/indian-express-malayalam/media/media_files/2025/06/21/rishabh-pant-and-sachin-tendulkar-2025-06-21-20-34-07.jpg)
Rishabh Pant and Sachin Tendulkar: (ICC, Instagram)
india Vs England Test: ലീഡ്സ് ടെസ്റ്റിൽ ശുഭ്മാൻ ഗില്ലും ഋഷഭ് പന്തും ചേർന്ന് നാലാം വിക്കറ്റിൽ 209 റൺസിന്റെ കൂട്ടുകെട്ട് കണ്ടെത്തിയതോടെയാണ് ഇന്ത്യ മുൻതൂക്കം നേടിയെടുത്തത്. കരുതലിനൊപ്പം ആക്രമിച്ച് കളിക്കാനും ശ്രമിച്ചാണ് സ്റ്റോക്ക്സ് നേതൃത്വം നൽകിയ ബോളിങ് ആക്രമണത്തെ ഇരുവരും ചേർന്ന് നോക്കുകുത്തിയാക്കിയത്. ഇപ്പോൾ ഗില്ലും പന്തും സ്വീകരിച്ച തന്ത്രങ്ങൾ വിശദീകരിക്കുകയാണ് ഇന്ത്യൻ മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെണ്ടുൽക്കർ.
ഗില്ലും പന്തും ചേർന്ന് മൈൻഡ് ഗെയിം കളിച്ചതായാണ് സച്ചിൻ പറയുന്നത്. ക്രീസിൽ നിന്ന് ഗില്ലും പന്തും ഹിന്ദിയിൽ സംസാരിച്ചത് ചൂണ്ടിയാണ് സച്ചിന്റെ വാക്കുകൾ. മാത്രമല്ല പന്തിന്റെ ഷോട്ട് സെലക്ഷൻ തന്ത്രങ്ങളും സച്ചിൻ വിശദീകരിക്കുന്നു.. "സ്വീപ്പ് ഷോട്ട് കളിച്ച് പന്ത് വീണത് സ്വാഭാവികമായി സംഭവിച്ചതല്ല. അത് പന്തിന്റെ ബുദ്ധിയാണ്. ആ വിധം ലെഗ് സ്ലിപ്പിലേക്ക് സ്കൂപ്പ് ചെയ്യാൻ പന്തിന് സാധിച്ചു," സച്ചിൻ എക്സിൽ കുറിച്ചു.
Also Read: Sanju Samson: സഞ്ജു ഐപിഎൽ ചരിത്രത്തിലെ വിലയേറിയ താരമായേക്കും; രണ്ട് വഴികൾ മുൻപിൽ
"ബാഷിറിന്റെ സ്പെല്ലിലെ ചില കാര്യവും ഞാൻ ശ്രദ്ധിച്ചു. ഡെലിവറികൾക്കിടയിൽ പന്തും ഗില്ലും ഹിന്ദിയിൽ ഉറക്കെ സംസാരിക്കുന്നുണ്ടായി. അത് വെറും സംസാരമല്ല. ബോളറിന് മേൽ മൈൻഡ് ഗെയിം കളിക്കുകയാണ് പന്തും ഗില്ലും അവിടെ ചെയ്തത്. ബൗളറുടെ താളം തെറ്റിക്കാനാണ് ഇരുവരും അതിലൂടെ ശ്രമിച്ചത്. ആ ചെറിയ കാര്യങ്ങൾ സ്കോർ ബോർഡിൽ കാണാനാവില്ല. എന്നാൽ കളിയിൽ ഇതിനെല്ലാം വലിയ പ്രാധാന്യമുണ്ട്," സച്ചിൻ ചൂണ്ടിക്കാണിക്കുന്നു.
Rishabh's falling paddle sweep is not accidental. It is intentional and extremely clever. Going down with the shot allows him to get under the ball and scoop it over leg slip with control.
— Sachin Tendulkar (@sachin_rt) June 21, 2025
Also noticed something interesting during Bashir’s spell. Shubman and Rishabh were…
Also Read: നെഞ്ചുവിരിച്ച് നിന്ന് പുതുയുഗത്തിന്റെ വരവ് പ്രഖ്യാപനം; യുവരാജാവിന്റെ ക്ലാസ് സെഞ്ചുറി
ഇംഗ്ലണ്ടിന്റെ തിരിച്ചുവരവ്
ലീഡ്സിൽ രണ്ടാം ദിനം 550-600 സ്കോർ ലക്ഷ്യമിട്ടാണ് ഇന്ത്യ ബാറ്റ് വീശിയത്. എന്നാൽ രണ്ടാം ദിനം ആദ്യ സെഷനിൽ ഗിൽ, കരുൺ, പന്ത്, ശാർദുൽ എന്നിവരുടെ വിക്കറ്റ് ഇംഗ്ലണ്ട് വീഴ്ത്തി. 430-3 എന്ന നിലയിൽ നിന്നും രണ്ടാം ദിനം ഉച്ചഭക്ഷണത്തിന് ശേഷം ബാറ്റിങ് ആരംഭിച്ച ഇന്ത്യ ലീഡ്സിൽ 471ന് ഓൾഔട്ട്.
Also Read: Virat Kohli: എന്തുകൊണ്ട് നോട്ടിങ് ഹിൽ? കോഹ്ലിയും അനുഷ്കയും ഇവിടം തിരഞ്ഞെടുത്തതിന് പിന്നിലെന്ത്?
മൂന്ന് താരങ്ങൾ ഇന്ത്യക്കായി സെഞ്ചുറി നേടിയപ്പോൾ മറ്റ് ബാറ്റർമാരിൽ ഒരാൾ മാത്രമാണ് 15ന് മുകളിൽ സ്കോർ കണ്ടെത്തിയത്. അഞ്ച് ഇന്ത്യൻ ബാറ്റർമാർ രണ്ടക്കം കടക്കാതെ പുറത്തായി. അതിൽ അരങ്ങേറ്റക്കാരൻ സായ് സുദർശനും ഏഴ് വർഷത്തിന് ശേഷം ഇന്ത്യൻ ടീമിലെത്തിയ കരുണും ഉൾപ്പെടെ മൂന്ന് പേർ ഡക്കായി
Read More: ഭയരഹിതം, മനോഹരം ഈ സെഞ്ചുറി; ഇംഗ്ലണ്ടിന്റെ നെഞ്ചത്ത് യശസ്വിയുടെ ആറാട്ട്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.