scorecardresearch

Sanju Samson: സഞ്ജു ഐപിഎൽ ചരിത്രത്തിലെ വിലയേറിയ താരമായേക്കും; രണ്ട് വഴികൾ മുൻപിൽ

Sanju Samson and Chennai Super Kings transfer updates: ചെന്നൈ സൂപ്പർ കിങ്സിന്റെ എംഎൽസിയിലെ ടീമായ ടെക്സാസ് സൂപ്പർ കിങ്സിന്റെ മത്സരം കാണാൻ സഞ്ജു എത്തിയിരുന്നു

Sanju Samson and Chennai Super Kings transfer updates: ചെന്നൈ സൂപ്പർ കിങ്സിന്റെ എംഎൽസിയിലെ ടീമായ ടെക്സാസ് സൂപ്പർ കിങ്സിന്റെ മത്സരം കാണാൻ സഞ്ജു എത്തിയിരുന്നു

author-image
Sports Desk
New Update
Sanju Samson, Dhoni

Sanju Samson and MS Dhoni (File Photo)

Sanju Samson transfer to Chennai Super Kings updates: സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസ് വിടുമോ? ഈ ചോദ്യത്തിന് ഉത്തരം തേടിയാണ് സഞ്ജുവിന്റേയും ഭാര്യ ചാരുലതയുടേയും സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകൾ ആരാധകർ ഇപ്പോൾ പിന്തുടരുന്നത്. ചെന്നൈ സൂപ്പർ കിങ്സിനേയും സഞ്ജുവിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന മറ്റൊരു സൂചന കൂടി ആരാധകർക്ക് ലഭിച്ചുകഴിഞ്ഞു. എന്താണ് എന്നല്ലേ?

Advertisment

മേജർ ക്രിക്കറ്റ് ലീഗ് കാണുന്ന സഞ്ജുവിന്റെ ഫോട്ടോയാണ് ഭാര്യ ചാരുലത കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. സഞ്ജു കാണാൻ എത്തിയത് ചെന്നൈ സൂപ്പർ കിങ്സിന്റെ എംഎൽസിയിലെ ടീമായ ടെക്സാസ് സൂപ്പർ കിങ്സിന്റെ മത്സരമാണ്. ചെന്നൈ സൂപ്പർ കിങ്സിലേക്ക് സഞ്ജു എത്തുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണ് ഇതെന്നാണ് ആരാധകരുടെ പക്ഷം. എന്നാൽ ടെക്സാസ് സൂപ്പർ കിങ്സ് ഇവിടെ നേരിട്ടത് മുംബൈ ഇന്ത്യൻസിന്റെ എംഎൽഎസ് ടീമിനെയാണ്. ഇത് ചൂണ്ടി സഞ്ജുവിനെ മുംബൈയുമായി ബന്ധപ്പെടുത്തി എത്തുന്ന ആരാധകരും ഉണ്ട്. 

Also Read: Virat Kohli: എന്തുകൊണ്ട് നോട്ടിങ് ഹിൽ? കോഹ്ലിയും അനുഷ്കയും ഇവിടം തിരഞ്ഞെടുത്തതിന് പിന്നിലെന്ത്?

 ധോണിയുടെ പകരക്കാരനായി സഞ്ജു സാംസണിനെ ചെന്നൈ സൂപ്പർ കിങ്സ് ലക്ഷ്യമിടുന്നു എന്ന അഭ്യൂഹങ്ങൾ തുടരുമ്പോഴും ഇതിൽ ഔദ്യോഗികമായി പ്രതികരിക്കാൻ സഞ്ജുവും ചെന്നൈ സൂപ്പർ കിങ്സും തയ്യാറായിട്ടില്ല. എന്നാൽ സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിങ്സിലേക്ക് പോകുന്നു എന്ന് പറയുന്ന സമൂഹമാധ്യമങ്ങളിലെ പോസ്റ്റ് സഞ്ജുവിന്റെ മാനേജർ ലൈക്ക് ചെയ്തതായി പ്രചാരണം ഉണ്ട്. 

Advertisment

സഞ്ജുവിനെ സ്വന്തമാക്കാൻ ചെന്നൈക്കും കൊൽക്കത്തയ്ക്കും രണ്ട് വഴി

രണ്ട് വഴികളിലൂടെയാണ് സഞ്ജുവിനെ ചെന്നൈ സൂപ്പർ കിങ്സിന് സ്വന്തമാക്കാൻ സാധിക്കുക. ഒന്ന് ഫ്രാഞ്ചൈസികൾ തമ്മിലുള്ള ട്രേഡ് വഴി. രണ്ട് താര ലേലത്തിലൂടെ. അടുത്ത ഐപിഎൽ സീസണിന് മുൻപായി മിനി താരലേലം ആണ് നടക്കുന്നത്. കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് അടുത്ത സീസണിൽ പുതിയ ക്യാപ്റ്റനെ കണ്ടെത്താൻ ശ്രമിക്കുമെന്നുറപ്പ്. അങ്ങനെ വരുമ്പോൾ സഞ്ജുവിനായി കൊൽക്കത്തയും ശ്രമിക്കാനുള്ള സാധ്യത കൂടുതലാണ്. സഞ്ജുവിനെ ആദ്യമായി ഐപിഎല്ലിൽ സ്വന്തമാക്കിയ ടീമാണ് കൊൽക്കത്ത. എന്നാൽ ഒരു മത്സരം പോലും കൊൽക്കത്ത കുപ്പായത്തിൽ അന്ന് കളിക്കാൻ സഞ്ജുവിന് അവസരം ലഭിച്ചിരുന്നില്ല. 

