scorecardresearch

India Vs England: ഋഷഭ് പന്ത് 134ന് പുറത്തായതിന് കാരണം ഗംഭീർ; ആരോപണവുമായി ദിനേശ് കാർത്തിക്

Rishabh Pant, India Vs England Test: ഋഷഭ് പന്തിനായി ഡ്രസ്സിങ് റൂമിൽ നിന്ന് ഗൗതം ഗംഭീർ നൽകിയ സന്ദേശം ആണ് ഇന്ത്യൻ വൈസ് ക്യാപ്റ്റന്റെ വിക്കറ്റ് നഷ്ടമാവുന്നതിന് കാരണമായത് എന്ന് ദിനേശ് കാർത്തിക് ആരോപിക്കുന്നു

Rishabh Pant, India Vs England Test: ഋഷഭ് പന്തിനായി ഡ്രസ്സിങ് റൂമിൽ നിന്ന് ഗൗതം ഗംഭീർ നൽകിയ സന്ദേശം ആണ് ഇന്ത്യൻ വൈസ് ക്യാപ്റ്റന്റെ വിക്കറ്റ് നഷ്ടമാവുന്നതിന് കാരണമായത് എന്ന് ദിനേശ് കാർത്തിക് ആരോപിക്കുന്നു

author-image
Sports Desk
New Update
Rishabh Pant and Gautam Gambhir

Rishabh Pant and Gautam Gambhir: (Indian Cricket Team, Instagram)

ആരാധകരെ ത്രില്ലടിപ്പിച്ചായിരുന്നു ലീഡ്സിലെ ഇന്ത്യൻ വൈസ് ക്യാപ്റ്റൻ ഋഷഭ് പന്തിന്റെ ബാറ്റിങ്. ടെസ്റ്റിലെ ഏഴാം സെഞ്ചുറിയും പിന്നാലെ വന്ന സെലിബ്രേഷനുമെല്ലാം കണ്ട് ഋഷഭ് പന്ത് കംപ്ലീറ്റ് എന്റർടെയ്നർ എന്ന് സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കർ പോലും പറഞ്ഞു. എന്നാൽ 134 റൺസിൽ നിൽക്കെ പന്തിന്റെ വിക്കറ്റ് വീണു. പന്തിന്റെ വിക്കറ്റ് നഷ്ടമായതിന് പിന്നിൽ കോച്ച് ഗൗതം ഗംഭീർ ആണെന്നാണ് കമന്ററി ബോക്സിൽ ഇരുന്ന് ദിനേശ് കാർത്തിക് ആരോപിച്ചത്. 

Advertisment

ഇന്ത്യൻ ഇന്നിങ്സിന്റെ 108ാം ഓവറിൽ ജോഷിന്റെ ഡെലിവറിയിൽ ഋഷഭ് പന്തിന്റെ കണക്കുകൂട്ടലെല്ലാം തെറ്റി. ഷോട്ടിന് ശ്രമിക്കാതിരുന്ന പന്ത് വിക്കറ്റിന് മുൻപിൽ കുടുങ്ങി. റിപ്ലേകളിൽ മിഡിൽ,ലെഗ് സ്റ്റംപ് ഇളകുന്നെന്ന് വ്യക്തമായതോടെ പന്തിന്റെ തകർപ്പൻ ഇന്നിങ്സിന് തിരശീല വീണു. 

