെ മാറ്റി നിർത്തിയത് എന്തിന്?
ഏകദിന ലോകകപ്പ് ടീമിൽ ഉൾപ്പെടുത്താതിരുന്നതിന് ലക്ഷ്മൺ തന്നോട് എങ്ങനെയാണ് പ്രതികരിച്ചത് എന്ന് വെളിപ്പെടുത്തുകയാണ് ഗാംഗുലി. "കളിക്കാർക്ക് വിശ്രമം നൽകുമ്പോഴൊക്കെ ഇങ്ങനെ ഉണ്ടാവാറുണ്ട്. അവർ അസന്തുഷ്ടരാവും. ലക്ഷ്മണിനെ ലോകകപ്പ് സ്ക്വാഡിൽ നിന്നാണ് ഒഴിവാക്കിയത്. എന്നോട് മൂന്ന് മാസത്തോളം ലക്ഷ്മൺ പിന്നെ സംസാരിച്ചില്ല. ലോകകപ്പ് സ്ക്വാഡിൽ നിന്ന് ഒഴിവാക്കപ്പെടുമ്പോൾ ആരും ഇങ്ങനെ പ്രതികരിക്കാം. പ്രത്യേകിച്ച് ലക്ഷ്മണിനെ പോലെ ഇത്രയും കഴിവുള്ള താരമാവുമ്പോൾ," വാർത്താ ഏജൻസിയായ പിടിഐയോട് ഗാംഗുലി പറഞ്ഞു.
Also Read: india Vs England: ഋഷഭ് പന്ത് 134ന് പുറത്തായതിന് കാരണം ഗംഭീർ; ആരോപണവുമായി ദിനേശ് കാർത്തിക്
ഇന്ത്യക്കായി 86 ഏകദിനങ്ങളാണ് ലക്ഷ്മൺ കളിച്ചത്. എന്നാൽ ഇന്ത്യയുടെ ഒരു ലോകകപ്പ് സ്ക്വാഡിൽ പോലും ഇടം നേടാൻ സാധിക്കാതെയാണ് ലക്ഷ്മണിന് കരിയർ അവസാനിപ്പിക്കേണ്ടി വന്നത്.
Read More: India Vs England: വീണതാണ് എന്ന് കരുതിയോ? പന്തിന്റെ ബുദ്ധിയാണത്; സച്ചിൻ വിശദീകരിക്കുന്നു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.