Also Read: നെഞ്ചുവിരിച്ച് നിന്ന് പുതുയുഗത്തിന്റെ വരവ് പ്രഖ്യാപനം; യുവരാജാവിന്റെ ക്ലാസ് സെഞ്ചുറി

2026 ഐപിഎൽ സീസണിന് മുൻപായി വരുന്ന താര ലേലത്തിലേക്ക് സഞ്ജുവിന്റെ പേര് എത്തിയാൽ ചെന്നൈ സൂപ്പർ കിങ്സും കൊൽക്കത്ത നൈറ്റ്റൈഡേഴ്സും മലയാളി താരത്തിനായി ഇറങ്ങും എന്നാണ് സൂചന. അങ്ങനെ വന്നാൽ ഒരുപക്ഷേ ഐപിഎൽ ചരിത്രത്തിലെ താര ലേലത്തിൽ ഏറ്റവും കൂടുതൽ വില ലഭിക്കുന്ന താരമായി സഞ്ജു മാറാനും സാധ്യതയുണ്ട്. 

ഋഷഭ് പന്തിന്റെ 27 കോടി സഞ്ജു മറികടക്കുമോ?

കഴിഞ്ഞ സീസണിലെ താര ലേലത്തിന് മുൻപ് 18 കോടി രൂപയ്ക്കാണ് സഞ്ജുവിനെ രാജസ്ഥാൻ റോയൽസ് ടീമിൽ നിലനിർത്തിയത്. നിലവിൽ ഐപിഎൽ ചരിത്രത്തിലെ താരലേലത്തിൽ ഏറ്റവും ഉയർന്ന തുക ലഭിച്ചത് ഋഷഭ് പന്തിനാണ്, ലക്നൗ സൂപ്പർ ജയന്റ്സ് പന്തിനെ സ്വന്തമാക്കിയത് 27 കോടി രൂപയ്ക്കാണ്. താര ലേലത്തിലേക്ക് സഞ്ജുവിന്റെ പേര് എത്തിയാൽ ഈ റെക്കോർഡ് മറികടക്കാൻ സാധ്യതയുണ്ട്. 

നിലവിൽ ഭാര്യ ചാരുലതയ്ക്കൊപ്പം അമേരിക്കയിൽ അവധി ആഘോഷിക്കുകയാണ് സഞ്ജു. ഇവിടെ വെച്ച് സഞ്ജു ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചൊരു പോസ്റ്റ് ആണ് താരം രാജസ്ഥാൻ റോയൽസ് വിടുന്നു എന്ന അഭ്യൂഹങ്ങൾക്ക് തിരി കൊളുത്തിയത്. ചാരുലതയ്ക്കൊപ്പമുള്ള ഫോട്ടോയ്ക്ക് ക്യാപ്ഷനായി ടൈം ടു മൂവ് എന്നാണ് സഞ്ജു കുറിച്ചത്. ഒപ്പം ഇരുവരും മഞ്ഞവര മുറിച്ചുകടക്കുകയാണ് എന്നും പോസ്റ്റിൽ സഞ്ജു തമിഴ് പാട്ടാണ് ഉപയോഗിച്ചത് എന്നും ആരാധകർ ചൂണ്ടിക്കാണിക്കുന്നു. 

Also Read: india Vs England Test: ഒന്നും ചെയ്യാതെ ഇന്ത്യക്ക് അഞ്ച് റൺസും കിട്ടി; വിശ്വസിക്കാനാവാതെ സ്റ്റോക്ക്സും റൂട്ടും

2013 മുതൽ രാജസ്ഥാൻ റോയൽസിന്റെ ഭാഗമാണ് സഞ്ജു. 2021ൽ സഞ്ജുവിന്റെ കൈകളിലേക്ക് രാജസ്ഥാൻ ക്യാപ്റ്റൻസിയും നൽകി. എന്നാൽ കഴിഞ്ഞ ഐപിഎൽ സീസണിൽ സഞ്ജു രാജസ്ഥാൻ ടീമിൽ തൃപ്തനായിരുന്നില്ല എന്ന റിപ്പോർട്ടുകൾ വന്നിരുന്നു. ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരം സൂപ്പർ ഓവറിലേക്ക് പോയപ്പോൾ രാഹുൽ ദ്രാവിഡ് ടീം അംഗങ്ങളോട് സംസാരിക്കുന്ന സമയം സഞ്ജു ഇതിൽ ചേരാതെ മാറി നിന്നത് ചർച്ചയായിരുന്നു. 

എം എസ് ധോണിയുടെ പിൻഗാമിയായി വൈസ് ക്യാപ്റ്റനായി സഞ്ജുവിനെ ചെന്നൈ സൂപ്പർ കിങ്സ് ടീമിലെത്തിക്കും എന്ന വിലയിരുത്തലാണ് ശക്തം. ഋതുരാജ് ഗയ്ക്വാദിനെ മാറ്റി ക്യാപ്റ്റൻസി സഞ്ജുവിന്റെ കൈകളിലേക്ക് ചെന്നൈ സൂപ്പർ കിങ്സ് നൽകുമോ എന്നതും ആകാംക്ഷ ഉണർത്തുന്ന ചോദ്യമാണ്. അതേസമയം രഹാനെയ്ക്ക് കീഴിൽ മികവ് കാണിക്കാൻ സാധിക്കാതിരുന്ന കൊൽക്കത്തയും പുതിയ ക്യാപ്റ്റനായി സഞ്ജുവിനെ ലക്ഷ്യം വയ്ക്കാനുള്ള സാധ്യത കൂടുതലാണ്. 

Read More: ഭയരഹിതം, മനോഹരം ഈ സെഞ്ചുറി; ഇംഗ്ലണ്ടിന്റെ നെഞ്ചത്ത് യശസ്വിയുടെ ആറാട്ട്

Kolkata Knight Riders Chennai Super Kings Sanju Samson

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: