/indian-express-malayalam/media/media_files/2025/06/21/aditya-sarwate-2025-06-21-21-52-05.jpg)
Aditya Sarwate: (screengrab)
കേരളത്തിനായി കഴിഞ്ഞ ഡൊമസ്റ്റിക് സീസണിൽ മികവ് കാണിച്ച ആദിത്യാ സാർവാതെ ഛത്തീസ്ഗഡ് ടീമിലേക്ക് മാറുന്നു. 35കാരനായ ഇടംകൈയ്യൻ സ്പിന്നർ കഴിഞ്ഞ സീസണിലാണ് കേരളത്തിലെത്തിയത്. രഞ്ജി ട്രോഫി ഫൈനലിലേക്കുള്ള കേരളത്തിന്റെ യാത്രയിൽ നിർണായക പങ്കാണ് സാർവാതെയിൽ നിന്ന് വന്നത്. 34 വിക്കറ്റും 271 റൺസും രഞ്ജി സീസണിൽ കേരളത്തിനായി നേടി.
വിദർഭയ്‌ക്കൊപ്പം രണ്ട് രഞ്ജി ട്രോഫി കിരീടങ്ങൾ സർവാതെ നേടിയിട്ടുണ്ട്. കേരള ക്രിക്കറ്റ് ടീം വിടുന്നതിനുള്ള നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (NOC) സാർവാതെയ്ക്ക് ലഭിച്ചതായാണ് സൂചന. റായ്പൂരിലേക്ക് താമസം മാറ്റാനുള്ള നീക്കങ്ങൾ താരം ആരംഭിച്ചു.
Ranji Rewind ⏪
— BCCI Domestic (@BCCIdomestic) February 25, 2025
A consistent performer, Aditya Sarwate has been Kerala's 2nd highest wicket-taker (30) in #RanjiTrophy 🌟
He will be the key heading into the final 👌
Relive 📽️ his vital spell vs Gujarat that helped Kerala qualify for the final 🙌#RoadToFinalpic.twitter.com/d7MTNLXCi1
Also Read: Sanju Samson: സഞ്ജു ഐപിഎൽ ചരിത്രത്തിലെ വിലയേറിയ താരമായേക്കും; രണ്ട് വഴികൾ മുൻപിൽ
ഡൊമസ്റ്റിക് റെഡ്-ബോൾ ക്രിക്കറ്റിൽ സ്ഥിരതയാർന്ന പ്രകടനങ്ങളിലൂടെ ശ്രദ്ധ പിടിച്ച താരമാണ് സർവാതെ. വിദർഭ, കേരളം എന്നീ ടീമുകൾക്കായി കളിച്ചതിന് പിന്നാലെയാണ് ഇപ്പോൾ ഛത്തീസ്ഗഡ് ടീമിനായി കളിക്കാൻ പോകുന്നത്. 70 ഫസ്റ്റ് ക്ലാസ് മത്സരങ്ങളാണ് സാർവാതെ ഇതുവരെ കളിച്ചത്.
Also Read: നെഞ്ചുവിരിച്ച് നിന്ന് പുതുയുഗത്തിന്റെ വരവ് പ്രഖ്യാപനം; യുവരാജാവിന്റെ ക്ലാസ് സെഞ്ചുറി
രണ്ട് സെഞ്ചറി ഉൾപ്പെടെ 2,175 റൺസും 19.47 ശരാശരിയിൽ 310 വിക്കറ്റുകളും വീഴ്ത്തി.സ്പിൻ ആക്രമണത്തിന് കരുത്ത് കൂട്ടുക ലക്ഷ്യമിട്ടാണ് സാർവാതെയെ ഛത്തീസ്ഗഡ് ടീമിലെത്തിക്കുന്നത്.
Read More: ഭയരഹിതം, മനോഹരം ഈ സെഞ്ചുറി; ഇംഗ്ലണ്ടിന്റെ നെഞ്ചത്ത് യശസ്വിയുടെ ആറാട്ട്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.