/indian-express-malayalam/media/media_files/2025/06/09/pLwG7ljLazHFXh2dOZwB.jpg)
Prithvi Shaw: (File Photo)
Prithvi Shaw leaving Mumbai cricket: ഡൊമസ്റ്റിക് ക്രിക്കറ്റിൽ കളം മാറ്റി ചവിട്ടാൻ പൃഥ്വി ഷാ. ഡൊമസ്റ്റിക് ക്രിക്കറ്റിൽ മുംബൈ ടീം വിടാൻ അനുവാദം തേടി മുംബൈ ക്രിക്കറ്റ് അസോസിയേഷനെ സമീപിച്ച് പൃഥ്വി ഷാ. പ്രൊഫഷണൽ ക്രിക്കറ്ററായി മറ്റൊരു സംസ്ഥാനത്തിന് വേണ്ടി കളിക്കാൻ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് മുംബൈ ക്രിക്കറ്റ് അസോസിയേഷനോട് പൃഥ്വി ഷാ എൻഒസി ആവശ്യപ്പെട്ടു.
പൃഥ്വി ഷായ്ക്ക് എൻഒസി നൽകുന്ന നൽകുന്ന കാര്യത്തിൽ ഉടൻ തീരുമാനം എടുക്കുമെന്ന് മുംബൈ ക്രിക്കറ്റ് അസോസിയേഷൻ വൃത്തങ്ങൾ ദ് ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. കഴിഞ്ഞ രഞ്ജി ട്രോഫി സീസണിനുള്ള മുംബൈ സ്ക്വാഡിൽ നിന്ന് പൃഥ്വി ഷായെ ഒഴിവാക്കിയിരുന്നു. ഫിറ്റ്നസ് പ്രശ്നങ്ങളെ ചൂണ്ടിയായിരുന്നു ഇത്.
Also Read: എല്ലാ ഭാരവും ബുമ്രയുടെ മേൽ; 40 ഓവർ വരെ ശാർദുലിനെ മാറ്റി നിർത്തിയത് എന്തിന്?
രണ്ട് ആഴ്ചത്തെ ഫിറ്റ്നസ് പ്രോഗ്രാമും പൃഥ്വിക്ക് മുംബൈ ക്രിക്കറ്റ് അസോസിയേഷൻ നിർദേശിച്ചിരുന്നു. 35 ശതമാനം കൊഴുപ്പ് പൃഥ്വി ഷായുടെ ശരീരത്തിലുണ്ടെന്നാണ് ടീം മാനേജ്മെന്റ് മുംബൈ ക്രിക്കറ്റ് അസോസിയേഷനെ അറിയിച്ചത്.
ഈ മാസം ആദ്യം രണ്ട് മൂന്ന് സംസ്ഥാനങ്ങളിൽ നിന്ന് പൃഥ്വി ഷായ്ക്ക് ഓഫറുകൾ വന്നതായാണ് സൂചന. മുംബൈ ടീമിനായി ഇനിയും കളിക്കണം എങ്കിൽ ഭാരം കുറയ്ക്കണം എന്ന് കഴിഞ്ഞ വർഷം ഒക്ടോബറിൽ മുംബൈ ക്രിക്കറ്റ് അസോസിയേഷൻ നിർദേശിച്ചിരുന്നു. എന്നാൽ ഫിറ്റ്നസനും ഫോമും മെച്ചപ്പെടുത്താൻ പൃഥ്വിക്ക് സാധിച്ചില്ല. ഇതോടെ മുംബൈയുടെ വിജയ് ഹസാരെ ട്രോഫി സ്ക്വാഡിലും പൃഥ്വിക്ക് ഇടം നേടാനായില്ല.
Also Read: india Vs England: ഋഷഭ് പന്ത് 134ന് പുറത്തായതിന് കാരണം ഗംഭീർ; ആരോപണവുമായി ദിനേശ് കാർത്തിക്
മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് തനിക്ക് നല്ല ഓഫറുകൾ വന്നതായും തന്റെ വളർച്ചയ്ക്ക് അത് ഗുണം ചെയ്യുമെന്നും എംസിഎയ്ക്ക് അയച്ച ഇമെയിലിൽ പൃഥ്വി ഷാ പറയുന്നു. ഇത്രയും വർഷം നൽകിയ പിന്തുണയ്ക്ക് പൃഥ്വി ഷാ മുംബൈ ക്രിക്കറ്റ് അസോസിയേഷനോട് നന്ദി പറഞ്ഞു.
Also Read: കഴിഞ്ഞ രഞ്ജിയിൽ 34 വിക്കറ്റ്; ആദിത്യാ സാർവാതെ കേരളം വിടുന്നു
മുംബൈ ടീമിൽ നിന്ന് തന്നെ മാറ്റി നിർത്തുന്നതിന് എതിരെ ഒരിക്കൽ സമൂഹമാധ്യമങ്ങളിൽ പൃഥ്വി ഷാ വൈകാരികമായി പ്രതികരിച്ചിരുന്നു. "പറയൂ ദൈവമേ, ഇതിൽ കൂടുതൽ ഞാൻ എന്താണ് കാണേണ്ടത്. 65 ഇന്നിങ്സ്, 3399 റൺസ്, 55 എന്ന ബാറ്റിങ് ശരാശരി, 126 എന്ന സ്ട്രൈക്ക്റേറ്റ്..എന്നിട്ടും ഞാൻ മികച്ചതല്ലേ? പക്ഷേ ഞാൻ ദൈവത്തിലുള്ള വിശ്വാസം തുടരും. എന്നിൽ ഇപ്പോഴും വിശ്വാസമുള്ള ആളുകളുണ്ട്..അതുകൊണ്ട് തന്നെ ഞാൻ ഉറപ്പായും തിരിച്ചുവരും, ഓം സായ് റാം," പൃഥ്വി ഷാ സമൂഹമാധ്യമങ്ങളിൽ കുറിച്ചത് ഇങ്ങനെ.
Read More: India Vs England: വീണതാണ് എന്ന് കരുതിയോ? പന്തിന്റെ ബുദ്ധിയാണത്; സച്ചിൻ വിശദീകരിക്കുന്നു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.