/indian-express-malayalam/media/media_files/2025/06/22/bumrah-against-england-2025-06-22-15-11-41.jpg)
Bumrah Against England: (Indian Cricket Team, Instagram)
india Vs England Test: ലീഡ്സിൽ രണ്ടാം ദിനം ഇംഗ്ലണ്ട് 49 ഓവറാണ് ബാറ്റ് ചെയ്തത്. റൺറേറ്റ് ഉയർത്തി നിർത്തി തന്നെ 209 എന്ന സ്കോറിലേക്ക് ഇംഗ്ലണ്ട് എത്തി. വീണത് മൂന്ന് വിക്കറ്റ്. ആ മൂന്നും പിഴുതത് ഇന്ത്യയുടെ സ്റ്റാർ പേസർ ജസ്പ്രീത് ബുമ്ര. ഇന്ത്യൻ ബോളിങ് നിര എത്രമാത്രം ബുമ്രയെ ആശ്രയിക്കുന്നു എന്ന് വ്യക്തമാക്കുന്നതാണ് ലീഡ്സിലെ രണ്ടാം ദിനം കണ്ടത്. മൂന്നാം ദിനം ബുമ്രയ്രക്ക് പിന്തുണ നൽകാൻ മുഹമ്മദ് സിറാജിനും പ്രസിദ്ധിനും ശാർദുലിനും സാധിക്കുമോ?
രണ്ടാം ദിനത്തിലെ ലീഡ്സിലെ മൂടിക്കെട്ടിയ അന്തരീക്ഷവും പിച്ചിൽ നിന്ന് ലഭിച്ച ആനുകൂല്യവും ഇന്ത്യണ സീമർമാരിൽ മുതലെടുക്കാനായത് ബുമ്രയ്ക്ക് മാത്രം. മറ്റ് ഇന്ത്യൻ ബോളർമാർക്ക് ഇംഗ്ലണ്ട് ബാറ്റർമാരെ കുലുക്കാനായില്ല. 13 ഓവറിൽ 48 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് ആണ് ബുമ്ര രണ്ടാം ദിനം വീഴ്ത്തിയത്. ബാക്കി ഇന്ത്യൻ ബോളർമാരോ? ബുമ്ര ഒഴികെയുള്ള ബോളർമാർ എറിഞ്ഞ 27 ഓവറിൽ നിന്ന് 129 റൺസ് ഇംഗ്ലണ്ട് കണ്ടെത്തി.
Also Read: India Vs England: ഋഷഭ് പന്ത് 134ന് പുറത്തായതിന് കാരണം ഗംഭീർ; ആരോപണവുമായി ദിനേശ് കാർത്തിക്
ഇംഗ്ലണ്ട് ബാറ്റർമാർക്ക് മുൻപിൽ സിറാജിന്റെ പ്ലാനുകൾ ഒന്നും ഫലം കണ്ടില്ല. ബാറ്റർമാരെ സമ്മർദത്തിലാക്കുന്നതിൽ സിറാജ് രണ്ടാം ദിനം പരായജപ്പെട്ടു. ഇംഗ്ലണ്ടിൽ തന്റെ ആദ്യ ടെസ്റ്റ് കളിക്കുന്ന പ്രസിദ്ധ് കൃഷ്ണയ്ക്ക് വ്യക്തമായ പ്ലാനോടെ പന്തെറിയാൻ പോലും സാധിച്ചില്ല.
ഇതിനൊപ്പം ഏവരെയും ഞെട്ടിച്ചത് ശാർദുൽ ഠാക്കൂറിന്റെ കൈകളിലേക്ക് പന്ത് നൽകാൻ ശുഭ്മാൻ ഗിൽ വൈകിയതാണ്. 40 ഓവർ വരെ ശർദുലിനെ ഗിൽ മാറ്റി നിർത്തി. എറിഞ്ഞ മൂന്ന് ഓവറിലാവട്ടെ ശാർദുൽ 23 റൺസ് വിട്ടുനൽകുകയും ചെയ്തു.
Also Read: കഴിഞ്ഞ രഞ്ജിയിൽ 34 വിക്കറ്റ്; ആദിത്യാ സാർവാതെ കേരളം വിടുന്നു
ബോർഡർ ഗാവസ്കർ ട്രോഫിയിലും ബുമ്രയെ ആയിരുന്നു ഇന്ത്യ പൂർണമായും ആശ്രയിച്ചിരുന്നത്. ബോർഡർ ഗാവസ്കർ ട്രോഫി മുതലുള്ള കണക്കെടുത്താൽ 35 വിക്കറ്റുകളാണ് ബുമ്ര വീഴ്ത്തിയത്. മറ്റ് ഇന്ത്യൻ പേസർമാർ എല്ലാവരും കൂടി പിഴുതത് 48 വിക്കറ്റ്. ഇതിൽ സിറാജ് 20 വിക്കറ്റ് വീഴ്ത്തി.
Also Read: India Vs England: വീണതാണ് എന്ന് കരുതിയോ? പന്തിന്റെ ബുദ്ധിയാണത്; സച്ചിൻ വിശദീകരിക്കുന്നു
നോബോൾ അല്ലായിരുന്നു എങ്കിൽ ഹാരി ബ്രൂക്കിനേയും രണ്ടാം ദിനം ബുമ്ര ഡ്രസ്സിങ് റൂമിലേക്ക് മടക്കുമായിരുന്നു. ബുമ്രയ്ക്ക് പിന്തുണ നൽകാൻ മറ്റൊരു ഇന്ത്യൻ ബോളർമാർക്കും മൂന്നാം ദിനം സാധിക്കാതെ വന്നാൽ ഇംഗ്ലണ്ട് ബാറ്റർമാർ റൺസ് വാരിക്കൂട്ടും. മാത്രമല്ല ബുമ്ര അഞ്ച് ടെസ്റ്റും കളിക്കാൻ സാധ്യത ഇല്ല എന്നതും ഇന്ത്യയുടെ ആശങ്ക കൂട്ടുന്നു. ഇങ്ങനെ വന്നാൽ ഇംഗ്ലണ്ടിലെ ഇന്ത്യയുടെ മുന്നോട്ട് പോക്ക് ദുഷ്കരമാണ്.
Read More: India Vs England: 'തനിനിറം' കാണിച്ച് ലീഡ്സിലെ പിച്ച്; 430-3ൽ നിന്ന് 471ന് ഇന്ത്യ പുറത്ത്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.