Also Read: Sanju Samson: സഞ്ജു ഐപിഎൽ ചരിത്രത്തിലെ വിലയേറിയ താരമായേക്കും; രണ്ട് വഴികൾ മുൻപിൽ

ശുഭ്മാൻ ഗില്ലും കരുൺ നായരും പുറത്തായതിന് പിന്നാലെ ഋഷഭ് പന്തിനായി ഡ്രസ്സിങ് റൂമിൽ നിന്ന് ഗൗതം ഗംഭീർ നൽകിയ സന്ദേശം ആണ് ഇന്ത്യൻ വൈസ് ക്യാപ്റ്റന്റെ വിക്കറ്റ് നഷ്ടമാവുന്നതിന് കാരണമായത് എന്ന് ദിനേശ് കാർത്തിക് ആരോപിക്കുന്നു. ഋഷഭ് പന്തിനെ പോലൊരു താരത്തിന്റെ ബാറ്റിങ് ശൈലിയെ ബാധിക്കുന്ന വിധം സന്ദേശമാണ് ഗംഭീർ നൽകിയത് എന്നാണ് ദിനേശ് കാർത്തിക് പറയുന്നത്. 

Advertisment

"തന്റെ ഷോട്ട് സെലക്ഷനുകൾ വളരെ ലാഘവത്തോടെയാണ് അത്രയും സമയം പന്തിൽ നിന്ന് വന്നത്. എന്നാൽ ഡ്രസ്സിങ് റൂമിൽ നിന്ന് പന്തിന് വന്ന സന്ദേശം ശാന്തനായി കരുതലോടെ കളിക്കുക എന്നതാണെന്ന് തോന്നുന്നു. ഇത്തരം സന്ദേശങ്ങൾ എല്ലാ കളിക്കാർക്കും ഗുണം ചെയ്യില്ല," ദിനേശ് കാർത്തിക് പറഞ്ഞു. 

Also Read: നെഞ്ചുവിരിച്ച് നിന്ന് പുതുയുഗത്തിന്റെ വരവ് പ്രഖ്യാപനം; യുവരാജാവിന്റെ ക്ലാസ് സെഞ്ചുറി

"പരിശീലകന് ഡ്രസ്സിങ് റൂമിൽ നിന്ന് ബാറ്റർക്ക് സന്ദേശം നൽകണം എന്ന തീരുമാനം നമുക്ക് മനസിലാക്കാനാവും. എന്നാൽ എങ്ങനെ ആ സന്ദേശം ബാറ്ററിലേക്ക് എത്തിക്കുന്നു, ടോൺ എന്താണ് എന്നതെല്ലാം ചില കളിക്കാരുടെ കാര്യത്തിൽ ശ്രദ്ധിക്കേണ്ടതാണ്. ഏത് രീതിയിൽ പറഞ്ഞാലാവും ആ കളിക്കാരനിൽ നിന്ന് മികച്ച പ്രകടനം കൊണ്ടുവരാൻ സാധിക്കുന്നത് എന്നറിയണം," ദിനേശ് കാർത്തിക് പറഞ്ഞു. 

Also Read: Virat Kohli: എന്തുകൊണ്ട് നോട്ടിങ് ഹിൽ? കോഹ്ലിയും അനുഷ്കയും ഇവിടം തിരഞ്ഞെടുത്തതിന് പിന്നിലെന്ത്?

ഋഷഭ് പന്തിന്റെ കാര്യത്തിൽ ഗംഭീർ മറ്റൊരു വിധത്തിലാണ് സമീപിക്കേണ്ടിയിരുന്നത് എന്ന് കാർത്തിക് ചൂണ്ടിക്കാണിക്കുന്നു. ലീഡ്സിലെ സെഞ്ചുറിയോടെ ഇന്ത്യക്കായി ഏറ്റവും കൂടുതൽ ടെസ്റ്റ് സെഞ്ചുറി നേടുന്ന വിക്കറ്റ് കീപ്പർ ബാറ്ററായി ഋഷഭ് പന്ത്. ആറ് സെഞ്ചുറി എന്ന ധോണിയുടെ റെക്കോർഡ് ആണ് പന്ത് മറികടന്നത്. 

Read More: ഭയരഹിതം, മനോഹരം ഈ സെഞ്ചുറി; ഇംഗ്ലണ്ടിന്റെ നെഞ്ചത്ത് യശസ്വിയുടെ ആറാട്ട്

Rishabh Pant india vs england

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: